Wednesday, April 30, 2014

ശ്രീയേശു നാമം അതിശയനാമം-SREE YESHU NAAMAM ATHISHAYA NAAMAM MALAYALAM LYRICS



ശ്രീയേശു നാമം അതിശയനാമം
SREE YESHU NAAMAM ATHISHAYA NAAMAM MALAYALAM LYRICS





ശ്രീയേശു നാമം അതിശയനാമം 
ഏഴയെനിക്കിമ്പനാമം

1. 
എല്ലാ നാമത്തിലും മേലായ നാമം 
   ഭക്തജനം വാഴ്ത്തും നാമം 
   എല്ലാ മുഴങ്കാലും മടങ്ങും തന്‍ തിരുമുമ്പില്‍ -
   വല്ലഭത്വം ഉള്ള നാമം -- ശ്രീയേശു..

2. 
എണ്ണമില്ലാപാപം എന്നില്‍ നിന്നും നീക്കാന്‍ - 
   എന്‍ മേല്‍ കനിഞ്ഞ നാമം 
   അന്യനെന്ന മേലെഴുത്തു എന്നേയ്ക്കുമായ് മായ്ച്ചു തന്ന 
   ഉന്നതന്‍റെ വന്ദ്യ നാമം -- ശ്രീയേശു.. 

3. 
ഭൂതബാധിതര്‍ക്കും നാനാവ്യാധിക്കാര്‍ക്കും
   മോചനം കൊടുക്കും നാമം 
   കുരുടര്‍ക്കും മുടന്തര്‍ക്കും കുഷ്ഠരോഗികള്‍ക്കും എല്ലാം 
   വിടുതല്‍ നല്‍കും നാമം -- ശ്രീയേശു.. 

4. 
പാപപരിഹാരം പാതകര്‍ക്കു നല്‍കാന്‍ 
   പാരിടത്തില്‍ വന്ന നാമം 
   പാപമറ്റ ജീവിതത്തിന്‍ മാതൃകയെ കാട്ടിത്തന്ന - 
   പാവനമാം പുണ്യനാമം -- ശ്രീയേശു..




15 comments: