Saturday, June 28, 2014

സ്പാനിഷ് നടി കത്തോലിക്കാ സന്യാസിനിയായി

സ്പാനിഷ് നടി കത്തോലിക്കാ സന്യാസിനിയായി



സ്‌പെയിനിന്റെ കത്തോലിക്ക വിശ്വാസത്തിലേക്കുള്ള തിരിച്ചുവരവിന്റെ ഏറ്റവും  പുതിയ മുഖമാണ് പ്രമുഖ സ്പാനിഷ് മോഡലും നടിയുമായിരുന്ന ഒലാല്ലാ ഒലിവേറോസിന്റേത്. വിശുദ്ധ മിഖായേലിന്റെ സന്യാസിനിസഭയിലെ അംഗമായ ഒലിവേറോസ് പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കവേയാണ് ഫാത്തിമ സന്ദർശനത്തിനിടെ ലഭിച്ച വെളിപാട് അനുസരിച്ച് കത്തോലിക്ക സന്യാസിനി ആകുവാൻ തീരുമാനിക്കുന്നത്. ''ദൈവത്തിന് ഒരിക്കലും തെറ്റു പറ്റുകയില്ല. അവിടുത്തെ പിൻചെല്ലാമോ എന്ന് അവിടുന്നെന്നോട് ചോദിച്ചു. അത് എനിക്ക് നിരസിക്കാൻ പറ്റുന്ന ചോദ്യമായിരുന്നില്ല;'' തന്റെ തീരുമാനത്തെക്കുറിച്ച് ഒലിവേറോസ് വിശദീകരിക്കുന്നു. 

ഒലിവേറോസിനെപ്പോലെ  പല പ്രമുഖരും ഇപ്പോൾ വിശ്വാസ വഴിയിലേക്കുള്ള മടക്കയാത്രയിലാണ്. 2004 മുതൽ 2011 വരെ സ്‌പെയിനിൽ അധികാരത്തിലിരുന്ന ചോസ് ലൂയിസ്, സാപ്പാട്ടെറോ ഗവൺമെന്റ് സ്വവർഗവിവാഹം നിയമവിധേയമാക്കുകയും സ്വവർഗവിവാഹിതർക്ക് കുട്ടികളെ ദത്തെടുക്കാനുള്ള അനുമതി നല്കുകയും ചെയ്തിരുന്നു. എന്നാൽ മാരിയാനോ റാജോവിന്റെ നേതൃത്വത്തിലുള്ള പുതിയ ഗവൺമെന്റ് ഈ നിയമങ്ങളെല്ലാം പൊളിച്ചെഴുതുകയാണ്. വളരെ അടിയന്തരഘട്ടങ്ങളിലേക്ക് മാത്രമായി ഗർഭഛിദ്രം പരിമിതിപ്പെടുത്തിക്കൊണ്ടുള്ള പുതിയ നിയമത്തിനായി പരിശ്രമം ആരംഭിച്ചുകഴിഞ്ഞു. 1985-ൽ നിലവിലിരുന്ന പ്രോ-ലൈഫ് നിലപാടിലേക്ക് സ്‌പെയിനിനെ വീണ്ടും നയിക്കാൻ ഈ നിയമത്തിലൂടെ സാധിക്കും. സ്‌പെയിനിന്റെ ക്രിസ്തീയ വേരുകൾ ഇല്ലാതാക്കാനുള്ള സാപ്പട്ടെറോ ഗവൺമെന്റ് നടപടികൾ സമൂഹത്തിൽ ഉണ്ടാക്കിയ അമർഷം വിശ്വാസികൾക്ക് അനുകൂലമായ നടപടി ത്വരിതപ്പെടുത്താൻ ഗവൺമെന്റിന് പ്രേരണ നല്കുന്നതായിരുന്നു. സെപെയിനിൽ സെമിനാരിയും സന്യാസിനീ മഠങ്ങളും വീണ്ടും ചലനാത്മകമാവുകയാണ്.




0 comments:

Post a Comment