Saturday, July 23, 2016

WORLD YOUTH DAY 2016


WORLD YOUTH DAY 2016




വത്തിക്കാന്‍ : ജൂലൈ 25 മുതല്‍ 31 വരെ പോളണ്ടിലെ ക്രക്കൗവില്‍ നടത്തുന്ന ലോക യുവജനസംഗമത്തില്‍ പങ്കെടുക്കുവാനായി ഫ്രാന്‍സിസ് പാപ്പ ഒരുങ്ങിക്കഴിഞ്ഞു. യുവജനസംഗമത്തില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി പാപ്പ നല്‍കിയ വീഡിയോ സന്ദേശത്തില്‍ അദ്ദേഹത്തിന്റെ സന്തോഷം നിഴലിക്കുന്നുണ്ട്.

പോളണ്ട് സന്ദര്‍ശിക്കുവാനുള്ള അവസരം ലഭിച്ചത് ദൈവത്തിന്റെ വലിയ സമ്മാനമായി കാണുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. പോളണ്ടിലെ ക്രക്കൗവില്‍ നടക്കാനിരിക്കുന്ന യുവജന സംഗമത്തെ സ്‌നേഹത്തിന്റയും സാഹോദര്യത്തിന്റയും തീര്‍ത്ഥയാത്രയോട് പാപ്പ തന്റെ സന്ദേശത്തില്‍ ഉപമിച്ചു.

പോളണ്ടിലെ യുവതീയുവാക്കളെ പാപ്പ തന്റെ സന്ദേശത്തില്‍ അഭിനന്ദിച്ചു. ‘കുറച്ചു നളുകളായി ക്രക്കൗവില്‍ നടക്കാനിരിക്കുന്ന വലിയ സമാഗമത്തിനായി നിങ്ങള്‍ ഒരുങ്ങുകയാണ്, പ്രത്യേകിച്ച് പ്രാര്‍ത്ഥനയിലൂടെ. നിങ്ങള്‍ ചെയ്ത എല്ലാത്തിനും ഹൃദയപൂര്‍വ്വം നന്ദി അര്‍പ്പിക്കുന്നു.’പാപ്പ സന്ദേശത്തില്‍ പോളണ്ടിലെ യുവജനങ്ങളെ അറിയിച്ചു.

യുവജനസംഗമത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒത്തു കൂടുന്ന യുവജനങ്ങള്‍ക്ക് പാപ്പ തന്റെ അനുഗ്രഹങ്ങളും ആശീര്‍വാദങ്ങളും അയച്ചു. ‘യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ഏഷ്യ, ഓഷ്യാന രാജ്യങ്ങളിലെ യുവജനങ്ങളെ, നിങ്ങളുടെ രാജ്യത്തെയും ക്രക്കൗവിലേക്കുള്ള നിങ്ങളുടെ യാത്രയേയും ഞാന്‍ അനുഗ്രഹിക്കുന്നു.’ സന്ദേശത്തില്‍ പാപ്പ കൂട്ടിച്ചേര്‍ത്തു.

0 comments:

Post a Comment