മാതാവിന്റെ രക്തക്കണ്ണീരിന്‍ ജപമാല
MATHAVINTE RAKTHA KANNEERIN JAPAMALA
ക്രൂശിതനായ എന്റെ ഈശോയെ! അങ്ങേ തൃപ്പാദങ്ങളില്‍ സാഷ്ടാംഗം വീണുകൊണ്ട് കരുണാര്‍ദ്രമായ സ്നേഹത്തോടെ, കാല്‍വരിയിലേക്കുള്ള വേദന നിറഞ്ഞ യാത്രയില്‍ അങ്ങേ അനുഗമിച്ച പരിശുദ്ധ അമ്മയുടെ രക്തക്കണ്ണുനീരുകളെ ഞങ്ങള്‍ അങ്ങേക്കു സമര്പ്പിക്കുന്ുന. നല്ലവനായ കര്‍ത്താവേ! പരിശുദ്ധ അമ്മയുടെ രക്തംകലര്‍ന്ന കണ്ണുനീര്‍ത്തുള്ളികള്‍ തരുന്ന സന്ദേശം ശരിക്കു മനസ്സിലാക്കുന്നതിനും അങ്ങനെ ഞങ്ങളില്‍ ഇഹത്തില്‍ നിന്റെ തിരുമനസ്സു നിറവേറ്റിക്കൊണ്ടു സ്വര്‍ഗ്ഗത്തില്‍ അവളോടൊത്തു നിത്യമായി നിന്നെ വാഴ്ത്തി സ്തുതിക്കുന്നതിനും യോഗ്യരാക്കുന്നതിനു വേണ്ട അനുഗ്രഹം ഞങ്ങള്‍ക്കു നല്കണമേ.
ആമ്മേന്‍.
ഓ! ഈശോയെ ഈ ലോകത്തില്‍ നിന്നെ അധികമായി സ്നേഹിക്കുകയും സ്വര്‍ഗ്ഗത്തില്‍ നിന്നെ ഏറ്റം ഗാഢമായി സ്നേഹിച്ച് നിന്നോടൊത്തു വാഴുകയും ചെയ്യുന്ന പരിശുദ്ധ അമ്മയുടെ രക്തക്കണ്ണുനീരുകളെ നീ കരുണയോടെ വീക്ഷിക്കേണമെ. (1പ്രാ.) സ്നേഹം നിറഞ്ഞ ഈശോയെ! നിന്റെ പരി. അമ്മ ചിന്തിയ രക്തക്കണ്ണുനീരിനെക്കുറിച്ച് എന്റെ യാചനകള്‍ കേള്‍ക്കണമേ. (7 പ്രാ.)
ഓ! ഈശോയെ..................(1 പ്രാ.)
(7 പ്രാവശ്യംചൊല്ലിയശേഷം)
ആമ്മേന്‍.