-
TOP 100 HQ PICS OF POPE FRANCIS
-
Chavarul-Sayings of Saint Chavara to the Children
-
HOLY WEEK SONGS AND PRAYERS
-
CATHOLIC BOOKS PDF COLLECTION
-
SHALOM WORLD is a vibrant Catholic family channel in English.
-
250 HIGH RESOLUTION PICS OF MOTHER MARY
-
PRAISE THE LORD
-
160 MOST POPULAR MALAYALAM CHRISTIAN DEVOTIONAL SONGS LYRICS
-
The Chaplet of The Divine Mercy
The Chaplet of Mercy is recited using ordinary rosary beads of five decades. The Chaplet is preceded by two opening prayers from the Diary of Saint Faustina and followed by a closing prayer.
-
MALAYALAM CHRISTIAN KARAOKE MP3 AND MIDI
Monday, July 14, 2014
ഇറ്റലിയിലെ റിയാലിറ്റി ഷോയില്‍ സിസ്റ്റര്‍ ക്രിസ്റ്റീനക്ക് ഒന്നാംസ്ഥാനം
By Jesus at 18:21
NEWS, Sister Cristina Scuccia, സിസ്റ്റര്‍ ക്രിസ്റ്റീനക്ക് ഒന്നാംസ്ഥാനം
No comments
ഇറ്റലിയിലെ റിയാലിറ്റി ഷോയില്‍ സിസ്റ്റര്‍ ക്രിസ്റ്റീനക്ക് ഒന്നാംസ്ഥാനം
സിസ്റ്റര്‍ ക്രിസ്റ്റീന... ഇറ്റാലിയന്‍ റിയാലിറ്റി ഷോയിലൂടെ ലോകത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച വാനമ്പാടി. ആദ്യ റൗണ്ടുകളില്‍ തന്നെ തരംഗമായി മാറിയ സിസ്റ്റര്‍ ഇപ്പോള്‍ റിയാലിറ്റി ഷോയില്‍ ജേതാവായിരിക്കുക യാണ്. ഇറ്റാലിയന്‍ ടെലിവിഷന്‍ റിയാലിറ്റി ഷേയായ "ദി വോയ്‌സി'ലാണ് സിസ്റ്റര്‍ ക്രിസ്റ്റീന സഷിയ എന്ന ഊര്‍സ്വലന്‍ കന്യാസ്ത്രീ "സ്റ്റാര്‍ സിംഗറാ'യത്.
സഭാ വസ്ത്രവും കഴുത്തില്‍ ക്രൂശിത രൂപവും ധരിച്ചു പ്രാര്‍ഥനയോടെ നിന്ന സിസ്റ്റര്‍ ഫലമറിഞ്ഞപ്പോള്‍ ദൈവത്തോട് നന്ദി പറയുകയാണ് ആദ്യം ചെയ്തത്. ക്രിസ്തുമതത്തെ സാധാരണക്കാരോട് അടുപ്പിക്കാനുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനം അനുസരിക്കുകയാണ് താന്‍ ചെയ്യുന്നതെന്നാണ് സിസ്റ്റര്‍ വിജയത്തോടു പ്രതികരിച്ചത്. സമ്മാനം സ്വീകരിച്ചതിനു പിന്നാലെ സ്‌റ്റേജില്‍ പ്രാര്‍ത്ഥന ചെല്ലുകയും ചെയ്തു. സിസ്റ്റര്‍ പാടിയ അലിസിയ കീസിന്റെ നോ വണ്‍ എന്ന ഗാനത്തിന് യൂട്യൂബില്‍ അമ്പത് ദശലക്ഷത്തിലേറെ ഹിറ്റുകളാണ് ലഭിച്ചത്.
തന്റെ പാട്ടുകള്‍ ദൈവത്തിന്റെ സൗന്ദര്യം തുറന്നു കാട്ടുന്നു എന്നാണ് 25 വയസുകാരിയായ സിസ്റ്റര്‍ വിശ്വസിക്കുന്നത്. താന്‍ ഇവിടെ നില്‍ക്കുന്നതിന് കാരണം താനല്ല, മുകളിലിരിക്കുന്നവന്റെ കൃപയാണത് എന്നാണ് ആരാധകരോട് സിസ്റ്റര്‍ പറഞ്ഞത്. സംഗീതത്തെ ഒരു തൊഴിലായി കാണുന്നില്ല. മിലാനിലെ ചാപ്പലില്‍ തിരിച്ചെത്തി കുട്ടികളോടൊപ്പം പാടുന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ഷോയുടെ ഒഡിഷനില്‍ തന്നെ സിസ്റ്റര്‍ ക്രിസ്റ്റിന വിധികര്‍ത്താക്കളുടെ മതിപ്പ് പിടിച്ചു പറ്റിയിരുന്നു. വളരെ പെട്ടന്നാണ് അവരുടെ പ്രശസ്തി ഇറ്റലിയിലും ലോകത്താകെയും പരന്നത്. 2009ലാണ് കന്യാസ്ത്രീയാകാന്‍ ചേര്‍ന്നത്. രണ്ട് വര്‍ഷം ബ്രസീലിലെ പാവപ്പെട്ട കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഇറ്റലിയിലെ "സ്റ്റാര്‍ സിംഗറി'ല്‍ സിസ്റ്റര്‍ ക്രിസ്റ്റീന അക്ഷരാര്‍ഥത്തില്‍ "സൂപ്പര്‍ സ്റ്റാറാ'യിരുന്നു.
വെറുതേ പാട്ടുപാടിയല്ല, മറിച്ച് "പെര്‍ഫോം' ചെയ്താണ് സിസ്റ്റര്‍ ആരാധകരുടെ മനസു കീഴടക്കിയത്. കാണാമറയത്തുനിന്നുള്ള പാട്ടു കേട്ട് ആവേശം കൊണ്ട വിധികര്‍ത്താക്കള്‍ മത്സരാര്‍ഥി കണ്ട് അന്തം വിട്ടുപോയെ കാഴ്ചക്കാരുടെ സാക്ഷ്യം. ശബ്ദം കൊണ്ടുമാത്രം മത്സരാര്‍ഥിയുടെ പ്രകടനം വിലയിരുത്താന്‍ കഴിയുന്ന "ബ്ലൈന്‍ഡ്' ഓഡിഷന്‍ റൗണ്ടില്‍ എല്ലാവരേയും ആശ്ചര്യപ്പെടുത്തിയാണ് സിസ്റ്റര്‍ ലോകമെമ്പാടും തരംഗമായി മാറിയത്. വിധികര്‍ത്താകളുടെ പിന്നില്‍ നിന്നാണ് മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ പ്രകടനം.
ആരാണ് പാടുന്നതെന്നതിനെക്കുറിച്ച് വിധികര്‍ത്താക്കള്‍ക്ക് യാതൊരു അറിവുമുണ്ടായിരിക്കില്ല. മത്സരാര്‍ഥികളെ കാണാനാകാത്ത വിധത്തില്‍ വിധികര്‍ത്താക്കളുടെ പിന്നില്‍ നിന്നായിരുന്നു ഗാനാലാപനം. പ്രകടനം ഉച്ചസ്ഥായിയില്‍ എത്തിയപ്പോഴാണ് തങ്ങള്‍ക്കു പിന്നില്‍ നിന്ന് പാടിയത് ഒരു കന്യാസ്ത്രീയാണെന്ന വിവരം വിധികര്‍ത്താക്കള്‍ മനസിലാക്കിയത്. കന്യാസ്ത്രീയാണ് ഇത്ര സുന്ദരമായ ശബ്ദത്തില്‍ പാടി വിജയിയായതെന്ന് അറിഞ്ഞപ്പോള്‍ വിധികര്‍ത്താക്കള്‍പോലും അമ്പരന്നിരുന്നു.
✙ Happy Feast Day of St. Thomas the Apostle ✙
✙ Happy Feast Day of St. Thomas the Apostle ✙
Prayer to St. Thomas the Apostle
Almighty and everliving God, who strengthened your apostle Thomas with sure and certain faith in your Son's resurrection: Grant us so perfectly and without doubt to believe in Jesus Christ, our Lord and our God, that our faith may never be found wanting in your sight; through him who lives and reigns with you and the Holy Spirit, one God, now and for ever
Saturday, June 28, 2014
ഒരു ഫുട്‌ബോൾ ബൈബിൾ
ഒരു ഫുട്‌ബോൾ ബൈബിൾ
ജോസ് റോബർട്ട് ഡാ സിൽവ, അതാണ് മുഴുവൻ പേര്. ഫുട്‌ബോൾ ലോകത്ത് അറിയപ്പെടുന്നത് സ്വീ റോബർട്ടോ... പന്തുകൊണ്ട് മാന്ത്രികനൃത്തം ചവിട്ടുന്നവനെന്ന് പത്രങ്ങൾ ഇവനെ വാഴ്ത്തി. ബ്രസീൽ സ്വദേശിയാണ്. പക്ഷേ, ജനിച്ചതും വളർന്നതുമെല്ലാം ചേരിയിലായിരുന്നു. അഞ്ചുമക്കളിൽ ഒരാൾ... ഒരു നേരത്തെ ഭക്ഷണമെങ്കിലും വയറു നിറച്ച് കൊടുക്കുവാൻ പാടുപെടുന്ന അമ്മ. ചെറുപ്പത്തിലേ അപ്പൻ ഉപേക്ഷിച്ചുപോയി. ജീവിതത്തിന്റെ ആദ്യഭാഗം അതിജീവനത്തിനുള്ള ശ്രമങ്ങളായിരുന്നു. വയറുനിറച്ച് എന്തെങ്കിലും കഴിക്കുവാൻ കണ്ടെത്തുവാനുള്ള ശ്രമം...ചെരുപ്പിടാതെ പന്ത് തട്ടി കളിച്ചായിരുന്നു അവൻ വളർന്നത്.
''അപ്പൻ ഉപേക്ഷിച്ചു പോയതുമുതൽ വീട്ടിൽ പട്ടിണി പെരുകി. എനിക്കപ്പോൾ പത്തുവയസ്. ഞാൻ ചെറിയ രീതിയിൽ മോഷ്ടിക്കാൻ തുടങ്ങി. ഓറഞ്ച്, ബിസ്‌ക്കറ്റ്, എന്റെ ചെറിയ പാൻസിന്റെ പോക്കറ്റിൽ കൊള്ളുന്ന ഭക്ഷണസാധനങ്ങൾ... പക്ഷേ, ഒരിക്കൽ രണ്ടു കൂട്ടുകാർ പോലീസിന്റെ വെടിയേറ്റ് മരിച്ചു; അവർ ഒരു മയക്കുമരുന്ന് സംഘത്തിന്റെ വലയിൽ പെട്ടിരുന്നു, ഇതെന്നെ വല്ലാതെ തളർത്തി... അമ്മയാണ് എന്നെ ഈ സമയങ്ങളിലെല്ലാം സഹായിച്ചതും ആശ്വസിപ്പിച്ചതും. എന്റെ ഈ ജീവിതസാഹചര്യത്തിൽ എന്തു ഭാവിയാണ് എനിക്കുള്ളതെന്ന് വ്യക്തമാക്കിത്തന്നതും. മയക്കുമരുന്നും ക്രിമിനൽ കാര്യങ്ങളും ഉപേക്ഷിക്കുക- എന്റെ ആദ്യ തീരുമാനം അതായിരുന്നു. നീണ്ടകാലത്തിനുശേഷം അന്ന് എന്റെ അമ്മ പള്ളിയിൽ നിന്നും വരുന്നത് ഞാൻ കണ്ടു. അമ്മയുടെ ആഗ്രഹമനുസരിച്ച് ഞാൻ പതുക്കെ ബൈബിൾ വായിക്കാൻ തുടങ്ങി. അതിൽ ഞാൻ കണ്ടു, ദൈവം അപ്പനാണെന്ന്... എനിക്കുവേണ്ടി എപ്പോഴും കൂടെയിരിക്കുന്ന അപ്പൻ മാത്രമല്ല, എന്റെ ജീവിതംകൊണ്ട് എന്തോ പദ്ധതിയുള്ളയാൾ. എനിക്കെല്ലാം തുറന്ന് പറയുവാൻ കഴിയുന്ന ഒരു സുഹൃത്തിനെപ്പോലെ എനിക്ക് തോന്നി... അമ്മയെയും വീടിനെയും കുറിച്ചുള്ള ആകുലതകൾ തുറന്ന് പറയുവാൻ ഒരാൾ... പ്രാർത്ഥിക്കുവാൻ കൃത്യമായ ഒരു രീതി ഇല്ലായിരുന്നു. മനസിൽ തേങ്ങിയതൊക്കെ അവനോട് പറഞ്ഞുതുടങ്ങിയപ്പോൾ ഹൃദയം ശാന്തമായി. വിശ്വാസജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ദൈവം നമ്മെ സ്‌നേഹിക്കുന്നു എന്നതാണ്. ഫിലിപ്പി. 4:13 എനിക്ക് ഒരു പ്രത്യേക കരുത്ത് തരാറുണ്ട്: ''എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് എല്ലാം സാധിക്കും.'' ഈ അനുഭവം ജർമൻ എഴുത്തുകാരൻ ഡേവിഡ് കാഡെൽ പുതിയ പുസ്തകമായ 'ഫുട്‌ബോൾ ബൈബിൾ.' എന്ന കൃതിയിൽ വിവരിക്കുന്നുണ്ട്. ഫുട്‌ബോൾ ലോകത്ത് അന്തർദേശീയതലത്തിൽ തിളങ്ങിനിൽക്കുന്ന താരരാജാക്കന്മാരുടെ വിശ്വാസസാക്ഷ്യങ്ങളുടെ കുറിപ്പുകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. എന്തുകൊണ്ട് അവർ ദൈവത്തിൽ വിശ്വസിക്കുന്നു? എങ്ങനെയാണ് അവർ വിശ്വാസത്തെ ജീവിതം കൊണ്ട് അഹങ്കരിക്കുന്നത്? കളിക്കളത്തിലെ അവരുടെ ആത്മീയസാക്ഷ്യങ്ങൾ, ജീവിതത്തിൽ അവർ പുലർത്തുന്ന ക്രിസ്തുമാർഗങ്ങൾ... 554 പേജുകളുള്ള ഈ പുസ്തകം 'സ്വർഗത്തിനുവേണ്ടി ഗോളുകൾ പായിക്കുന്നവരുടെയും,' 'ദൈവത്തിന്റെ മതിലായവരുടെയും' ദൈവത്തിന്റെ ജേഴ്‌സിയണിഞ്ഞവരുടെയും ആത്മീയകാഴ്ചകളാണ്. 'ഫുട്‌ബോളിന്റെ ദൈവം' എന്ന ബെസ്റ്റ് സെല്ലറായിരുന്ന പുസ്തകത്തിന്റെ വസന്തം തീരും മുമ്പേയാണ് പുതിയ വിരുന്ന് എ ത്തിയത്. 'ദൈവമില്ലാത്ത ലോകം ബോളില്ലാത്ത ഫുട്‌ബോൾ' എന്നു പറയുന്നവരുണ്ട് ഈ പുസ്തകത്തിൽ. ''നിങ്ങളുടെ ജീവിതത്തിൽ വിജയങ്ങളിലും കൂടുതലായി എന്തോ ഒന്ന് വേണം. ഈ കൂടുതൽ എന്താണെന്ന് ചോദിച്ചാൽ അതാണ് ദൈവം എന്ന് പറയുന്നവരുണ്ട് ഇതിന്റെ താളുകളിൽ. യേശു ആരാണ് എന്ന ചോദ്യത്തിന് ഇരുളിലും മരണത്തിന്റെ നിഴലിലും ഇരിക്കുന്നവർക്ക് പ്രകാശം വീശാനും സമാധാനത്തിന്റെ മാർഗത്തിലേക്ക് നമ്മുടെ പാദങ്ങളെ നയിക്കുവാനും വേണ്ടി വന്നവൻ എന്നു ഫുട്‌ബോൾ മയമുള്ള പ്രതീകങ്ങൾ ഉപയോഗിച്ച് സംസാരിക്കുന്നവർ... അതുകൊണ്ടാണ് ഈ പടനായകന്മാർ തോൽക്കുമ്പോഴും പടക്കളത്തിൽ മുട്ടുകുത്തി ദൈവത്തിന് നന്ദി പറഞ്ഞ് പ്രാർത്ഥിക്കുന്നത.് ''ഈശോയെ ഞാൻ നിന്നെ സ്‌നേഹിക്കുന്നു, ഞാൻ നൂറുശതമാനവും ഈശോയ്ക്കുള്ളതാണ്'' എന്നെഴുതിയ ജേഴ്‌സിഅണിഞ്ഞ് കരംകൂപ്പിയും ആർത്തുവിളിച്ചും നിൽക്കുന്ന ഈ പടകൂട്ടത്തോട് പത്രക്കാർ ചോദിച്ചു, എന്തുകൊണ്ട് നിങ്ങളിതു ചെയ്യുന്നു...? യേശുവും ഫുട്‌ബോളും തമ്മിലെന്തു ബന്ധം? ഉത്തരം ഒറ്റശ്വാസത്തിൽ. ''കാര്യം നിസാരം, ഫുട്‌ബോൾ വിജയത്തിന്റെയും തോൽവിയുടെയും കളി... യേശു എക്കാലത്തും വിജയിച്ചുനിൽക്കുന്നയാൾ. അവൻ കളിച്ചത് ബോളുകൊണ്ടല്ല, അവിടുത്തെ രക്തം കൊണ്ടാണ്...'' അവൻ പറയുന്നു, ജീവിതത്തിൽ തോറ്റവരോട്... സാരമില്ല ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നുവെന്ന് (യോഹ. 16:33).
മഞ്ഞപ്പടയുടെ നക്ഷത്രത്തിളക്കമായ ലൂസിയോ പറയുന്നു; ''എല്ലാ ഫുട്‌ബോൾ ആരാധകരും ഓർക്കും, കളിക്കാർ ഭാഗ്യമുളളവരാണെന്ന്. കൈനിറയെ പണം, ഇഷ്ടമുള്ളതെന്തും വാങ്ങാം.
പക്ഷേ, ഈ ചിന്ത വലിയ മണ്ടത്തരമാണ്. കാരണം, പണത്തിനും ഈ വസ്തുക്കൾക്കുമൊന്നും മനുഷ്യനെ സന്തോഷിപ്പിക്കാനാവില്ല... ദൈവം കൂടെയുണ്ട് എന്ന അറിവും വികാരവുമാണ് ഒരാളെ സന്തോഷിപ്പിക്കുന്നത്. അവനെ തിരിച്ചറിഞ്ഞതിൽ പിന്നെയാണ് ഞാനിതു മനസിലാക്കിയത്.''
ജീവിതം ഇത്ര മനോഹരമായി അവതരിപ്പിക്കുവാൻ കഴിയുന്ന സ്‌പോർട്‌സ് അധികമൊന്നുമില്ല. 90 മിനിറ്റ്, ഒരു ആയുസിന്റെ നീളം; മഞ്ഞ കാർഡും ചുമപ്പ് കാർഡുമായി ഒരാളെപ്പോഴും കൂടെ... താങ്ങുവാനും മതിൽകെട്ടി സുരക്ഷിതത്വം തീർക്കുവാനും ആരവങ്ങൾ മുഴക്കി കൂടെനിൽക്കുവാനും ആയിരങ്ങൾ. ഒരു നാടിന്റെ നെഞ്ചിടിപ്പ് ആവാഹിച്ച് ഒരായിരംപേരുടെ സ്വപ്‌നങ്ങൾക്ക് ചിറക് കൊടുക്കുവാനും ഒറ്റ നിമിഷംകൊണ്ട് എല്ലാം അസ്തമിപ്പിക്കാനും മറ്റൊരു നിമിഷത്തിൽ അത്ഭുതങ്ങളുടെ സ്വർഗീയ നിമിഷങ്ങൾക്ക് വാതിൽ തുറക്കുവാനും കഴിയുന്ന ചില ചലനങ്ങൾ... കണ്ണുനീരുണ്ട്, ചിരിയുണ്ട്, നിരാശയുണ്ട്, വിജയത്തിന്റെ അട്ടഹാസങ്ങളുണ്ട് ഈ ലോകത്ത്...
ഗോൾപോസ്റ്റിന് കാവൽനിൽക്കുന്നയാളെക്കുറിച്ച് വായിച്ചതോർക്കുന്നു, ഒരു സ്റ്റേഡിയത്തിലെ പകുതിയിലധികം ആളുകൾ അയാൾക്ക് കരുത്ത് പകർന്നുകൊണ്ട് കൂടെ നിൽപ്പുണ്ടെങ്കിലും എതിരെവരുന്ന പെനാൽറ്റികിക്കുകൾ നേരിടുവാൻ അയാൾ തനിച്ചേയുള്ളൂ...'' ആരും ജീവിതത്തിൽ നേരിടുന്ന ചില നിമിഷങ്ങൾ... ഒരിക്കലും ഒരു നല്ലവാക്കുപോലും കേൾക്കുവാൻ വിധിയില്ലാതെ പോകുന്ന റഫറി, ആരുടെയൊക്കെയോ ജീവിതത്തെ ഓർമിപ്പിക്കുന്നു...
COURTESY: SUNDAY SHALOM

സ്പാനിഷ് നടി കത്തോലിക്കാ സന്യാസിനിയായി
സ്പാനിഷ് നടി കത്തോലിക്കാ സന്യാസിനിയായി
സ്‌പെയിനിന്റെ കത്തോലിക്ക വിശ്വാസത്തിലേക്കുള്ള തിരിച്ചുവരവിന്റെ ഏറ്റവും പുതിയ മുഖമാണ് പ്രമുഖ സ്പാനിഷ് മോഡലും നടിയുമായിരുന്ന ഒലാല്ലാ ഒലിവേറോസിന്റേത്. വിശുദ്ധ മിഖായേലിന്റെ സന്യാസിനിസഭയിലെ അംഗമായ ഒലിവേറോസ് പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കവേയാണ് ഫാത്തിമ സന്ദർശനത്തിനിടെ ലഭിച്ച വെളിപാട് അനുസരിച്ച് കത്തോലിക്ക സന്യാസിനി ആകുവാൻ തീരുമാനിക്കുന്നത്. ''ദൈവത്തിന് ഒരിക്കലും തെറ്റു പറ്റുകയില്ല. അവിടുത്തെ പിൻചെല്ലാമോ എന്ന് അവിടുന്നെന്നോട് ചോദിച്ചു. അത് എനിക്ക് നിരസിക്കാൻ പറ്റുന്ന ചോദ്യമായിരുന്നില്ല;'' തന്റെ തീരുമാനത്തെക്കുറിച്ച് ഒലിവേറോസ് വിശദീകരിക്കുന്നു.
ഒലിവേറോസിനെപ്പോലെ പല പ്രമുഖരും ഇപ്പോൾ വിശ്വാസ വഴിയിലേക്കുള്ള മടക്കയാത്രയിലാണ്. 2004 മുതൽ 2011 വരെ സ്‌പെയിനിൽ അധികാരത്തിലിരുന്ന ചോസ് ലൂയിസ്, സാപ്പാട്ടെറോ ഗവൺമെന്റ് സ്വവർഗവിവാഹം നിയമവിധേയമാക്കുകയും സ്വവർഗവിവാഹിതർക്ക് കുട്ടികളെ ദത്തെടുക്കാനുള്ള അനുമതി നല്കുകയും ചെയ്തിരുന്നു. എന്നാൽ മാരിയാനോ റാജോവിന്റെ നേതൃത്വത്തിലുള്ള പുതിയ ഗവൺമെന്റ് ഈ നിയമങ്ങളെല്ലാം പൊളിച്ചെഴുതുകയാണ്. വളരെ അടിയന്തരഘട്ടങ്ങളിലേക്ക് മാത്രമായി ഗർഭഛിദ്രം പരിമിതിപ്പെടുത്തിക്കൊണ്ടുള്ള പുതിയ നിയമത്തിനായി പരിശ്രമം ആരംഭിച്ചുകഴിഞ്ഞു. 1985-ൽ നിലവിലിരുന്ന പ്രോ-ലൈഫ് നിലപാടിലേക്ക് സ്‌പെയിനിനെ വീണ്ടും നയിക്കാൻ ഈ നിയമത്തിലൂടെ സാധിക്കും. സ്‌പെയിനിന്റെ ക്രിസ്തീയ വേരുകൾ ഇല്ലാതാക്കാനുള്ള സാപ്പട്ടെറോ ഗവൺമെന്റ് നടപടികൾ സമൂഹത്തിൽ ഉണ്ടാക്കിയ അമർഷം വിശ്വാസികൾക്ക് അനുകൂലമായ നടപടി ത്വരിതപ്പെടുത്താൻ ഗവൺമെന്റിന് പ്രേരണ നല്കുന്നതായിരുന്നു. സെപെയിനിൽ സെമിനാരിയും സന്യാസിനീ മഠങ്ങളും വീണ്ടും ചലനാത്മകമാവുകയാണ്.

Tuesday, June 10, 2014
വിരിയൂ പ്രഭാതമേ തെളിയൂ പ്രകാശമേ-VIRUYU PRABHATHAME THELIYU PRAKASHAME MALAYALAM LYRICS
By Jesus at 22:10
CHRISTIAN LYRICS, MALAYALAM LYRICS, VIRUYU PRABHATHAME THELIYU PRAKASHAME MALAYALAM LYRICS
No comments
വിരിയൂ പ്രഭാതമേ തെളിയൂ പ്രകാശമേ
VIRUYU PRABHATHAME THELIYU PRAKASHAME MALAYALAM LYRICS
വിരിയൂ പ്രഭാതമേ
തെളിയൂ പ്രകാശമേ
യേശുവേ മിശിഹായേ
ദീവ്യമാം വെളിച്ചമേ (2) (വിരിയൂ..)
1
പാപമാം ഇരുള്‍ മാറ്റാന്‍
പുണ്യദീപമായ് വരൂ
മാമകമനസ്സിലെ
കോവിലിന്‍ അകതാരില്‍ (2) (വിരിയൂ..)
2
താവകഹിതം ചെയ്തു
മോഹന മോക്ഷം പുല്‍കാന്‍
അജ്ഞത നീക്കി ദീവ്യ-
ജ്ഞാനിയാക്കീടുകെന്നെ (2) (വിരിയൂ..)