Pages

Pages

Monday, July 14, 2014

വാ വാ യേശുനാഥാ-VAA VAA YESUNADHA VAA VAA SNEHA NAADHA MALAYALAM LYRICS



വാ വാ യേശുനാഥാ
VAA VAA YESUNADHA VAA VAA SNEHA NAADHA MALAYALAM LYRICS




വാ വാ യേശുനാഥാ.. വാ വാ സ്നേഹനാഥാ 
ഹാ എന്‍ ഹൃദയം തേടീടും സ്നേഹമേ നീ
വാ വാ യേശുനാഥാ
                            1
നീ എന്‍ പ്രാണനാഥന്‍ നീ എന്‍ സ്നേഹരാജന്‍ 
നിന്നിലെല്ലാമെന്‍ ജീവനും സ്നേഹവുമേ
വാ വാ യേശുനാഥാ (2)
                            2
പാരിലില്ലിതുപോല്‍ വാനിലില്ലിതുപോല്‍ 
നീയൊഴിഞ്ഞുള്ളോരാനന്ദം ചിന്തിച്ചീടാ
വാ വാ യേശുനാഥാ (2)
                            3
പൂക്കള്‍ക്കില്ല പ്രഭ, തേന്‍ മധുരമല്ല 
നീ വരുമ്പോഴെന്‍ ആനന്ദം വര്‍ണ്യമല്ലാ
വാ വാ യേശുനാഥാ (2)
                             4
വേണ്ട പോകരുതേ, നാഥാ നില്‍ക്കേണമേ 
തീര്‍ത്തുകൊള്ളാം ഞാന്‍ നല്ലൊരു പൂമണ്ഡപം 
വാ വാ യേശുനാഥാ (2)
                             5
ആധി ചേരുകിലും, വ്യാധി നോവുകിലും 
നീയരികില്‍ എന്നാലെനിക്കാശ്വാസമേ
വാ വാ യേശുനാഥാ (2)
                             6
ശാന്തിയില്‍ നീന്തി നീന്തി, കാന്തിയില്‍ മുങ്ങി മുങ്ങി
നിന്നില്‍ ഞാനുമേ എന്നില്‍ നീ ഇങ്ങനെ നാം
വാ വാ യേശുനാഥാ (2)



7 comments: