ജീവിത ഗര്‍ത്തത്തില്‍ അലയും എന്മനം
JEEVITHA GARTHATHIL ALAYUM EN MANAM MALAYALAM LYRICS
ജീവിത ഗര്‍ത്തത്തില്‍ അലയും എന്മനം
കാരുണ്യ രാജനെ പുല്‍കിടുമ്പോള്‍
കനിവിന്‍റെ നാഥന്‍ അലിവോടെന്നിൽ
ശാശ്വത സൗഭാഗ്യം പകര്‍ന്നരുളി
1
നീര്‍പ്പോളകള്‍ പോലെ നിഴല്‍ മായും പോലെ
മനുജനീ മഹിയില്‍ മണ്ണടിയുമ്പോള്‍ (2)
സ്വര്‍ഗ്ഗ പിതാവേ നിന്‍ മുന്നില്‍ ചേരാന്‍
സന്തതമെന്നെ അനുവദിക്കൂ (ജീവിത..)
2
മാനവ മോഹങ്ങള്‍ വിനയായ് ഭവിക്കും
നിരുപമ സൂക്തികള്‍ ത്യജിച്ചിടുമ്പോള്‍ (2)
ക്രിസ്തു ദേവാ എന്‍ മിഴികള്‍ക്കങ്ങേ
കല്‍പ്പനയെന്നും പ്രഭ തൂകണമെ (ജീവിത..)
Correct Words
ReplyDeleteLine-3: കനിവിന്റെ നാഥൻ അലിവോടെന്നിൽ
Para-1, Line-4: സന്തതമെന്നെ അനുവദിക്കൂ