NJAN ENTE KANKAL UYARTHUNNU
ഞാൻ എന്റെ കണ്കൾ ഉയർത്തുന്നു നാഥാ.
MARIA KOLADY | ROBY THOMAS | MALAYALAM CHRISTIAN WORSHIP SONG
ഞാൻ എന്റെ കണ്കൾ ഉയർത്തുന്നു നാഥാ..
കാൽവരി കുന്നിൻ മലമുകളിൽ..(2)
എനിക്കായി തകർന്നവനെ...
എനിക്കായി മരിച്ചവനെ.. (2)
നിൻ പാദം ചുംബിപ്പാൻ കൊതിയോടെ
ഞാനിതാ തിരുസന്നിധെ വരുന്നേ
ആരാധന യേശുവിനു എൻ ആരാധന യേശുവിനു
ഹാലേലൂയ ഹാലേലൂയ.. (2)
ഈ മരുയാത്രയിൽ മുന്പോട്ട് പോകാൻ
നിൻ സാന്നിധ്യം എൻ കൂടെ വേണം
എൻ പാദം ഇടാറാതെ നിലനിൽകുവാനായി നിൻ കൃപയാൽ എന്നെ പൊതിയേണമേ.
കാറ്റൊലിവമേനെയും നീ
നാറ്റൊലിവാക്കിയില്ലേ...
എത്ര നന്ദി ചൊല്ലിയാലും മതിയാവില്ല എത്ര സ്തുതിച്ചെന്നാലും മതിയാവില്ല
നിൻ സ്നേഹമാതോർത്താൽ
നിൻ കൃപകൾ ഓർത്താൽ
ഞാൻ ഏതുമില്ല ഞാൻ ഒന്നുമില്ല
ഞാൻ ആകുന്നതോ കൃപയാൽ.
ആരാധന യേശുവിനു എൻ ആരാധന യേശുവിനു
ഹാലേലൂയ ഹാലേലൂയ.. (2)
കുശവൻ കയ്യില്ലേ കളിമണ്ണ് പോലെന്നെ
മെനയേണമേ നിൻ ഹിതത്തിനായി
നിൻ വേല ഈ ഭൂവിൽ തികച്ചിടുവാനായി എൻ ആയുസ് എല്ലാം ഏകിടുന്നെ.
തകർന്ന എൻ മണ്കൂടാരം
പണിതു നിൻ മഹത്വത്തിനായി
എത്ര നന്ദി ചൊല്ലിയാലും മതിയാവില്ല എത്ര സ്തുതിച്ചെന്നാലും മതിയാവില്ല
നിൻ സ്നേഹമാതോർത്താൽ
നിൻ കൃപകൾ ഓർത്താൽ..
ഞാൻ ഏകിടുന്നെ എന്നെ മുറ്റും
തിരുനാമം ഉയർത്തിടുവാൻ.
ആരാധന യേശുവിനു എൻ ആരാധന യേശുവിനു
ഹാലേലൂയ ഹാലേലൂയ.. (2)
0 comments:
Post a Comment