Friday, April 18, 2014

SHALOM WORLD

SHALOM WORLD




Shalom World is the first Catholic charismatic channel in English, to be launched on Sunday,April 27, 2014.





2014 ഏപ്രിൽ 27ന് ജോൺ പോൾ രണ്ടാമൻ പാപ്പ വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്നതോടൊപ്പം 'ശാലോം വേൾഡ് ടി.വി'യും പ്രവർത്തനം ആരംഭിക്കുകയാണ്. വത്തിക്കാനിൽ നടക്കുന്ന വിശുദ്ധപദവി പ്രഖ്യാപനം തൽസമയം ജനങ്ങളിലേക്കെത്തിച്ച് 'ശാലോം വേൾഡി'ന്റെ സംപ്രേഷണ ശുശ്രൂഷ ആരംഭിക്കുന്നു എന്നത് ഒരു ദൈവനിയോഗമായി ഞങ്ങൾ കാണുന്നു. ആധുനികലോകം കണ്ട മഹാവിശുദ്ധൻ ജോൺപോൾ രണ്ടാമന്റെ പാവനസ്മരണയ്ക്കുമുന്നിൽ ശാലോം ശിരസു നമിക്കുന്നു. 

ജോൺ പോൾ രണ്ടാമൻ പാപ്പ ഒരിക്കൽ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: 'യേശുവിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് ആധുനിക മാധ്യമങ്ങളെ വേണ്ടവിധം പ്രയോജനപ്പെടുത്താതിരുന്നാൽ നാഥന്റെ മുന്നിൽ സഭ കണക്കുപറയേണ്ടിവരും. സത്യം കണ്ടെത്തി പ്രചരിപ്പിക്കുന്നതിന് ദൈവം നമുക്കു തന്ന മഹത്തായ ദാനമാണത്. നിങ്ങളുടെ പരിമിതികളും ന്യൂനതകളും നിങ്ങളെ ഭയപ്പെടുത്തരുത്. കാരണം ദിവ്യനാഥൻ ഉറപ്പുതന്നിരിക്കുന്നു, ലോകാവസാനത്തോളം ഞാൻ നിങ്ങളോടൊപ്പമുണ്ടാകുമെന്ന്, ദൈവം നമ്മോടുകൂടെ, ഇമ്മാനുവേൽ...'


നിരവധി കാത്തലിക് ടെലിവിഷൻ ചാനലുകൾ ഇംഗ്ലീഷ് ഭാഷയിലുണ്ട്. എന്നാൽ, പരിമിതമായ ലക്ഷ്യങ്ങളോടുകൂടിയാണ് അതിൽ ഒട്ടുമിക്കതിന്റെയും പ്രവർത്തനം. ചിലതൊക്കെ പ്രാദേശിക രൂപതകളുടെ പരിധിക്കുള്ളിൽ പ്രവർത്തിക്കുമ്പോൾ, മറ്റു ചിലത് ചില രാജ്യങ്ങളിലെ സഭയുടെ പ്രത്യേക പശ്ചാത്തലത്തിൽ രൂപം കൊണ്ടവയാണ്. അതിനാൽ, ആ രാജ്യത്തിനപ്പുറമുള്ള പ്രേക്ഷകർക്ക് അവരുടെ പ്രോഗ്രാമുകൾ പ്രസക്തമാകുന്നില്ല.  

എന്നാൽ, ലോകസുവിശേഷീകരണം എന്ന ലക്ഷ്യം മുൻനിർത്തി ആരംഭിക്കുന്ന 'ശാലോം വേൾഡ്' എല്ലാ രാജ്യങ്ങളെയും എല്ലാ ജനവിഭാഗങ്ങളെയും മുന്നിൽ കണ്ടുകൊണ്ടാരംഭിച്ചിരിക്കുന്ന ആദ്യ ടെലിവിഷൻ നെറ്റ്‌വർക്കാണ.് കത്തോലിക്കാസഭയിലെ എല്ലാ റീത്തുകളെയും മറ്റ് എല്ലാ അപ്പസ്‌തോലിക സഭകളെയും ഒരുമിപ്പിക്കുന്ന മഹത്തരമായ ഒരു മാധ്യമശുശ്രൂഷ.  



അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലും പ്രൊഡക്ഷൻ സെന്ററുകൾ ഉള്ളതിനാൽ സാർവത്രികസഭയെ പൂർണമായി പ്രതിഫലിപ്പിക്കാൻ 'ശാലോം വേൾഡി'ന് സാധിക്കും. എല്ലാ രാജ്യങ്ങളിലെയും മിഷൻപ്രവർത്തനങ്ങൾക്ക് ശക്തിയും പ്രചോദനവും നൽകുന്നതോടൊപ്പം യുവജനങ്ങളുടെയും കുട്ടികളുടെയും വിശ്വാസരൂപീകരണത്തെ സഹായിക്കാനും 'ശാലോം വേൾഡ്' ഉപകരണമാകും. വത്തിക്കാനിൽനിന്നും പരിശുദ്ധപിതാവിന്റെ സന്ദേശങ്ങളും പരിപാടികളും നേരിട്ട് സംപ്രേഷണം ചെയ്തുകൊണ്ട് സഭയുടെ ശബ്ദമായിത്തീരാനും ശാലോം വേൾഡ് സജ്ജമാക്കപ്പെട്ടിരിക്കുകയാണ്.  


0 comments:

Post a Comment