വിശുദ്ധപദവി പ്രഖ്യാപനത്തിന്‍റെ ലോഗോ പ്രകാശനം ചെയ്തു
വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും എവുപ്രാസ്യമ്മയുടെയും വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ ഔദ്യോഗിക ലോഗോ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം ചെയ്തു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ഏറ്റുവാങ്ങി.
ധ്യാനയോഗവും കര്‍മയോഗവും ഒരുപോലെ സമന്വയിപ്പിച്ച വിശുദ്ധ ജീവിതമായിരുന്നു ചാവറ പിതാവിന്റേതെന്നും ധ്യാനവഴികളിലൂടെയാണ് എവുപ്രാസിയാമ്മ വിശുദ്ധ പദവിയിലെത്തിയതെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ഭാരതസഭയുടെ 20 നൂറ്റാണ്ടുകളുടെ വിശ്വാസജീവിതത്തിന്റെ ഏറ്റവും തിളക്കമാര്‍ന്ന നിമിഷങ്ങള്‍ക്കുവേണ്ടി ആത്മീയമായ ഒരുക്കങ്ങള്‍ നടത്തുവാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
സിഎംഐ സഭ അജപാലനവിഭാഗം മേധാവി റവ. ഡോ. ജോര്‍ജ് താഞ്ചന്‍, ഫാ. സെബാസ്റ്റ്യന്‍ തെക്കേടത്ത്, സിസ്റ്റര്‍ ഡോ. സിബി, ഫാ. ജോളി വടക്കന്‍, ഫാ. റോബി കണ്ണന്‍ചിറ, റവ. ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
0 comments:
Post a Comment