• TOP 100 HQ PICS OF POPE FRANCIS

  • Chavarul-Sayings of Saint Chavara to the Children

  • HOLY WEEK SONGS AND PRAYERS

  • CATHOLIC BOOKS PDF COLLECTION

  • SHALOM WORLD is a vibrant Catholic family channel in English.

  • 250 HIGH RESOLUTION PICS OF MOTHER MARY

  • PRAISE THE LORD

  • 160 MOST POPULAR MALAYALAM CHRISTIAN DEVOTIONAL SONGS LYRICS

  • The Chaplet of The Divine Mercy

    The Chaplet of Mercy is recited using ordinary rosary beads of five decades. The Chaplet is preceded by two opening prayers from the Diary of Saint Faustina and followed by a closing prayer.

  • MALAYALAM CHRISTIAN KARAOKE MP3 AND MIDI

Monday, March 10, 2025

ഗാഗുല്‍ത്താ മലയില്‍ നിന്നും-- GAGULTHA MALAYIL NINNUM MALAYALAM MP3 AND LYRICS



ഗാഗുല്‍ത്താ മലയില്‍ നിന്നും
GAGULTHA MALAYIL NINNUM MALAYALAM MP3 AND LYRICS




ഗാഗുല്‍ത്താ മലയില്‍ നിന്നും
വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ
ഏവമെന്നെ ക്രൂശിലേറ്റുവാന്‍
അപരാധമെന്തു ഞാന്‍ ചെയ്തൂ.. (ഗാഗുല്‍ത്താ..)
                      1
മുന്തിരി ഞാന്‍ നട്ടു നിങ്ങള്‍ക്കായി
മുന്തിരിച്ചാറൊരുക്കി വച്ചൂ
എങ്കിലുമീ കൈപ്പുനീരല്ലേ
ദാഹശാന്തി എനിക്കു നല്‍കീ.. (ഗാഗുല്‍ത്താ..)
                      2
വനത്തിലൂടാനയിച്ചൂ ഞാന്‍
അന്നമായ് വിണ്‍മന്ന തന്നില്ലേ
അതിനെല്ലാം നന്ദിയായ് നിങ്ങള്‍
കുരിശല്ലോ നല്‍കീടുന്നിപ്പോള്‍.. (ഗാഗുല്‍ത്താ..)
                      3
കൊടുങ്കാട്ടിലന്നു നിങ്ങള്‍‍ക്കായി
മേഘദീപത്തൂണു തീര്‍ത്തൂ ഞാന്‍
അറിയാത്തൊരപരാധങ്ങള്‍
ചുമത്തുന്നു നിങ്ങളിന്നെന്നില്‍..(ഗാഗുല്‍ത്താ..)
                      4
രാജചെങ്കൊലേകി വാഴിച്ചൂ
നിങ്ങളെ ഞാനെത്ര മാനിച്ചൂ
എന്‍ ശിരസ്സില്‍ മുള്‍മുടി ചാര്‍ത്തി
നിങ്ങളിന്നെന്‍ ചെന്നിണം തൂകി..(ഗാഗുല്‍ത്താ..)
                      5
നിങ്ങളെ ഞാനുയര്‍ത്താന്‍ വന്നൂ
ക്രൂശിലെന്നെ തറച്ചൂ നിങ്ങള്‍
മോക്ഷ വാതില്‍ തുറക്കാന്‍ വന്നൂ
ശിക്ഷയായെന്‍ കൈകള്‍ ബന്ധിച്ചൂ..(ഗാഗുല്‍ത്താ..)
                    6
കുരിശേ മനോജ്ഞ വൃക്ഷമേ
നിൻ സുമങ്ങളെത്ര മോഹനം
നിൻ ദളങ്ങളാശ വീശുന്നു
നിൻ ഫലങ്ങൾ ജീവനേകുന്നു
..(ഗാഗുല്‍ത്താ..)
                      7
കുരിശിന്മേലാണി കണ്ടൂ ഞാന്‍
ഭീകരമാം മുള്ളുകള്‍ കണ്ടൂ
വികാരങ്ങള്‍ കുന്നു കൂടുന്നു
കണ്ണുനീരിന്‍ ചാലു വീഴുന്നു.. (ഗാഗുല്‍ത്താ..)
                      8
മരത്താലേ വന്ന പാപങ്ങള്‍
മരത്താലേ മായ്ക്കുവാനായി
മരത്തിന്മേലാര്‍ത്തനായ്
തൂങ്ങിമരിക്കുന്നൂ രക്ഷകന്‍ ദൈവം..(ഗാഗുല്‍ത്താ..)
                      9
വിജയപ്പൊന്‍‌കൊടി പാറുന്നു
 വിശുദ്ധി തന്‍ വെണ്മ വീശുന്നു
കുരിശേ നിന്‍ ദിവ്യ പാദങ്ങള്‍
നമിക്കുന്നു സാദരം ഞങ്ങള്‍..(ഗാഗുല്‍ത്താ..)




പുത്തന്‍ പാന-PUTHENPANA SONG MP3


പുത്തന്‍ പാന
PUTHENPANA




കേരള ക്രൈസ്തവരുടെ ആദ്ധ്യാത്മികതയുമായി ഇഴുകി ചേര്‍ന്ന ഒരു ഗാനകാവ്യമാണ് പുത്തന്‍ പാന. 1500-ല്‍ പരം വരികളിലായി, പതിനാലു പാദങ്ങളിലായി എഴുതപ്പെട്ട ഈ കൃതിയില്‍ ലോകസൃഷ്ടി മുതല്‍ മിശിഹായുടെ ജനനമരണങ്ങള്‍ വരെ പതിപാദിച്ചിരിക്കുന്നു. 

ബഹുഭാഷാപണ്ഡിതനും മലയാള-സംസ്കൃതഭാഷകളില്‍ നിപുണനുമായ അര്‍ണ്ണോസ് പാതിരിയാണ് (Johann Ernst Hanxleden) പുത്തന്‍പാനയുടെ കര്‍ത്താവ്. ജര്‍മ്മന്‍കാരനായ ഒരു ഈശോസഭാ വൈദികനായിരുന്ന അദ്ദേഹം, വൈദികാര്‍ത്ഥിയായിരിക്കെ 1699-ല്‍ കേരളത്തിലെത്തി. വൈദികപട്ടം സ്വീകരിച്ചശേഷം ശിഷ്ടായുസ്സ് തൃശ്രൂരിനടുത്തുള്ള അമ്പഴക്കാട്, വേലൂര്‍, പഴയൂര്‍, പഴുവ് എന്നീ സ്ഥലങ്ങളിലായി അദ്ദേഹം ചിലവഴിച്ചു. സംസ്കൃത പണ്ഡിതന്മാരുടെ സഹായത്തോടെ അദ്ദേഹം മലയാളവും സംസ്കൃതവും പഠിച്ച് പ്രാവീണ്യം നേടി. 

ഈ കാവ്യത്തിന് പുത്തന്‍പാന എന്നു പേരു വിളിക്കാനുള്ള മുഖ്യ ഹേതു ഇതിലെ പന്ത്രണ്ടാം പാദമെന്നു പറയുന്നവരുമുണ്ട്. നാലാം നൂറ്റണ്ടില്‍ ജീവിച്ചിരുന്ന പൂന്താനം നമ്പൂതിരിയുടെ ജ്ഞാനപ്പാന പ്രസിദ്ധമാണല്ലോ. അതിന്റെ ചുവടു പിടിച്ചാണ് പുത്തന്‍പാന രചിച്ചിട്ടുള്ളതെന്ന് അനുമാനിക്കാവുന്നതാണ്. അര്‍ണോസ് പാതിരി പുത്തന്‍പാന എഴുതിയതും ജ്ഞാനപ്പാനയുടെ രീതിയിലായിരുന്നു.

പുത്തന്‍പാനയുടെ ഏറ്റം പ്രധാന ഭാഗം 10,11,12 പാദങ്ങളായാണ് കരുതിപ്പോരുന്നത്. പെസഹാ വ്യാഴാഴ്ച രാത്രിയിലും ദുഃഖവെള്ളിയാഴ്ച രാവിലെയും ഇവ പാടുന്ന പതിവ് തലമുറകളായി നിലവില്‍ നില്‍ക്കുന്നു. ശവസംസ്കാരത്തിന്റെ തലേരാത്രിയില്‍ പാനവായിക്കുന്ന പതിവ് കേരള ക്രൈസ്തവരുടെ ഇടയില്‍ ഇപ്പോഴുമുണ്ട്.

പുത്തന്‍പാനയുടെ പാദങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു:
PUTHENPANA SONG MP3
AMMAKANYA MANITHANTE SONG MP3




Wednesday, December 25, 2024

ശാന്ത രാത്രി തിരു രാത്രി-SHANTHA RATHRI THIRU RATHRI MALAYALAM LYRICS



ശാന്ത രാത്രി തിരു രാത്രി
SHANTHA RATHRI THIRU RATHRI MALAYALAM LYRICS



ശാന്ത രാത്രി തിരു രാത്രി 
പുല്‍കുടിലില്‍ പൂത്തൊരു രാത്രി..
വിണ്ണിലെ താരക ദൂതരിറങ്ങിയ 
മണ്ണിന്‍ സമാധാന രാത്രി..

ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നൂ (3) (ശാന്ത..)
                    1
ദാവീദിന്‍ പട്ടണം പോലെ 
പാതകള്‍ നമ്മളലങ്കരിച്ചു .(2)
വീഞ്ഞു പകരുന്ന മണ്ണില്‍.. നിന്നും 
വീണ്ടും മനസ്സുകള്‍ പാടി (ഉണ്ണി പിറന്നൂ..)
                    2
കുന്തിരിക്കത്താല്‍ എഴുതീ..
സന്ദേശ ഗീതത്തിന്‍ പൂ വിടര്‍ത്തീ (2)
ദൂരെ നിന്നായിരമഴകിന്‍ കൈകള്‍ 
എങ്ങും ആശംസ തൂകി  (ഉണ്ണി പിറന്നൂ..)




ക്രിസ്ത്മസ് രാവണഞ്ഞ നേരം പുല്‍കൂട്ടില്‍ പ്രഭാതമായി-CHRISTMAS RAAVANANJA NERAM PULKOOTTIL MALAYALAM LYRICS





ക്രിസ്ത്മസ് രാവണഞ്ഞ നേരം പുല്‍കൂട്ടില്‍ പ്രഭാതമായി
CHRISTMAS RAAVANANJA NERAM PULKOOTTIL MALAYALAM LYRICS




ക്രിസ്ത്മസ് രാവണഞ്ഞ നേരം പുല്‍കൂട്ടില്‍ പ്രഭാതമായി
ദൈവത്തിന്‍  സുതന്‍ പിറന്നു ലോകത്തിന്‍ പ്രതീക്ഷയായി

വാനില്‍ വരവേല്‍പ്പിന്‍ ശുഭഗീതം ശാന്തിയേകി 
പാരില്‍ ഗുരുനാഥന്‍ മനതാരില്‍ ജാതനായി
വാത്സല്യമോലും പൊന്‍ പൈതലായ് ഹോയ്
ആത്മീയ ജീവന്‍ നല്‍കുന്നിതാ.. (2)  (ക്രിസ്ത്മസ് രാവണഞ്ഞനേരം..)
                                    1
ഈ ശാന്തതയിലൊരു നിമിഷമോര്‍ക്കുവിന്‍ ഓര്‍ക്കുവിന്‍ 
നിന്‍ സോദരനിലീശനേ കണ്ടുവോ..കണ്ടുവോ
മനുഷ്യരന്യരായകലുവാന്‍..മനസിലുയരുന്ന മതിലുകള്‍
ഇനി നീക്കി മണ്ണില്‍ ശാന്തിയേകാന്‍ ക്രിസ്ത്മസ് വന്നിതാ.. (വാനില്‍ വരവേല്‍പ്പിന്‍..)
                                    2
ഏകാന്തതയിലീശ്വരനില്‍ ചേരുവിന്‍.. ചേരുവിന്‍
നീ തേടിവന്ന ശാന്തതയും നേടുവിന്‍..നേടുവിന്‍
മതവികാരത്തിലുപരിയായ്..മനുജരല്ലാരുമുണരുവാന്‍
തിരുസ്നേഹദൂതുമായി വീണ്ടു ക്രിസ്ത്മസ് വന്നിതാ..
ലല്ലലാ..ലല്ലല്ല..ലല്ലാ... (വാനില്‍ വരവേല്‍പ്പിന്‍..)




Wednesday, October 23, 2024

ജീവിത ഗര്‍ത്തത്തില്‍ അലയും എന്മനം-- JEEVITHA GARTHATHIL ALAYUM EN MANAM MALAYALAM LYRICS



ജീവിത ഗര്‍ത്തത്തില്‍ അലയും എന്മനം
JEEVITHA GARTHATHIL ALAYUM EN MANAM MALAYALAM LYRICS




ജീവിത ഗര്‍ത്തത്തില്‍ അലയും എന്മനം 
കാരുണ്യ രാജനെ പുല്‍കിടുമ്പോള്‍
കനിവിന്‍റെ നാഥന്‍ അലിവോടെന്നിൽ 
ശാശ്വത സൗഭാഗ്യം പകര്‍ന്നരുളി
                         1
നീര്‍പ്പോളകള്‍ പോലെ നിഴല്‍ മായും പോലെ 
മനുജനീ മഹിയില്‍ മണ്ണടിയുമ്പോള്‍ (2)
സ്വര്‍ഗ്ഗ പിതാവേ നിന്‍ മുന്നില്‍ ചേരാന്‍ 
സന്തതമെന്നെ അനുവദിക്കൂ  (ജീവിത..)
                         2
മാനവ മോഹങ്ങള്‍ വിനയായ് ഭവിക്കും 
നിരുപമ സൂക്തികള്‍ ത്യജിച്ചിടുമ്പോള്‍ (2)
ക്രിസ്തു ദേവാ എന്‍ മിഴികള്‍ക്കങ്ങേ 
കല്‍പ്പനയെന്നും പ്രഭ തൂകണമെ (ജീവിത..)






Tuesday, October 22, 2024

Swargakavadam Thurakku | സ്വർഗ്ഗ കവാടം തുറക്കൂ Download Karaoke with Lyrics

Swargakavadam Thurakku | സ്വർഗ്ഗ കവാടം തുറക്കൂ




സ്വർഗ്ഗ കവാടം തുറക്കൂ
നാഥാ കാരുണ്യവായ്‌പ്പോടെ നോക്കൂ
നിൻവിളി കേട്ടങ്ങുവന്ന - നിന്റെ
ദാസനെ സന്നിധി ചേർക്കൂ 

മന്നിതിൽ ജീവിച്ച നാളിൽ 
വല്ല വീഴ്ചകൾ വന്നുപോയെങ്കിൽ
സർവ്വം പൊറുക്കണേ നാഥാ 
നിൻന്റെ കാരുണ്യം അളവറ്റതല്ലൊ  
                                               (സ്വർഗ്ഗ....)

മുട്ടുവിൻ വാതിൽ തുറക്കും
എന്നു നേരായരുൾചെയ്ത  നാഥാ 
നിൻ ദിവ്യ സന്നിധി ചേരാനായി 
വാതിലിൽ മുട്ടുന്നു ദാസൻ 
                                             (സ്വർഗ്ഗ. ...)

നിൻ ദിവ്യ മാർഗത്തിലൂടെ സദാ 
മുന്നോട്ട് നീങ്ങി നിൻ ദാസൻ 
സ്വർഗ്ഗീയ താതന്റെ നാമം മന്നിൽ
സന്തതം വാഴ്തിപ്പുകഴ്ത്തി 
                                            (സ്വർഗ്ഗ. ...)

പാപിയെ തേടി നീ വന്നു 
മാംസവും രക്തവും നൽകി
ജീവനും സ്വർഗ്ഗവുമേകി എല്ലാം 
പാപിയെ മോചിക്കുവാനായി 
                                           (സ്വർഗ്ഗ. ...)



Swarga kavadam thurakku
Nadha karunyavaypode nokku
Ninvili kettangu vanna - ninte
Dasane sannithi cherkku

Mannithil jeevicha naalil
Valla Veezhchakal vannupoyenkil
Sarvam porukkane nadha
Ninte karunyam alavattathallo
                                            (Swarga....)

Muttuvin vathil thurakkum - ennu
Nerayarulcheytha nadha
Nin Divya sannithi cheranayi
Vathilil muttunnu dasan 
                                            (Swarga...)

Nin divya margathiloode sada
Munott neengi nin dasan
Swargeeya thathante naamam mannil
santhatham vazhthipukazhthi
                                           (Swarga...)

Paapiye thedi nee vannu 
Maamsavum rakthavum nalki
Jeevanum swargavumeki ellam
Paapiye mochikkuvanayi
                                         (Swarga...)

വേദപാഠം-CATECHISM OF THE CATHOLIC CHURCH


വേദപാഠം


CATECHISM OF THE CATHOLIC CHURCH



  1. ദൈവകല്‍പനകള്‍ പത്ത്‌
  2. തിരുസ്സഭയുടെ കല്‍പനകള്‍ അഞ്ച്‌
  3. കൂദാശകള്‍ ഏഴ്‌
  4. നല്ല കുമ്പസാരത്തിനു വേണ്ട കാര്യങ്ങള്‍
  5. പരിശുദ്ധ കുര്‍ബാന യോഗ്യതയോടെ ഉള്‍ക്കൊള്ളുവാന്‍ വേണ്ടുന്ന കാര്യങ്ങള്‍ മൂന്ന്‌‌
  6. വിശ്വാസപ്രകരണം
  7. സ്നേഹപ്രകരണം
  8. പ്രത്യാശപ്രകരണം
  9. മനസ്താപപ്രകരണം
  10. കാരുണ്യപ്രവൃത്തികള്‍ പതിനാല്‌
  11. മനുഷ്യന്‍റെ അന്ത്യങ്ങള്‍ നാല്‌
  12. സുവിശേഷഭാഗ്യങ്ങള്‍ എട്ട്‌
  13. മൂലപാപങ്ങളും അവയ്ക്കെതിരായ പുണ്യങ്ങളും
  14. മൗലിക സുകൃതങ്ങള്‍ നാല്‌
  15. പരിശുദ്ധാരൂപിയുടെ ദാനങ്ങള്‍ ഏഴ്‌
  16. പരിശുദ്ധാരൂപിയുടെ ഫലങ്ങള്‍ പന്ത്രണ്ട്‌
  17. പരിശുദ്ധാരൂപിക്ക്‌ എതിരായ പാപങ്ങള്‍ ആറ്‌
  18. ദൈവലക്ഷണങ്ങള്‍
  19. ദൈവസിധിയില്‍ പ്രതികാരത്തിനായി ആവശ്യപ്പെടുന്ന പാപങ്ങള്‍ നാല്‌
  20. ദൈവികപുണ്യങ്ങള്‍ മൂന്ന്‌
  21. സുവിശേഷത്തിലെ വിശിഷ്ടോപദേശങ്ങള്‍ മൂന്ന്‌





ദൈവകല്‍പനകള്‍ പത്ത്‌

  1. നിന്‍റെ കര്‍ത്താവായ ദൈവം ഞാനാകുന്നു‍.ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്‌.
  2. ദൈവത്തിന്‍റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്‌.
  3. കര്‍ത്താവിന്‍റെ ദിവസം പരിശുദ്ധമായി ആചരിക്കണം.
  4. മാതാപിതാക്കന്‍മാ‍രെ ബഹുമാനിക്കണം.
  5. കൊല്ലരുത്‌.
  6. വ്യഭിചാരം ചെയ്യരുത്‌.
  7. മോഷ്ടിക്കരുത്‌.
  8. കള്ളസാക്ഷി പറയരുത്‌.
  9. അന്യന്‍റെ ഭാര്യയെ മോഹിക്കരുത്‌.
  10. അന്യന്‍റെ വസ്തുക്കള്‍ മോഹിക്കരുത്‌

ഈ പത്തു കല്‍പനകളെ രണ്ടു കല്‍പനകളില്‍ സംഗ്രഹിക്കാം;


  1. എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കണം.
  2. തന്നെ‍പ്പോലെ മറ്റുള്ളവരേയും സ്നേഹിക്കണം.



തിരുസ്സഭയുടെ കല്‍പനകള്‍ അഞ്ച്‌



  1. ഞായറാഴ്ചകളിലും കടമുള്ള തിരുനാളുകളിലും ദിവ്യ ബലിയില്‍ പൂര്‍ണ്ണമായും സജീവമായും പങ്കുകൊള്ളണം. ആ ദിവസങ്ങളില്‍ വിലക്കപ്പെട്ട വേലകള്‍ ചെയ്യരുത്‌
  2. ആണ്ടിലൊരിക്കലെങ്കിലും അനുരഞ്ജന കൂദാശ സ്വീകരിക്കുകയും (കുമ്പസാരിക്കുകയും) പെസഹാകാലത്ത്‌ പരിശുദ്ധ കുര്‍ബാന ഉള്‍ക്കൊള്ളുകയും വേണം.
  3. നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ ഉപവസിക്കുകയും വിലക്കപ്പെട്ട ഭക്ഷണസാധനങ്ങള്‍ വര്‍ജ്ജിക്കുകയും ചെയ്യണം.
  4. വിലക്കപ്പെട്ട കാലത്ത്‌ വിവാഹം ആഘോഷിക്കുകയോ തിരുസ്സഭ വിലക്കിയിരിക്കുന്ന ആളുകളുമായി വിവാഹം നടത്തുകയോ ചെയ്യരുത്‌.
  5. ദൈവാലയത്തിനും ദൈവാലയ ശുശ്രൂഷകര്‍ക്കും വൈദികാദ്ധ്യക്ഷന്‍ നിശ്ചയിച്ചിട്ടുള്ള പതവാരവും മറ്റ്‌ ഓഹരികളും കൊടുക്കണം.



കൂദാശകള്‍ ഏഴ്‌

  1. മാമ്മോദീസാ (ജ്ഞാനസ്നാനം)
  2. സ്ഥൈര്യലേപനം
  3. കുര്‍ബാന (ദിവ്യകാരുണ്യം)
  4. കുമ്പസാരം (അനുരഞ്ജനം)
  5. രോഗീലേപനം
  6. തിരുപ്പട്ടം
  7. വിവാഹം






നല്ല കുമ്പസാരത്തിനു വേണ്ട കാര്യങ്ങള്‍




പാപങ്ങളെല്ലാം ക്രമമായി ഓര്‍ക്കുന്നത്‌.

പാപങ്ങളെക്കുറിച്ച്‌ പശ്ചാത്തപിക്കുന്നത്‌.

മേലില്‍ പാപം ചെയ്കയില്ലെന്ന്‌‌ പ്രതിജ്ഞ ചെയ്യുന്നത്‌.

ചെയ്തുപോയ മാരകപാപങ്ങളെങ്കിലും വൈദികനെ അറിയിക്കുന്നത്‌.

വൈദികന്‍ കല്‍പിക്കുന്ന പ്രായശ്ചിത്തം നിറവേറ്റുന്നത്‌.







പരിശുദ്ധ കുര്‍ബാന യോഗ്യതയോടെ ഉള്‍ക്കൊള്ളുവാന്‍ വേണ്ടുന്ന കാര്യങ്ങള്‍ മൂന്ന്‌‌
  1. പ്രസാദവരം ഉണ്ടായിരിക്കുന്നത്‌.
  2. ദിവ്യകാരുണ്യസ്വീകരണത്തിന്‌ മുന്‍പ്‌ ഒരു മണിക്കൂര്‍ ഉപവസിക്കുന്നത്‌. (വെള്ളംകുടിക്കുന്നത്‌ ഉപവാസ ലംഘനമല്ല)
  3. വേണ്ടത്ര ഭക്തിയും ഒരുക്കവും ഉണ്ടായിരിക്കുന്നത്‌.





വിശ്വാസപ്രകരണം
എന്‍റെ ദൈവമേ, കത്തോലിക്ക തിരുസഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സത്യങ്ങളെല്ലാം ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു‍. എന്തെന്നാല്‍ വഞ്ചിക്കുവാനും വഞ്ചിക്ക പ്പെടുവാനും കഴിയാത്തവനായ അങ്ങുതന്നെയാണു അവ വെളിപ്പെടുത്തിയിരിക്കുന്നത്‌.


സംക്ഷിപ്ത വിശ്വാസപ്രകരണം
എന്‍റെ ദൈവമേ, അങ്ങ്‌ പരമസത്യമായിരിക്കയാല്‍ അങ്ങില്‍ ഞാന്‍ വിശ്വസിക്കുന്നു‍. എന്‍റെ വിശ്വാസത്തെ വര്‍ദ്ധിപ്പിക്കണമേ.




പ്രത്യാശപ്രകരണം

എന്‍റെ ദൈവമേ, അങ്ങ്‌ സര്‍വ്വശക്തനും അനന്തദയാലുവും വാഗ്ദാനങ്ങളില്‍ വിശ്വസ്തനുമാണ്‌. ആകയാല്‍  ഞങ്ങളുടെ കര്‍ത്താവും രക്ഷകനുമായ ഈശോമിശിഹായുടെ യോഗ്യതകളാല്‍ പാപമോചനവും, അങ്ങയുടെ പ്രസാദവര സഹായവും, നിത്യജീവിതവും എനിക്ക്‌ ലഭിക്കുമെന്ന്‌‌ ഞാന്‍ പ്രത്യാശിക്കുന്നു.

സംക്ഷിപ്ത പ്രത്യാശ പ്രകരണം

എന്‍റെ ദൈവമേ, അങ്ങേ സര്‍വ്വശക്തനും കാരുണ്യവാനും വിശ്വസ്തനും ആയിരിക്കയാല്‍ അങ്ങില്‍ ഞാന്‍ പ്രത്യാശിക്കുന്നു‍. എന്‍റെ പ്രത്യാശയെ വര്‍ദ്ധിപ്പിക്കണമേ.


സ്നേഹപ്രകരണം
എന്‍റെ ദൈവമേ അങ്ങ്‌ അനന്തനന്‍മസ്വരൂപനും പരമസ്നേഹ യോഗ്യനുമാണ്‌. ആകയാല്‍ പൂര്‍ണ്ണ ഹൃദയത്തോടെ എല്ലാറ്റിനും ഉപരിയായി അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു. അങ്ങയോടുള്ള സ്നേഹത്തെക്കുറിച്ചു മറ്റുള്ളവരെയും എന്നെ‍പ്പോലെ ഞാന്‍ സ്നേഹിക്കുന്നു. എന്നെ ഉപദ്രവിച്ചിട്ടുള്ള എല്ലാവരോടും ഞാന്‍ ക്ഷമിക്കുന്നു. ഞാന്‍ ഉപദ്രവിച്ചിട്ടുള്ള എല്ലാവരോടും മാപ്പപേക്ഷിക്കുകയും ചെയ്യുന്നു.
സംക്ഷിപ്ത സ്നേഹപ്രകരണം

എന്‍റെ ദൈവമേ, അങ്ങ്‌ അനന്ത നന്‍മയായിരിക്കയാല്‍ അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു. എന്‍റെ സ്നേഹത്തെ വര്‍ദ്ധിപ്പിക്കണമെ.


മനസ്താപപ്രകരണം

എന്റെ ദൈവമേ! ഏറ്റം നല്ലവനും എല്ലാറ്റിനും ഉപരിയായി സ്നേഹിക്കപ്പെടുവാന്‍ യോഗ്യനുമായ അങ്ങേയ്ക്കെതിരാരി പാപം ചെയ്തു പോയതിനാല്‍ പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ മനസ്തപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു. അങ്ങെയെ ഞാന്‍ സ്നേഹിക്കുന്നു. എന്റെ പാപങ്ങളാല്‍ എന്റെ ആത്മാവിനെ അശുദ്ധമാക്കിയതിനാലും സ്വര്‍ഗ്ഗത്തെ നഷ്ടപ്പെടുത്തി നരകത്തിന് അര്‍ഹനായി(അര്‍ഹയായി)ത്തീര്‍ന്നതിനാലും ഞാന്‍ ഖേദിക്കുന്നു. അങ്ങയുടെ പ്രസാദവരസഹായത്താല്‍ പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും മേലില്‍ പാപം ചെയ്കയില്ലെന്നും ദൃഢമായി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. ഏതെങ്കിലുമൊരു പാപം ചെയ്യുക എന്നതിനേക്കാള്‍ മരിക്കാനും ഞാന്‍ സന്നദ്ധനാ(സന്നദ്ധയാ)യിരിക്കുന്നു. അമ്മേന്‍



കാരുണ്യപ്രവൃത്തികള്‍ പതിനാല്‌
  1. വിശക്കുന്നവര്‍ക്ക്‌ ഭക്ഷണം കൊടുക്കുന്നത്‌.
  2. ദാഹിക്കുന്നവര്‍ക്ക്‌ കുടിക്കാന്‍ കൊടുക്കുന്നത്‌.
  3. വസ്ത്രമില്ലാത്തവര്‍ക്ക്‌ വസ്ത്രം കൊടുക്കുന്നത്‌.
  4. പാര്‍പ്പിടമില്ലാത്തവര്‍ക്ക്‌ പാര്‍പ്പിടം കൊടുക്കുന്നത്‌.
  5. രോഗികളെയും തടവുകാരെയും സന്ദര്‍ശിക്കുന്നത്‌.
  6. അവശരെ സഹായിക്കുന്നത്‌.
  7. അറിവില്ലാത്തവരെ പഠിപ്പിക്കുന്നത്‌.
  8. സംശയമുള്ളവരുടെ സംശയം തീര്‍ക്കുന്നത്‌.
  9. ദുഃഖിതരെ ആശ്വസിപ്പിക്കുന്നത്‌.
  10. തെറ്റ്‌ ചെയ്യുന്നവരെ തിരുത്തുന്നത്‌.
  11. ഉപദ്രവങ്ങള്‍ ക്ഷമിക്കുന്നത്‌.
  12. അന്യരുടെ കുറവുകള്‍ ക്ഷമയോടെ സഹിക്കുന്നത്‌.
  13. മരിച്ചവരെ അടക്കുന്നത്‌.
  14. ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നത്‌.



മനുഷ്യന്‍റെ അന്ത്യങ്ങള്‍ നാല്‌


1    മരണം
2. വിധി
3. സ്വര്‍ഗ്ഗം
4. നരകം



സുവിശേഷഭാഗ്യങ്ങള്‍ എട്ട്‌

  1. ദരിദ്രര്‍ ഭാഗ്യവാന്‍മാ‍ര്‍, എന്തുകൊണ്ടെന്നാല്‍ ദൈവരാജ്യം അവരുടേതാകുന്നു.
  2. ദുഃഖിക്കുന്നവര്‍ ഭാഗ്യവാന്‍മാ‍ര്‍, എന്തുകൊണ്ടെന്നാല്‍ അവര്‍ ആശ്വസിക്കപ്പെടും.
  3. എളിമയുള്ളവര്‍ ഭാഗ്യവാന്‍മാര്‍, എന്തുകൊണ്ടെന്നാല്‍ അവര്‍ ഭൂമിയെ അവകാശമായി അനുഭവിക്കും.
  4. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്‍മാ‍ര്‍, എന്തുകൊണ്ടെന്നാല്‍ അവര്‍ തൃപ്‌തരാക്കപ്പെടും.
  5. കരുണയുള്ളവര്‍ ഭാഗ്യവാന്‍മാ‍ര്‍, എന്തുകൊണ്ടെന്നാല്‍ അവരുടെ മേല്‍ കരുണയുണ്ടാകും.
  6. ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്‍മാ‍ര്‍, എന്തുകൊണ്ടെന്നാല്‍ അവര്‍ ദൈവത്തെ കാണും.
  7. സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാ‍ര്‍, എന്തുകൊണ്ടെന്നാല്‍ അവര്‍ ദൈവപുത്രര്‍ എന്നു വിളിക്കപ്പെടും.
  8. നീതിക്കുവേണ്ടി പീഡനം അനുഭവിക്കുന്നവര്‍ ഭാഗ്യവാന്‍മാ‍ര്‍, എന്തുകൊണ്ടെന്നാല്‍ ദൈവരാജ്യം അവരുടേതാകുന്നു‍ (ലൂക്കാ 6: 20,മത്താ.5:3-12)  ആമ്മേന്‍.




മൂലപാപങ്ങളും അവയ്ക്കെതിരായ പുണ്യങ്ങളും





1     നിഗളം   (അഹങ്കാരം)     എളിമ (വിനയം)

2     ദ്രവ്യാഗ്രഹം     ഔദാര്യം

3     മോഹം     (വിഷയാസക്തി)     അടക്കം

4     കോപം     ക്ഷമ

5     കൊതി     പതം  (മിതഭോജനം)

6     അസൂയ     ഉപവി (പരസ്നേഹം)
7     മടി     ഉത്സാഹം  (ഗലാത്യര്‍ 5:19-21)




മൗലിക സുകൃതങ്ങള്‍ നാല്‌



1    വിവേകം

2. നീതി

3. ആത്മശാന്തി

4. മിതത്വം





പരിശുദ്ധാരൂപിയുടെ ദാനങ്ങള്‍ ഏഴ്‌

1.ജ്ഞാനം
2. ബുദ്ധി   
3. ആലോചന
4. ആത്മശക്തി    
5. അറിവ്‌    
6. ഭക്തി    
7. ദൈവഭയം (1കൊറി.12:1-11)


പരിശുദ്ധാരൂപിയുടെ ഫലങ്ങള്‍ പന്ത്രണ്ട്‌

1     ഉപവി    
2     ആനന്ദം     
3     സമാധാനം    
4     ക്ഷമ     
5     സഹനശക്തി    
6     നന്‍മ
7     കനിവ്‌
8     സൗമ്യത
9     വിശ്വാസം
10     അടക്കം
11     ആത്മസംയമനം
12     കന്യാവ്രതം



പരിശുദ്ധാരൂപിക്ക്‌ എതിരായ പാപങ്ങള്‍ ആറ്‌

  1. സ്വര്‍ഗ്ഗം കിട്ടുകയില്ല എന്നുള്ള വിചാരം ( നിരാശ).
  2. സത്പ്രവൃത്തി കൂടാതെ സ്വര്‍ഗ്ഗം പ്രാപിക്കണമെന്ന മിഥ്യാ ധാരണ.
  3. ഒരു കാര്യം സത്യമാണെന്ന്‌ അറിഞ്ഞാലും അതിനെ നിഷേധിക്കുന്നത്‌.
  4. അന്യരുടെ നന്‍മയിലുള്ള അസൂയ.
  5. പാപം ചെയ്തതിനുശേഷം അനുതപിക്കാതെ പാപത്തില്‍ തന്നെ‍ ജീവിക്കുന്നത്‌.
  6. അന്ത്യസമയത്തുപോലും അനുതപിക്കാതെ പാപത്തോടു കൂടെ മരിക്കുന്നത്‌.

ദൈവലക്ഷണങ്ങള്‍
  1. തന്നാല്‍ താനായിരിക്കുന്നു‍.
  2. അനാദിയായിരിക്കുന്നു.
  3. അശരീരിയായിരിക്കുന്നു‍.
  4. സര്‍വ്വനന്‍മസ്വരൂപനായിരിക്കുന്നു‍.
  5. സകലത്തിനും ആദികാരണമായിരിക്കുന്നു.
  6. സര്‍വ്വ വ്യാപിയായിരിക്കുന്നു.


ദൈവസിധിയില്‍ പ്രതികാരത്തിനായി ആവശ്യപ്പെടുന്ന പാപങ്ങള്‍ നാല്‌

  1. മനഃപൂര്‍വ്വം കൊലപാതകം ചെയ്യുന്നത്‌.
  2. പ്രകൃതി വിരുദ്ധമായ മോഹപാപം ചെയ്യുന്നത്‌.
  3. അനാഥരെയും വിധവകളെയും പരദേശികളെയും പൈതങ്ങളെയും പീഡിപ്പിക്കുന്നത്‌ (പുറ. 22: 21-27).
  4. വേലക്കാര്‍ക്ക്‌ ശരിയായ കൂലി കൊടുക്കാതിരിക്കുന്നത്‌.
    (ആമോസ്‌ 4:1; 8:4-14; യാക്കോ 5:1-6)

ദൈവികപുണ്യങ്ങള്‍ മൂന്ന്‌

1. വിശ്വാസം
2. ശരണം
3. ഉപവി


സുവിശേഷത്തിലെ വിശിഷ്ടോപദേശങ്ങള്‍ മൂന്ന്‌
  1. ദൈവത്തെ പ്രതി സ്വമനസാ നേരുന്ന അനുസരണം.
  2. ദൈവത്തെ പ്രതി സ്വമനസാ നേരുന്ന കന്യാവ്രതം.
  3. ദൈവത്തെ പ്രതി സ്വമനസാ നേരുന്ന ദാരിദ്ര്യം. 
    (മത്താ 19:11-12)