• TOP 100 HQ PICS OF POPE FRANCIS

  • Chavarul-Sayings of Saint Chavara to the Children

  • HOLY WEEK SONGS AND PRAYERS

  • CATHOLIC BOOKS PDF COLLECTION

  • SHALOM WORLD is a vibrant Catholic family channel in English.

  • 250 HIGH RESOLUTION PICS OF MOTHER MARY

  • PRAISE THE LORD

  • 160 MOST POPULAR MALAYALAM CHRISTIAN DEVOTIONAL SONGS LYRICS

  • The Chaplet of The Divine Mercy

    The Chaplet of Mercy is recited using ordinary rosary beads of five decades. The Chaplet is preceded by two opening prayers from the Diary of Saint Faustina and followed by a closing prayer.

  • MALAYALAM CHRISTIAN KARAOKE MP3 AND MIDI

Thursday, May 01, 2014

റംശാ-RAMSHA


റംശാ

("സായാഹ്ന പ്രാര്‍ത്ഥനകള്‍" എന്നാണു് "റംശാ" എന്ന സുറിയാനി പദത്തിനര്‍ത്ഥം. സീറോ-മലബാര്‍ സഭയുടെ യാമപ്രാര്‍ത്ഥനാക്രമപ്രകാരം സായാഹ്നങ്ങളില്‍ ചൊല്ലേണ്ട പ്രാര്‍ത്ഥനകളാണിവ.)

കര്‍മ്മക്രമം

(പരസ്പരം സമാധാനം ആശംസിച്ചുകൊണ്ട് ആരംഭിക്കുന്നു)

കാര്‍മ്മി: അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി. (3 പ്രാവശ്യം)

സമൂ: ആമ്മേന്‍. (3 പ്രാവശ്യം)

കാര്‍മ്മി: ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.

സമൂ: ആമ്മേന്‍.

കാര്‍മ്മി: സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,/(സമൂഹവും ചേര്‍ന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ /അങ്ങയുടെ രാജ്യം വരേണമേ / അങ്ങു പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ .

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ/ അങ്ങയുടെ സ്തുതിയുടെ മഹത്വത്താല്‍ സ്വര്‍ഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ എന്ന്‍ ഉദ്ഘോഷിക്കുന്നു.

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ/ അങ്ങയുടെ നാമം പൂജിതമാകണമേ /അങ്ങയുടെ രാജ്യം വരേണമേ അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെ പോലെ ഭൂമിയിലും ആകണമേ.

ഞങ്ങള്‍ക്ക് ആവശ്യകമായ ആഹാരം/ ഇന്നു ഞങ്ങള്‍ക്കു തരേണമേ. ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിച്ചതുപോലെ/ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടു ക്ഷമിക്കേണമേ. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ. ദുഷ്ടാരൂപിയില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമേ.

എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേന്‍.

കാര്‍മ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി

സമൂ: ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍

കാര്‍മ്മി: സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,/(സമൂഹവും ചേര്‍ന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ /അങ്ങയുടെ രാജ്യം വരേണമേ / അങ്ങു പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ .

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ/ അങ്ങയുടെ സ്തുതിയുടെ മഹത്വത്താല്‍ സ്വര്‍ഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ എന്ന്‍ ഉദ്ഘോഷിക്കുന്നു.

ശുശ്രൂ: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.


സ്ലോസാ
സാധാരണ ദിവസങ്ങളില്‍

കാര്‍മ്മി: ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുകയും പുകഴ്ത്തുകയും അങ്ങേ അനന്തമായ അനുഗ്രഹങ്ങള്‍ക്ക്‌ നന്ദി പറയുകയും ചെയ്യുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ഞായറാഴ്‌ചകളിലും തിരുനാളുകളിലും

 കാര്‍മ്മി: ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, നിന്റെ ഏകാജാതന്റെ ഉയിര്‍പ്പിനെ നിര്‍മ്മലഹൃദയത്തോടെ വാഴ്ത്തുന്നതിനും വിശുദ്ധഗീതങ്ങളാല്‍ അവന്റെ വിജയത്തെ പ്രകീര്‍ത്തിക്കുന്നതിനും സ്വര്‍ഗ്ഗവാസികളോട് കൂടെ നിന്റെ അനന്തമായ ശക്തിയുടെ മഹത്വത്തെ ഏറ്റുപറയുന്നതിനും ഞങ്ങളെ യോഗ്യരാക്കണമേ. നിന്റെ തിരുക്കുമാരന്റെ പുനരുദ്ധാനം അനുസ്മരിക്കുകയും ആചരിക്കുകയും ചെയ്യുന്ന ഞങ്ങളില്‍ ഭാവിജീവിതത്തിലുള്ള പ്രത്യാശ വളരുവാന്‍ ഇടയാകട്ടെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍


സങ്കീര്‍ത്തനം
ഇന്നു് ( ഉയിര്‍പ്പുകാലം രണ്ടാം വെള്ളി ) ചൊല്ലേണ്ടത്: 
( എല്ലാ സങ്കീര്‍ത്തനങ്ങളും കാണുക)
സങ്കീ. 24

ഭൂമിയും അതിലെ വസ്തുക്കളും 
രാജ്യങ്ങളും അവയിലെ ജനങ്ങളും 
കര്‍ത്താവിന്റേതാകുന്നു.
സമുദ്രത്തിന്മേല്‍ അവിടുന്ന് ഭൂമിക്ക് അടിത്തറയിട്ടു:
നദികളാല്‍ അതിനെ ഉറപ്പിക്കയും ചെയ്തു.
കര്‍ത്താവിന്റെ മലയിലേക്ക് ആരു കയറും?
അവിടെ കാലുകുത്താന്‍ ആര്‍ക്കു ധൈര്യമുണ്ടാകും?
പരിശുദ്ധമായ കരങ്ങളും
നിര്‍മ്മലമായ മനസ്സാക്ഷിയുള്ളവനും 
സ്വയം വഞ്ചിച്ചു കള്ളസത്യം ചെയ്യാത്തവനും
അവനു കര്‍ത്താവിന്റെ അനുഗ്രഹവും
രക്ഷകനായ ദൈവത്തിന്റെ സമ്മാനവും ലഭിക്കും.
യാക്കോബിന്റെ ദൈവമേ,
അങ്ങയെ കാത്തിരിക്കുന്ന തലമുറ ഇതാകുന്നു.
വാതിലുകളേ, ശിരസ്സുയര്‍ത്തുവിന്‍ 
നിത്യകവാടങ്ങളേ, തുറക്കുവിന്‍ 
മഹത്ത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.
"ഈ മഹത്ത്വത്തിന്റെ രാജാവ് ആരാകുന്നു?"
"യുദ്ധവീരനും ശക്തനുമായ കര്‍ത്താവ് തന്നെ."
നിത്യം ബഹുമാന്യനായ കര്‍ത്താവ് അവിടുന്നാകുന്നു.

ശുശ്രൂ: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.


സ്ലോസാ
കാര്‍മ്മി: സ്തുത്യര്‍ഹവും പരിശുദ്ധവുമായ അങ്ങേ ത്രിത്വത്തിനു സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമര്‍പ്പിക്കുവാന്‍ ഞങ്ങള്‍ കടപ്പെട്ടവരാകുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍


ധൂപാര്‍പ്പണ ഗാനം 
(രീതി: ബാഹര്‍ ലെമ്പാ... യാദാഹുശാവേ.../ അതിപൂജിതമാം നിന്‍ ...)

ശക്തനായ കര്‍ത്താവേ അങ്ങേ കൂടാരം എത്ര മനോഹരമാകുന്നു.
മിശിഹാ കര്‍ത്താവേ, നരകുല രക്ഷകനെ, 
ഞങ്ങളണച്ചിടുമീ പ്രാര്‍ത്ഥന തിരുമുമ്പില്‍ 
പരിമളമിയലും ധൂപം പോല്‍ 
കൈക്കൊണ്ടരുളേണം
കര്‍ത്താവിന്റെ അങ്കണം എന്റെ ആത്മാവ് ആകാംഷയോടെ കാത്തിരിക്കുന്നു.
മിശിഹാ കര്‍ത്താവേ, നരകുല രക്ഷകനെ...
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
മിശിഹാ കര്‍ത്താവേ, നരകുല രക്ഷകനെ...

ശുശ്രൂ: സമാധാനം നമ്മോടുകൂടെ.


സ്ലോസാ

കാര്‍മ്മി: അങ്ങു ഞങ്ങള്‍ക്കു നല്കിയിട്ടുള്ളതും എന്നാല്‍ കൃതജ്ഞത പ്രകാശിപ്പിക്കുവാന്‍ കഴിയാത്തതുമായ എല്ലാ സഹായങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കുമായി സകല സൗഭാഗ്യങ്ങളുടെയും സഹായങ്ങളുടെയും മകുടം ചൂടിയിരിക്കുന്ന സഭയില്‍ ഞങ്ങള്‍ അങ്ങയെ സ്തുതിക്കുകയും നിരന്തരം മഹത്വപ്പെടുത്തുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ അങ്ങ് സകലത്തിന്റെയും നാഥനും സൃഷ്ടാവുമാകുന്നു, എന്നേയ്ക്കും.

സമൂ: ആമ്മേന്‍


സാധാരണ ദിവസങ്ങളില്‍

കാര്‍മ്മി:
 
സര്‍വ്വാധിപനാം കര്‍ത്താവേ 
നിന്നെ വണങ്ങി നമിക്കുന്നു, 
ഈശോനാഥാ, വിനയമോടെ 
നിന്നെ നമിച്ചു പുകഴ്ത്തുന്നു. 

മര്‍ത്യനു നിത്യമഹോന്നതമാം 
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.

അല്ലെങ്കില്‍

സകലത്തിന്റെയും നാഥാ, നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നു. ഈശോമിശിഹായെ, നിന്നെ ഞങ്ങള്‍ പുകഴ്ത്തുന്നു. എന്തുകൊണ്ടെന്നാല്‍ നീ ഞങ്ങളുടെ ശരീരങ്ങളെ ഉയിര്‍പ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനുമാകുന്നു.

ശുശ്രൂ: കര്‍ത്താവേ ഞാന്‍ എന്റെ കരങ്ങള്‍ കഴുകി നിര്‍മ്മലമാക്കുകയും നിന്റെ ബലിപീഠത്തിനു പ്രദക്ഷിണം വയ്ക്കുകയും ചെയ്തു.


സമൂ:
 
സര്‍വ്വാധിപനാം കര്‍ത്താവേ 
നിന്നെ വണങ്ങി നമിക്കുന്നു, 
ഈശോനാഥാ, വിനയമോടെ 
നിന്നെ നമിച്ചു പുകഴ്ത്തുന്നു. 

മര്‍ത്യനു നിത്യമഹോന്നതമാം 
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.


അല്ലെങ്കില്‍

സകലത്തിന്റെയും നാഥാ, നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നു. ഈശോമിശിഹായെ, നിന്നെ ഞങ്ങള്‍ പുകഴ്ത്തുന്നു. എന്തുകൊണ്ടെന്നാല്‍ നീ ഞങ്ങളുടെ ശരീരങ്ങളെ ഉയിര്‍പ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനുമാകുന്നു.

കാര്‍മ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍.


കാര്‍മ്മി:
 
സര്‍വ്വാധിപനാം കര്‍ത്താവേ 
നിന്നെ വണങ്ങി നമിക്കുന്നു, 
ഈശോനാഥാ, വിനയമോടെ 
നിന്നെ നമിച്ചു പുകഴ്ത്തുന്നു. 

മര്‍ത്യനു നിത്യമഹോന്നതമാം 
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.


അല്ലെങ്കില്‍

സകലത്തിന്റെയും നാഥാ, നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നു. ഈശോമിശിഹായെ, നിന്നെ ഞങ്ങള്‍ പുകഴ്ത്തുന്നു. എന്തുകൊണ്ടെന്നാല്‍ നീ ഞങ്ങളുടെ ശരീരങ്ങളെ ഉയിര്‍പ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനുമാകുന്നു.

ശുശ്രൂ: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.



ഞായറാഴ്‌ചകളിലും തിരുനാളുകളിലും



കാര്‍മ്മി:
 
സര്‍വ്വാധിപനാം കര്‍ത്താവേ 
നിന്നെ വണങ്ങി നമിക്കുന്നു, 
ഈശോനാഥാ, വിനയമോടെ 
നിന്നെ നമിച്ചു പുകഴ്ത്തുന്നു. 

മര്‍ത്യനു നിത്യമഹോന്നതമാം 
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.

അല്ലെങ്കില്‍

സകലത്തിന്റെയും നാഥാ, നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നു. ഈശോമിശിഹായെ, നിന്നെ ഞങ്ങള്‍ പുകഴ്ത്തുന്നു. എന്തുകൊണ്ടെന്നാല്‍ നീ ഞങ്ങളുടെ ശരീരങ്ങളെ ഉയിര്‍പ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനുമാകുന്നു.

ശുശ്രൂ: ശക്തനായ കര്‍ത്താവേ നിന്റെ വാസസ്ഥലം എത്ര അഭികാമ്യമാകുന്നു!

സമൂ:
 
സര്‍വ്വാധിപനാം കര്‍ത്താവേ 
നിന്നെ വണങ്ങി നമിക്കുന്നു, 
ഈശോനാഥാ, വിനയമോടെ 
നിന്നെ നമിച്ചു പുകഴ്ത്തുന്നു. 

മര്‍ത്യനു നിത്യമഹോന്നതമാം 
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.

അല്ലെങ്കില്‍

സകലത്തിന്റെയും നാഥാ, നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നു. ഈശോമിശിഹായെ, നിന്നെ ഞങ്ങള്‍ പുകഴ്ത്തുന്നു. എന്തുകൊണ്ടെന്നാല്‍ നീ ഞങ്ങളുടെ ശരീരങ്ങളെ ഉയിര്‍പ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനുമാകുന്നു.

കാര്‍മ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍.

കാര്‍മ്മി:
 
സര്‍വ്വാധിപനാം കര്‍ത്താവേ 
നിന്നെ വണങ്ങി നമിക്കുന്നു, 
ഈശോനാഥാ, വിനയമോടെ 
നിന്നെ നമിച്ചു പുകഴ്ത്തുന്നു. 

മര്‍ത്യനു നിത്യമഹോന്നതമാം 
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.

അല്ലെങ്കില്‍

സകലത്തിന്റെയും നാഥാ, നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നു. ഈശോമിശിഹായെ, നിന്നെ ഞങ്ങള്‍ പുകഴ്ത്തുന്നു. എന്തുകൊണ്ടെന്നാല്‍ നീ ഞങ്ങളുടെ ശരീരങ്ങളെ ഉയിര്‍പ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനുമാകുന്നു.

ശുശ്രൂ: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.




സ്ലോസാ

കാര്‍മ്മി: എന്റെ കര്‍ത്താവേ, നീ സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയിര്‍പ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനും ജീവനെ നിത്യം പരിപാലിക്കുന്നവനുമാകുന്നു. എന്റെ കര്‍ത്താവേ, എല്ലാ സമയവും നിന്നെ സ്തുതിക്കുവാനും ആരാധിക്കുവാനും പുകഴ്ത്തുവാനും ഞങ്ങള്‍ കടപ്പെട്ടവരാകുന്നു. സകലത്തിന്റെയും നാഥാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍


ഒനീസാ ദക്ക്ദം
ഇന്നു് ( ഉയിര്‍പ്പുകാലം വെള്ളി ) ചൊല്ലേണ്ടത്: 
( എല്ലാ ദിവസത്തെയും കാണുക)


(രീതി: മെത്തോല്‍ ... മറിയം ബ്സുല്‍ത്താ... / പുലരിപ്രഭയില്‍ ...)


സങ്കീ 18:2
ലോകം മുഴുവനിലും സന്തോഷം 
രക്ഷയുമാകതാരില്‍ നിറയും 
പ്രത്യാശയുമായ് സാനന്ദം 
സൃഷ്ടികലഖിലം കര്‍ത്താവിന്‍ 
മഹിമയെ നിതരാം വാഴ്ത്തുന്നു. 

തെറ്റിയ വഴിയില്‍പ്പെട്ടുഴലും 
കുഞ്ഞാടുകളീയിടയന്‍ തന്‍ 
സ്വരമാധുര്യം നുകരുകയാല്‍ 
ആലയില്‍ വീണ്ടും വന്നെത്തി. 

1 കൊറി 15:22മിശിഹാമൂലം സകലരും ജീവിക്കുന്നു 
ആദത്തില്‍ നിന്നൊഴിവായി 
ശാപമിയറ്റും വിധിവാക്യം 
നാഥാ, നിന്‍ മൃതി മാനവനില്‍ 
നവജീവന്‍ തന്നാദ്യഫലം. 

നിന്നില്‍ നിന്നും നേടീടും 
മാമ്മോദീസാവഴി ഞങ്ങള്‍ 
ശാശ്വതമാം തവ രാജ്യത്തില്‍ 
വാസനികേതം നേടുന്നു. 

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
പരിശുദ്ധാത്മാവിന്‍ കൃപയാല്‍ 
പരിലാളിതരായ്ത്തീര്‍ന്നവരെ, 
സ്നേഹം നിറയും ദൈവത്തിന്‍ 
കാരുണ്യത്തെ വാഴ്ത്തിടുവിന്‍ 

സത്യവെളിച്ചത്തിന്‍ സുതനായ് 
മനുജനെ ദൈവം കാണുകയാല്‍ 
ജീവന്‍ പകരും ദാനത്തെ 
നല്‍കിയ താതനെ വാഴ്ത്തീടാം. 

ശുശ്രൂ: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.


സ്ലോസാ

കാര്‍മ്മി: ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങേ അനന്തമായ കരുണയും നിരന്തരമായ പരിപാലനയുമോര്‍ത്ത് ഞങ്ങള്‍ അങ്ങേയെ ആരാധിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ശുശ്രൂ: (സങ്കീ.140) കര്‍ത്താവേ, ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു; എനിക്കുത്തരമരുളണമേ 
(കാനോനാ) കര്‍ത്താവേ, എന്റെ വാക്കു കേട്ട് എന്റെ പ്രാര്‍ത്ഥന സ്വീകരിക്കണമേ


(സമൂഹം രണ്ടു ഗണമായി തുടര്‍ന്നു ചൊല്ലുന്നു)


കര്‍ത്താവേ, ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു 
എനിക്കുത്തരമരുളണമേ 
എന്റെ പ്രാര്‍ത്ഥന സ്വീകരിക്കണമേ: 
പരിമളധൂപം പോലെ, 
അത് അങ്ങേ പക്കലേക്കുയരട്ടെ
കര്‍ത്താവേ, എന്റെ ഈ പ്രാര്‍ത്ഥന 
എന്റെ സായാഹ്നബലിയായി സ്വീകരിക്കണമേ 
എന്റെ നാവിനും അധരങ്ങള്‍ക്കും 
അങ്ങു കാവല്‍ നിര്‍ത്തണമേ.
ദുഷ്പ്രവൃത്തികള്‍ ചെയ്യുവാനും 
ദുഷ്ടന്മാരോട് സഹവസിക്കുവാനും 
അങ്ങ് എന്നെ അനുവദിക്കരുതേ. 
നീതിമാനായ മനുഷ്യന്‍ 
എന്നെ പഠിപ്പിക്കയോ ശാസിക്കയോ ചെയ്യട്ടെ.
ദുഷ്ടന്മാരുടെ തൈലംകൊണ്ട്
എന്റെ ശിരസ്സു പൂശുവാന്‍ അനുവദിക്കരുതേ. 
എന്റെ പ്രാര്‍ത്ഥന എപ്പോഴും
അവരുടെ പ്രവൃത്തികള്‍ക്കെതിരാകുന്നു
അവരുടെ വിധികര്‍ത്താക്കള്‍ 
കനത്ത കൈകളാല്‍ തടയപ്പെട്ടു 
എന്റെ പ്രാര്‍ത്ഥന സ്നേഹമസൃണമായിരുന്നെന്ന് 
അപ്പോള്‍ അവര്‍ക്ക് മനസ്സിലായി
(സങ്കീ. 141) ഉച്ചത്തില്‍ ഞാന്‍ കര്‍ത്താവിനെ വിളിക്കുന്നു :
ഉച്ചത്തില്‍ ഞാന്‍ കേണപേക്ഷിക്കുന്നു 
എന്റെ ഹൃദയം നീറുമ്പോള്‍ 
എന്റെ സങ്കടങ്ങളും പീഡകളും 
ഞാന്‍ അവിടുത്തെ അറിയിക്കും.
എന്റെ വഴികളെല്ലാം: 
അങ്ങറിയുന്നുവല്ലോ 
ഞാന്‍ സഞ്ചരിക്കുന്ന വഴികളില്‍ 
അവര്‍ എനിക്കു കെണികള്‍ വച്ചു
ഞാന്‍ വലത്തേക്കു തിരിഞ്ഞുനോക്കി: 
എന്നെ അറിയുന്നവര്‍ ആരുമില്ല.
ഓടി ഒളിക്കുവാന്‍ എനിക്കിടമില്ല: 
എന്നെ രക്ഷിക്കുവാന്‍ ആളുമില്ല.
കര്‍ത്താവേ ഞാന്‍ അങ്ങേ വിളിച്ച് അപേക്ഷിക്കുന്നു: 
അങ്ങ് എന്റെ അഭയമാണല്ലോ. 
(സങ്കീ. 118) അങ്ങേ പ്രമാണം എന്റെ പാദങ്ങള്‍ക്കു വിളക്കും:
എന്റെ വഴികളില്‍ പ്രകാശവുമാകുന്നു.
നീതിയുടെ നിയമങ്ങള്‍ അനുസരിക്കുവാന്‍ 
ശപഥപൂര്‍വം ഞാന്‍ നിശ്ചയിച്ചു. 
കര്‍ത്താവേ, ഞാന്‍ ഏറെ കഷ്ടപ്പെട്ടു:
അങ്ങേ വാക്കനുസരിച്ച് എന്നെ രക്ഷിക്കേണമേ
എന്റെ അധരങ്ങളുടെ കാണിക്ക സ്വികരിക്കണമേ: 
നിയമങ്ങള്‍ എന്നെ പഠിപ്പിക്കണമെ 
എന്റെ ജീവന്‍ എപ്പോഴും അപകടത്തിലാക്കുന്നു:
എങ്കിലും ഞാന്‍ അങ്ങേ നിയമം മറന്നില്ല
ദുഷ്ടന്മാര്‍ എനിക്കു കെണികള്‍ വെച്ചു : 
എങ്കിലും നിയമത്തില്‍നിന്നും ഞാന്‍ വ്യതിചലിച്ചില്ല. 
(സങ്കീ. 116) ജനപദങ്ങളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍ :
ഭുവാസികളേ, കര്‍ത്താവിനെ പുകഴ്ത്തുവിന്‍.
അവിടുത്തെ സ്നേഹം അനന്തമാകുന്നു: 
തന്റെ വാഗ്ദാനം അവിടുന്നു പൂര്‍ത്തിയാക്കുന്നു. 
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി :
ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍ .

ശുശ്രൂ: (സങ്കീ. 140) കര്‍ത്താവേ, ഞാനങ്ങയെ വിളിച്ചപേക്ഷികുന്നു; എനിക്കുത്തരമരുളണമേ 
(കാനോനാ) കര്‍ത്താവേ, എന്റെ വാക്കു കേട്ട് എന്റെ പ്രാര്‍ത്ഥന സ്വീകരിക്കണമേ

ശുശ്രൂ: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.


സ്ലോസാ
കാര്‍മ്മി: കര്‍ത്താവേ, അങ്ങേ ദാസരായ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയും, പാപികളായ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ. എന്തുകൊണ്ടെന്നാല്‍ അങ്ങ് ഞങ്ങളുടെ ശരീരത്തിന്‌ ആരോഗ്യവും ആത്മാവിനു പ്രത്യാശയും നല്‍കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍


ഒനീസാ ദ്‍വാസര്‍
ഇന്നു് ( ഉയിര്‍പ്പുകാലം വെള്ളി ) ചൊല്ലേണ്ടത്: 
( എല്ലാ ദിവസത്തെയും കാണുക)


(രീതി: ലൈയ്ക്കാ ഏസല്‍ ... / നിന്നില്‍ നിന്നു ഞാനെവിടെപ്പോകും... )

സങ്കീ 132:1എത്ര വിശിഷ്ടവും മനോഹരവുമാകുന്നു 
നാഥാ, നിത്യം നിന്‍ ഭവനത്തില്‍ 
നീതിയും മഹിമയുമൊഴുകീടുന്നു. 
നിന്റെ നിണത്താല്‍ സഭയെനേടി; 
വധുവായവളെയലംകൃതമാക്കി. 
നിജസുതരോത്തുവസിക്കുമവള്‍ നിന്‍ 
മഹിമയിലെന്നും പുളകം ചൂടും 

സങ്കീ 117:22നമ്മുടെ കണ്ണുകള്‍ക്ക് ഇതത്ഭുതമാകുന്നു 
കര്‍ത്താവേ, നിന്‍ തിരുവുത്ഥാനം 
പാരത്രികമാം ദാനസുമത്താല്‍ 
മനുജകുലത്തെയലംകൃതമാക്കി; 
നവചൈതന്യ വിരാജിതമാക്കി 
ജ്ഞാനസ്നാനം വഴിയിഹ നിന്നുടെ 
മൃതിയുമുയിര്‍പ്പും മര്‍ത്ത്യര്‍ക്കേകി. 

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
നാഥനിലെന്നും ജീവിച്ചീടും 
മര്‍ത്ത്യന്‍ മഹിയില്‍ നൂതന സൃഷ്ടി 
നാഥന്‍ വഴിയിഹ ദൈവവുമായ് നാം 
അനുരഞ്ജിതരായ്ത്തീരുകയാലേ 
രമ്യത തന്‍ പരികര്‍മ്മം ചെയ്യാന്‍ 
അനുമതി നല്‍കിയ താതനെ വാഴ്ത്താം 

ശുശ്രൂ: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.


സ്ലോസാ
കാര്‍മ്മി: ഞങ്ങളുടെ കര്‍ത്താവേ, അങ്ങേ ത്രിത്വത്തിലുള്ള വിശ്വാസം ഞങ്ങളില്‍ പൂര്‍ണമാക്കണമേ. അങ്ങേക്കു സ്തുതിയും ബഹുമാനവും ആരാധനയും സമര്‍പ്പിക്കുവാന്‍ ഞങ്ങള്‍ യോഗ്യരാകട്ടെ. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

സമൂ: ആമ്മേന്‍

ശുശ്രൂ: സഹോദരരേ, നമുക്കു സ്വരമുയര്‍ത്തി സജീവനായ ദൈവത്തെ പ്രകീര്‍ത്തിക്കാം.

സമൂ: ആമ്മേന്‍


സമൂ:

പരിപാവനനാം സര്‍വ്വേശാ, 
പരിപാവനനാം ബലവാനേ, 
പരിപാവനനാം അമര്‍ത്യനേ 
നിന്‍കൃപ ഞങ്ങള്‍ക്കേകണമേ.

കാര്‍മ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.


പരിപാവനനാം സര്‍വ്വേശാ, 
പരിപാവനനാം ബലവാനേ, 
പരിപാവനനാം അമര്‍ത്യനേ 
നിന്‍കൃപ ഞങ്ങള്‍ക്കേകണമേ.
സമൂ: ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍.

പരിപാവനനാം സര്‍വ്വേശാ, 
പരിപാവനനാം ബലവാനേ, 
പരിപാവനനാം അമര്‍ത്യനേ 
നിന്‍കൃപ ഞങ്ങള്‍ക്കേകണമേ.
ശുശ്രൂ: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

കാര്‍മ്മി: വിശുദ്ധരില്‍ വസിക്കുകയും അവരില്‍ സംപ്രീതനാവുകയും ചെയ്യുന്ന പരിശുദ്ധനും സ്തുത്യര്‍ഹനും ബലവാനും അമര്‍ത്യനുമായ എന്റെ കര്‍ത്താവേ, അങ്ങേക്ക് സഹജമായവിധം ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യണമെന്ന്‍ ഞങ്ങള്‍ അപേക്ഷിക്കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ശുശ്രൂ: ഹല്ലേലൂയ്യാ (3 പ്രാവശ്യം)


സുവിശേഷം

കാര്‍മ്മി: വിശുദ്ധ ... അറിയിച്ച നമ്മുടെ കര്‍ത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം.

സമൂ: നമ്മുടെ കര്‍ത്താവായ മിശിഹായ്ക്ക് സ്തുതി.

(വായനയ്ക്കു ശേഷം)
സമൂ: നമ്മുടെ കര്‍ത്താവായ മിശിഹായ്ക്ക് സ്തുതി.


കാറോസൂസാ
നോമ്പുകാലം ഒഴികെ

I
ശുശ്രൂ: നമുക്കെല്ലാവര്‍ക്കും അനുതാപത്തോടും ഭക്തിയോടും (ഞായറാഴ്‌ചകളിലും തിരുനാളുകളിലും 'സന്തോഷത്തോടും പ്രത്യാശയോടും') കൂടെ.... കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേയെന്നപെക്ഷിക്കാം

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: കാരുണ്യവാനും ആശ്വാസദായകനുമായ പിതാവേ, ഞങ്ങളുടെ സംരക്ഷകനും പരിപാലകനുമായ ദൈവമേ, അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: ക്രിസ്തീയ സഭകളുടെ ഐക്യത്തിനും അഭിവൃദ്ധിക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: ലോകരാഷ്ട്രങ്ങളുടെ സമാധാനത്തിനും സുസ്ഥിതിക്കും സഹവര്‍ത്തിത്വത്തിനും വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: ഞങ്ങളുടെ രാജ്യത്തിന്റെ രക്ഷയ്ക്കും ഉന്നമനത്തിനും വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: നല്ല കാലാവസ്ഥയും ഫലപുഷ്ടമായ വത്സരവും സമൃദ്ധമായ വിളവുകളും നല്‍കി ലോകത്തെ ഐശ്വര്യപൂര്‍ണ്ണമാക്കണമെന്ന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: തിരുസഭയിലെ മേലധ്യക്ഷന്മാരെ സംരക്ഷിക്കയും അവര്‍ക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്നവരെ വിശ്വാസത്തില്‍ ഉറച്ചവരും സുകൃതങ്ങളില്‍ തീക്ഷണതയുളളവരുമാക്കിത്തീര്‍ക്കുവാന്‍ അവരെ സഹായിക്കയും ചെയ്യണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: പ്രത്യേകമായി തിരുസഭയുടെ അധിപനായ മാര്‍ ... പാപ്പായ്ക്കുവേണ്ടിയും ഞങ്ങളുടെ സഭയുടെ തലവനും പിതാവുമായ മാര്‍ ... വേണ്ടിയും ഞങ്ങളുടെ മേലധ്യക്ഷനും പിതാവുമായ മാര്‍ ... മെത്രാപ്പോലീത്തായ്‌ക്കു (മെത്രാനു) വേണ്ടിയും അവരുടെ സഹശുശ്രൂഷകര്‍ക്കുവേണ്ടിയും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: നിര്‍മ്മലഹൃദയത്തോടും പരിശുദ്ധ മനസ്സാക്ഷിയോടുംകൂടെ അങ്ങേയ്ക്കു ശുശ്രൂഷ ചെയ്യുവാനുള്ള അനുഗ്രഹം എല്ലാ വൈദികര്‍ക്കും ശെമ്മാശന്മാര്‍ക്കും മറ്റു വിശ്വാസികള്‍ക്കും പ്രദാനം ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: തിരുസഭയിലുള്ള സന്യാസികളും സന്യാസിനികളും പരിപൂര്‍ണ്ണതയുടെ മാര്‍ഗ്ഗത്തില്‍ കുടിയുള്ള അവരുടെ പ്രയാണം പൂര്‍ത്തിയാക്കി വിജയകിരീടം നേടുവാന്‍ ഇടയാക്കണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: തീക്ഷ്ണതയുള്ള അല്‍മായപ്രേഷിതരെ സഭയ്ക്കു ധാരാളമായി പ്രദാനം ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: കര്‍ത്താവില്‍ നിദ്രപ്രാപിച്ച എല്ലാവരെയും പ്രത്യേകമായി ഞങ്ങളുടെ പ്രിയപ്പെട്ടവരെയും ബന്ധുക്കളെയും സ്വര്‍ഗ്ഗഭാഗ്യത്തില്‍ ചേര്‍ക്കണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: രോഗികള്‍ക്കു സൗഖ്യവും പീഡിതര്‍ക്ക് ആശ്വാസവും ആസന്നമരണര്‍ക്കു സമാധാനവും നല്‍കണമെന്ന്‌ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: അനാഥരെയും ദരിദ്രരെയും സംരക്ഷിക്കണമെന്നും ആത്മീയമോ ശാരീരികമോ ആയ പീഡകള്‍ സഹിക്കുന്നവരെ ആശ്വസിപ്പിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: ഞങ്ങളുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും മാര്‍ യൗസേപ്പിന്റെയും മാര്‍ തോമാശ്ലീഹായുടെയും പ്രാര്‍ത്ഥനാസഹായത്തിലാശ്രയിച്ചു കൊണ്ട്‌ സ്വര്‍ഗ്ഗരാജ്യത്തെ ലക്ഷ്യമാക്കി ജീവിക്കുവാന്‍ ഞങ്ങളെ ശക്തരാക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.


II
ശുശ്രൂ: സമാധാനത്തിന്റെയും അനുഗ്രഹത്തിന്റെയും മാലാഖയെ അയയ്‌ക്കണമെന്ന്‍ ഞങ്ങള്‍ വിനയപൂര്‍വ്വം യാചിക്കുന്നു...

സമൂ: കര്‍ത്താവേ, അങ്ങളോടു ഞങ്ങള്‍ യാചിക്കുന്നു.

ശുശ്രൂ: ഞങ്ങളുടെ ജീവിതത്തിലെ എല്ലാ ദിവസവും, രാവും പകലും അങ്ങയുടെ സഭയ്ക്ക് ശാശ്വതമായ സമാധാനവും പാപരഹിതമായ ജീവിതവും ഞങ്ങള്‍ യാചിക്കുന്നു...

സമൂ: കര്‍ത്താവേ, അങ്ങളോടു ഞങ്ങള്‍ യാചിക്കുന്നു.

ശുശ്രൂ: പരിശുദ്ധാത്മാവിന്റെ തികവില്‍ പരിപൂര്‍ണ്ണതയുടെ ബന്ധമായ സ്നേഹത്തിന്റെ ഐക്യം ഞങ്ങള്‍ യാചിക്കുന്നു...

സമൂ: കര്‍ത്താവേ, അങ്ങളോടു ഞങ്ങള്‍ യാചിക്കുന്നു.

ശുശ്രൂ: പാപമോചനവും ഞങ്ങളുടെ ജീവിതത്തിനുപകരിക്കുന്നവയും ദൈവമായ നിന്നെ പ്രസാദിപ്പിക്കുന്നവയും ഞങ്ങള്‍ യാചിക്കുന്നു...

സമൂ: കര്‍ത്താവേ, അങ്ങളോടു ഞങ്ങള്‍ യാചിക്കുന്നു.

ശുശ്രൂ: കര്‍ത്താവിന്റെ അനുഗ്രഹവും ശാശ്വതമായ കൃപയും എപ്പോഴും ഞങ്ങള്‍ യാചിക്കുന്നു...

സമൂ: കര്‍ത്താവേ, അങ്ങളോടു ഞങ്ങള്‍ യാചിക്കുന്നു.

ശുശ്രൂ: നമ്മുക്കെല്ലാവര്‍ക്കുമൊരുമിച്ച് നാമോരോരുത്തരെയും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സമര്‍പ്പിക്കാം.

സമൂ: ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങേക്കു ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
ശുശ്രൂ: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.


സ്ലോസാ
കാര്‍മ്മി: കര്‍ത്താവേ, ബലവാനായ ദൈവമേ, ഞങ്ങളുടെ ആത്മാവിനെയും ശരീരത്തെയും ഞങ്ങള്‍ അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു. ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തു ഞങ്ങളെ അനുഗ്രഹിക്കേണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ശുശ്രൂ: കര്‍ത്താവേ, അനുഗ്രഹിക്കേണമേ. സഹോദരരേ കൈവെയ്പിനായി നമുക്ക് തലകുനിച്ച് ആശീര്‍വാദം സ്വീകരിക്കണമേ


ഹാസാ
കാര്‍മ്മി: സകലത്തെയും ആശീര്‍വദിക്കുന്നവന്റെ അനുഗ്രഹവും സര്‍വ്വത്തെയും സാന്ത്വനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിനും കൃപചോരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ സമൂഹത്തിലും മനുഷ്യവര്‍ഗ്ഗം മുഴുവനിലും ഉണ്ടായിരിക്കട്ടെ. ഇപ്പോഴും എപ്പോഴും എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ഒനീസാ ദ്‍വാസാലിക്കേ
ഇന്നു് ( ഉയിര്‍പ്പുകാലം വെള്ളി ) ചൊല്ലേണ്ടത്: 
( എല്ലാ ദിവസത്തെയും കാണുക)

(രീതി: ഹാലോന്‍ ... / പുലരിപ്രഭയില്‍ ...)

സങ്കീ 46:8നിങ്ങള്‍ വന്നു ദൈവത്തിന്റെ പ്രവൃത്തികള്‍ കാണുവിന്‍ 
മൃതരില്‍ നിന്നുത്ഥാത്താല്‍ 
മിശിഹാ മൃതരുടെയാദ്യഫലം 
മര്‍ത്ത്യന്‍ വഴിയായ് ലോകത്തില്‍ 
മരണം വന്നതുപോലിപ്പോള്‍ 

മഹിയിലവന്‍ വഴി മൃതിയില്‍ നി- 
1 കൊറി 18:2-23ന്നുത്ഥാനവുമുണ്ടായല്ലോ. 
ആദം മൂലം മരണംപോല്‍ 
മിശിഹായാല്‍ നാമുയിര്‍നേടി. 

സങ്കീ 108:2കര്‍ത്താവിന്റെ പ്രവൃത്തികള്‍ ആരു വിവരിക്കും?
ഗാഗുല്‍ത്താ ഗിരിശൃംഗത്തില്‍ 
പുതിയൊരു നരനെ മെനഞ്ഞീശന്‍ 
ക്രൂശിതനായ സൂതന്‍വഴി തന്‍ 
കരവിരുതലിവൊടു വെളിവാക്കി. 

വാനവരോടൊത്താ മലയില്‍ 
മാനവനിരയും വന്നെത്തി 
മന്നിനു രക്ഷ കനിഞ്ഞരുളും 
മാനവസുതനെ ദര്‍ശിച്ചു. 

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
ദൈവാത്മജനീ ഭുവനത്തില്‍ 
വിനയാന്വിതനായ് തീര്‍ന്നത്തിനാല്‍ 
മൃതിയുമുയിര്‍പ്പും വഴി നമ്മെ 
ജീവനിലേക്കു നയിച്ചല്ലോ. 

ദൂതഗണങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ 
നവചൈതന്യം കൈക്കൊണ്ടു 
മാനവരോടൊത്തവരെന്നും 
അവനെ വാഴ്ത്തി വണങ്ങുന്നു. 

ശുശ്രൂ: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.


സ്ലോസാ 
കാര്‍മ്മി: ദയാനിധിയായ കര്‍ത്താവേ, അഃധപതിച്ച ഞങ്ങള്‍ ജഡത്തിന്റെ പ്രവൃത്തികളെ ആത്മാവിനാല്‍ നിഹനിച്ച് പഴയ മനുഷ്യനെ അവന്റെ ചെയ്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞ് പുതിയ മനുഷ്യനെ ധരിക്കുവാനും മിശിഹായോടുകൂടെ ഉയിര്‍ത്തെഴുന്നേറ്റ് ഉയരങ്ങളിലുള്ളതിനെപ്പറ്റി ചിന്തിക്കുവാനും സനാതന സൗഭാഗ്യത്തില്‍ വന്നെത്തുവാനും ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍


ആസ്‍വാസാ (സങ്കീ 118:81-86)

എന്റെ ആത്മാവ് നിന്റെ രക്ഷയെ അന്വേഷിച്ചു തളരുന്നു.
എന്റെ പ്രത്യാശ നിന്റെ വചനത്തില്‍ നിക്ഷേപിക്കയും ചെയ്യുന്നു.
നിന്റെ വാഗ്ദാനത്തെ നോക്കിയിരുന്നു എന്റെ കണ്ണു ക്ഷീണിച്ചു.
എപ്പോഴാണ് നീ എന്നെ ആശ്വസിപ്പിക്കുന്നത് 
എന്നു ഞാന്‍ ചോദിച്ചുപോകുന്നു.
എന്തുകൊണ്ടെന്നാല്‍ പുകയത്തിരിക്കുന്ന തോല്‍ക്കുടത്തിന് 
ഞാന്‍ സദൃശ്യനായി.
എന്നിരുന്നാലും നിന്റെ പ്രമാണങ്ങള്‍ ഞാന്‍ മറന്നിട്ടില്ല.
നിന്റെ ദാസന്‍ എത്രനാള്‍ സഹിച്ചുകൊണ്ടിരിക്കണം? 
എന്റെ പീഡകരെ നീയെന്നാണു വിധിചെയ്യുക?
നിന്റെ വിധികളെ മാനിക്കാത്ത ദുഷ്ടന്മാര്‍ 
എനിക്കെതിരായി കുഴി കുഴിച്ചു.
നിന്റെ പ്രമാണങ്ങളെല്ലാം വിശ്വാസ്യങ്ങളാകുന്നു.
ദുഷ്ടന്മാര്‍ എന്നെ വ്യാജം പറഞ്ഞു ഞെരുക്കുന്നു 
കര്‍ത്താവേ, എന്റെ സഹായത്തിനു വരണമേ.
ഭൂമിയില്‍ അവര്‍ എന്നെ ഏറെക്കുറെ നശിപ്പിച്ചിരിക്കുന്നു
എന്നാലും ഞാന്‍ നിന്റെ കല്പനകള്‍ ഉപേക്ഷിച്ചിട്ടില്ല.
നീ അരുള്‍ചെയ്ത കല്പനകള്‍ പാലിക്കുവാന്‍ 
അചഞ്ചലമായ സ്നേഹത്താല്‍ എന്റെ ജീവനെ കാക്കണമേ.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍ 

സ്ലോസാ
കാര്‍മ്മി: അങ്ങേ കൃപയുടെ വാതില്ക്കല്‍ മുട്ടിവിളിക്കുന്നവര്‍ക്ക് വാതില്‍ തുറന്നു കൊടുക്കുന്ന കര്‍ത്താവേ, പ്രശാന്തമായ സായംകാലവും ആശ്വസപ്രദമായ രാത്രിയും പ്രതീക്ഷാനിര്‍ഭരമായ പ്രഭാതവും സത്പ്രവൃത്തികള്‍ നിറഞ്ഞ ദിവസവും നല്‍കി ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ ജീവിതകാലം മുഴുവും അങ്ങയെ പ്രസാദിപ്പിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

സമൂ: ആമ്മേന്‍

ശുശ്രൂ: കര്‍ത്താവേ, അനുഗ്രഹിക്കണമേ.


(താഴെ കൊടുത്തിരിക്കുന്ന സ്ലോസാകള്‍ ഓരോന്നു ഓരോരുത്തര്‍ക്ക് ചൊല്ലാവുന്നതാണ്)

ഞങ്ങളുടെ കര്‍ത്താവേ, ഞങ്ങളുടെ ദൈവമേ, നിന്റെ അനുഗ്രഹാശിസ്സുകള്‍ നിന്റെ ജനതിന്മേല്‍ ഉണ്ടാകുമാറാകട്ടെ. ബലഹീനരും പാപികളുമായ ഞങ്ങളുടെ മേല്‍ നിന്റെ കരുണ എപ്പോഴും ഉണ്ടായിരിക്കട്ടെ. ഞങ്ങളുടെ കടങ്ങളും പാപങ്ങളും ക്ഷമിക്കുന്നവനും ഞങ്ങളുടെ നല്ല ശരണവും കരുണ നിറഞ്ഞ അഭയവും സകലത്തിന്റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ശുശ്രൂ: കര്‍ത്താവേ, അനുഗ്രഹിക്കണമേ.

പിതാവിന്റെ സമാധാനം നമ്മോടുകൂടെയും പുത്രന്റെ സ്നേഹം നമ്മുടെ ഇടയിലും ഉണ്ടായിരിക്കട്ടെ. തന്റെ തിരുവിഷ്ടംപോലെ റൂഹാദക്കുദിശാ നമ്മെ നയിക്കട്ടെ. അവന്റെ കരുണയും ദയയും നമ്മുടെമേല്‍ എപ്പോഴും ഉണ്ടായിരിക്കട്ടെ. സകലത്തിന്റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ശുശ്രൂ: കര്‍ത്താവേ, അനുഗ്രഹിക്കണമേ.

കര്‍ത്താവേ, നിന്റെ സമാധാനം ഞങ്ങളില്‍ വസിക്കട്ടെ. നിന്റെ ശാന്തി ഞങ്ങളെ ഭരിക്കട്ടെ. നിന്റെ സ്നേഹം ഞങ്ങളുടെ ജീവിതകാലം മുഴുവനും ഞങ്ങളുടെ ഇടയില്‍ വര്‍ദ്ധിച്ചുവരട്ടെ. സകലത്തിന്റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ശുശ്രൂ: കര്‍ത്താവേ, അനുഗ്രഹിക്കണമേ.

കര്‍ത്താവേ, നിന്റെ വലതുകരത്താല്‍ ഞങ്ങളെ രക്ഷിക്കേണമേ, നിന്റെ സഹായം ഞങ്ങളുടെ ജീവിതകാലം മുഴുവന്‍ ഞങ്ങളോടു കൂടെ ഉണ്ടായിരിക്കട്ടെ. സകലത്തിന്റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ശുശ്രൂ: കര്‍ത്താവേ, അനുഗ്രഹിക്കണമേ.

കര്‍ത്താവേ, നിന്റെ നിലനില്‍ക്കുന്ന സ്നേഹവും സമാധാനവും ജ്ഞാനതൃഷ്ണയും ജീവനും സന്തോഷവും ഞങ്ങള്‍ക്കു തരേണമേ. ഞങ്ങള്‍ക്കാവശ്യമായിരിക്കുന്നവ ഒരിക്കലും കുറയാന്‍ അനുവദിക്കരുതേ. സകലത്തിന്റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ശുശ്രൂ: കര്‍ത്താവേ, അനുഗ്രഹിക്കണമേ.

കര്‍ത്താവേ, നിന്റെ അജഗണത്തിന്റെ രക്തത്തിനായി ദാഹിക്കുന്ന ചെന്നായ്ക്കള്‍ ഞങ്ങളെ ഉപദ്രവിയ്ക്കാതെ, തോഴുത്തിന്‍ മുറ്റത്തു വസിക്കുന്ന ഉറങ്ങാത്ത കാവല്‍ക്കാരനായിരിക്കേണമേ. എന്തുകൊണ്ടെന്നാല്‍ അങ്ങു കുറയാത്ത സ്നേഹത്തിന്റെ സമുദ്രമാകുന്നു. സകലത്തിന്റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ശുശ്രൂ: കര്‍ത്താവേ, അനുഗ്രഹിക്കണമേ.


ദ്ഉദ്റാനാ
കാര്‍മ്മി: കര്‍ത്താവേ, അങ്ങേ മഹത്വമേറിയ ത്രിത്വത്തിന്റെ നിഗൂഢമായ ശക്തിയും, അനന്തമായ അനുഗ്രഹവും നിരന്തരമായ സഹായവും ഞങ്ങള്‍ക്കു ലഭിക്കുമാറാകട്ടെ. പരിശുദ്ധ കന്യകാമറിയത്തിന്റെ അപേക്ഷയും മാര്‍ യൗസേപ്പിന്റെയും വിശുദ്ധ ശ്ലീഹന്മാരുടെ പ്രാര്‍ത്ഥനകളും ഞങ്ങളുടെ പിതാവായ മാര്‍ തോമാശ്ലീഹായുടെയും മാര്‍ ഗീവര്‍ഗീസിന്റെയും മറ്റു വേദസാക്ഷികളുടെയും ഞങ്ങളുടെ ഇടവകയുടെ മദ്ധ്യസ്ഥനായ (മദ്ധ്യസ്ഥയായ) വിശുദ്ധ ....യും മറ്റു സകല വിശുദ്ധരുടെയും മല്പാന്മാരുടെയും മധ്യസ്ഥതയും ഞങ്ങളെ സഹായിക്കുമാറാകട്ടെ. അവ ഞങ്ങള്‍ക്ക് അഭയവും സഹായവും ദുഷ്ട്പിശാചിലും അവന്റെ സൈന്യങ്ങളിലുംനിന്നും സംരക്ഷണവും നല്‍കി നിത്യഭാഗ്യത്തി ലേയ്‌ക്കു ഞങ്ങളെ നയിക്കുമാറാകട്ടെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ശുശ്രൂ: കര്‍ത്താവേ, അനുഗ്രഹിക്കണമേ.


ഹൂത്താമ്മാ
കാര്‍മ്മി: നിത്യപിതാവിന്റെ പ്രകാശമായ മിശിഹായേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. അങ്ങേ നീതിമാന്മാരുടെ പ്രാര്‍ത്ഥനയാല്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും പീഡകളില്‍ ഞങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്യണമേ. അങ്ങേയുടെ മനോജ്‌ഞമായ പ്രകാശത്തിലേക്ക് ഞങ്ങളെ നയിക്കുകയും ജീവിതത്തിലുണ്ടാകുന്ന എല്ലാ ഉപദ്രവങ്ങളില്‍ നിന്നും മാര്‍ സ്ലീവായുടെ ശക്തിയാല്‍ ഞങ്ങളെ രക്ഷിക്കയും ചെയ്യണമേ. ഇപ്പോഴും † എപ്പോഴും എന്നേയ്ക്കും.

സമൂ: ആമ്മേന്‍


(സമാധാനം ആശംസിക്കുകയും, 'ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ' 
എന്ന് പരസ്പരം ചൊല്ലുകയും ചെയ്യുന്നു. )





സപ്രാ-SAPRA



സപ്രാ
സാധാരണ ദിവസങ്ങളില്‍ ഉപയോഗിയ്ക്കേണ്ട കര്‍മ്മക്രമം




മ്‌ശം: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

(ദിവസത്തിന്റെ പ്രത്യേക സ്ലോസാ ഇല്ലെങ്കില്‍ താഴെ കൊടുത്തിരിക്കുന്നത് ചൊല്ലുന്നു)

സ്ലോസാ
കാര്‍മ്മി: കര്‍ത്താവേ, സൃഷ്ടികളെല്ലാം ആനന്ദപൂര്‍വ്വം അങ്ങയെ സ്തുതിച്ചാരാധിയ്ക്കുന്നു. എന്തുകൊണ്ടെന്നാല്‍ അനന്തവും അഗ്രാഹ്യവുമായ കാരുണ്യത്താല്‍ അങ്ങ് അവയെ സൃഷ്ടിച്ചു; അത്ഭുതകരമായി പരിപാലിച്ചുകൊണ്ടിരിക്കയും ചെയ്യുന്നു. സൃഷ്ടികള്‍ക്കു കാരണഭൂതനും ഞങ്ങളുടെ ആത്മാക്കളുടെ സംരക്ഷകനുമായ കര്‍ത്താവേ, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

സങ്കീര്‍ത്തനത്തിന്റെ ആദ്യപാദം കാനോനയോടുകൂടെ മ്ശംശാന ചൊല്ലുമ്പോള്‍ ഒന്നാം ഗണം സങ്കീര്‍ത്തനവാക്യം ആവര്‍ത്തിക്കുകയും സമൂഹം തുടര്‍ന്നു ചൊല്ലി ത്രിത്വസ്തുതിയോടുകൂടെ അവസാനിപ്പിക്കുകയും ചെയ്യുന്നു. മ്ശംശാന സങ്കീര്‍ത്തനാരംഭം കാനോനയോടുകൂടെ ആവര്‍ത്തിച്ചശേഷം നമുക്കു പ്രാര്‍ത്ഥിക്കാം, സമാധാനം നമ്മോടുകൂടെ എന്നു ചൊല്ലുന്നു. മറ്റു സങ്കീര്‍ത്തനങ്ങളും ഇങ്ങനെതന്നെയാണ് ചൊല്ലേണ്ടത്.

മ്‌ശം: (സങ്കീ. 100) ഭൂവാസികളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍ (കാനോന) പ്രകാശദാതാവായ കര്‍ത്താവേ, നിനക്കു ഞങ്ങള്‍ സ്തുതി സമര്‍പ്പിക്കുന്നു.

(സമൂഹം രണ്ടു ഗണമായി തുടര്‍ന്നു ചൊല്ലുന്നു)

ഭൂവാസികളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍ 
സന്തോഷപൂര്‍വ്വം അവിടുത്തെ പൂജിക്കുവിന്‍ 
കീര്‍ത്തനങ്ങള്‍ പാടിക്കൊണ്ട് 
നമ്മുടെ കര്‍ത്താവും ദൈവവുമായ 
അവിടുത്തെ തിരുമുമ്പില്‍ പ്രവേശിക്കുവിന്‍
അവിടുന്നു നമ്മുടെ സ്രഷ്ടാവാകുന്നു 
നാം അവിടുത്തെ അജങ്ങളും ജനവുമാകുന്നു 
സ്തോത്രങ്ങള്‍ പാടിക്കൊണ്ട് 
അവിടുത്തെ വാതിലുകള്‍ കടക്കുവിന്‍
കീര്‍ത്തനങ്ങളാലപിച്ചുകൊണ്ട് 
അങ്കണത്തിലേയ്ക്കു പ്രവേശിക്കുവിന്‍ 
നന്ദി നിറഞ്ഞ ഹൃദയത്തോടെ 
അവിടുത്തെ നാമം കീര്‍ത്തിക്കുവിന്‍
കര്‍ത്താവു നല്ലവനും കാരുണ്യവാനുമാകുന്നു 
അവിടുത്തെ വിശ്വസ്തത എന്നും നിലനില്‍ക്കും 
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി 
ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍

മ്‌ശം: ഭൂവാസികളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍ (കാനോന) പ്രകാശദാതാവായ കര്‍ത്താവേ, നിനക്കു ഞങ്ങള്‍ സ്തുതി സമര്‍പ്പിക്കുന്നു. നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

സ്ലോസാ
കാര്‍മ്മി: കര്‍ത്താവേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കയും അങ്ങേ തിരുനാമത്തെ പുകഴ്ത്തുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍ അങ്ങു സകലത്തിന്റെയും നാഥനും സ്രഷ്ടാവുമാകുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

മ്‌ശം: (സങ്കീ. 91) അത്യുന്നതന്റെ സംരക്ഷണമുള്ളവനും ദൈവത്തിന്റെ തണലില്‍ ജീവിക്കുന്നവനും ഭാഗ്യവാനാകുന്നു. (കാനോനാ) ഞങ്ങളുടെ രക്ഷകനായ മിശിഹായേ, നിന്നിലുള്ള പ്രത്യാശ സ്തുത്യര്‍ഹമാകുന്നു.

(സമൂഹം രണ്ടു ഗണമായി തുടര്‍ന്നു ചൊല്ലുന്നു)

അത്യുന്നതന്റെ സംരക്ഷണമുള്ളവനും 
ദൈവത്തിന്റെ തണലില്‍ ജീവിക്കുന്നവനും ഭാഗ്യവാനാകുന്നു 
“എന്റെ ആശ്രയവും സങ്കേതവും അങ്ങാകുന്നു” എന്ന് 
കര്‍ത്താവിനോടു പറയുക
ദുഷ്ടന്മാരുടെ കെണിയില്‍ നിന്നും 
വ്യര്‍ത്ഥമായ സംഭാഷണത്തില്‍ നിന്നും 
അവിടുന്നു നിന്നെ രക്ഷിയ്ക്കും 
തന്റെ തൂവലുകള്‍ കൊണ്ട് 
അവിടുന്നു നിന്നെ മറച്ചുകൊള്ളും
തന്റെ ചിറകുകളുടെ കീഴില്‍ 
അവിടുന്നു നിന്നെ കാത്തുകൊള്ളും 
രാത്രിയുടെ ഭീകരതയും 
പകല്‍ പറക്കുന്ന അസ്ത്രവും 
നീ ഭയപ്പെടേണ്ട
ഇരുട്ടില്‍ മുഴങ്ങുന്ന വചനവും 
മദ്ധ്യാഹ്നത്തിലടിക്കുന്ന കൊടുങ്കാറ്റും 
നീ ഒട്ടും പേടിക്കേണ്ട 
ആയിരങ്ങള്‍ നിന്റെ പാര്‍ശ്വഭാഗത്തു വീഴും 
പതിനായിരങ്ങള്‍ നിന്റെ വലതുഭാഗത്തും 
എങ്കിലും അവരാരും നിന്നെ സ്പര്‍ശിക്കയില്ല
നീ അവരെയെല്ലാം കാണും 
ദുഷ്ടനു കിട്ടുന്ന പ്രതിഫലം നീ ദര്‍ശിക്കും 
നിന്റെ സങ്കേതം കര്‍ത്താവാകുന്നു 
അത്യുന്നതന്‍ നിന്റെ കോട്ടയാകുന്നു
നിനക്കു യാതൊരു തിന്മയും വരുകയില്ല 
ബാധകള്‍ നിന്റെ കൂടാരത്തെ ഉപദ്രവിക്കയില്ല 
വഴികളില്‍ നിന്നെ സംരക്ഷിക്കുവാന്‍ 
അവിടുന്നു തന്റെ മാലാകാമാരോടു കല്പിക്കും
നിന്റെ പാദം കല്ലിന്മേല്‍ തട്ടാതെ 
കരങ്ങളില്‍ നിന്നെ അവര്‍ വഹിച്ചുകൊള്ളും 
സര്‍പ്പത്തിന്റെയും അണലിയുടെയും മേല്‍ 
നീ ചവിട്ടി നടക്കും
സിംഹത്തെയും പെരുമ്പാമ്പിനെയും 
നീ ചവിട്ടി മെതിക്കും 
എന്നോടു പ്രാര്‍ത്ഥിച്ചതു കൊണ്ട് 
ഞാന്‍ അവനെ രക്ഷിയ്ക്കും
എന്റെ നാമം അറിഞ്ഞതു കൊണ്ട് 
ഞാന്‍ അവനെ ശക്തിപ്പെടുത്തും 
എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ 
ഞാന്‍ അവന് ഉത്തരമരുളും
അവന്റെ സങ്കടകാലങ്ങളിലെല്ലാം 
ഞാന്‍ അവന്റെ കൂടെ ഉണ്ടായിരിക്കും 
ശക്തിയും ബഹുമാനവും അവനു ഞാന്‍ നല്‍കും 
ദീര്‍ഘായുസ്സ് നല്‍കിക്കൊണ്ട് അവനെ ഞാന്‍ തൃപ്തനാക്കും 
രക്ഷിയ്ക്കുവാനുള്ള എന്റെ കഴിവ് അവനെ കാണിക്കയും ചെയ്യും
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി 
ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍ 

മ്‌ശം: അത്യുന്നതന്റെ സംരക്ഷണമുള്ളവനും ദൈവത്തിന്റെ തണലില്‍ ജീവിക്കുന്നവനും ഭാഗ്യവാനാകുന്നു. (കാനോനാ) ഞങ്ങളുടെ രക്ഷകനായ മിശിഹായേ, നിന്നിലുള്ള പ്രത്യാശ സ്തുത്യര്‍ഹമാകുന്നു. നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

സ്ലോസാ
കാര്‍മ്മി: കര്‍ത്താവേ, അങ്ങേ പരിപാലന എത്രയും സ്തുത്യര്‍ഹമാകുന്നു. അങ്ങയെ ആശ്രയിക്കയും അങ്ങേ തിരുനാമം വിളിച്ചപേക്ഷിക്കയും ചെയ്യുന്നവര്‍ ഒരിക്കലും നിരാശരാവുകയില്ല. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

മ്‌ശം: (സങ്കീ. 104) എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിയ്ക്കുക. (കാനോന) കര്‍ത്താവിന്റെ മഹത്വം എന്നേയ്ക്കും.

(സമൂഹം രണ്ടു ഗണമായി തുടര്‍ന്നു ചൊല്ലുന്നു)

എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിയ്ക്കുക 
എന്റെ ദൈവമായ കര്‍ത്താവേ, 
അങ്ങുന്ന് ഏറ്റവും വലിയവനാകുന്നു. 
മഹത്വവും തേജസ്സും അങ്ങ് ധരിച്ചിരിയ്ക്കുന്നു 
പ്രകാശം മേലങ്കിയായി അണിഞ്ഞിരിയ്ക്കുന്നു
കൂടാരത്തിന്റെ ആകൃതിയില്‍ 
ആകാശത്തെ അവിടുന്നു വിരിച്ചുനിര്‍ത്തി 
വെള്ളത്തിനു മുകളിലായി 
തന്റെ മാളികകള്‍ നിര്‍മ്മിച്ചു
മേഘങ്ങളെ വാഹനമാക്കി 
കാറ്റിന്റെ ചിറകുകളില്‍ സഞ്ചരിച്ചു 
അവന്‍ തന്റെ ദൂതന്മാരെ അശരീരികളായും 
തന്റെ ശുശ്രൂഷകരെ ജ്വലിക്കുന്ന അഗ്നിയായും സൃഷ്ടിച്ചു
ഒരിക്കലും ഇളകാതിരിക്കുവാന്‍ 
ഭൂമിയെ അടിത്തറയിലുറപ്പിച്ചു 
വസ്ത്രം കൊണ്ടെന്നപോലെ 
ആഴികൊണ്ട് അതിനെ ആവരണം ചെയ്തു
വെള്ളം പര്‍വ്വതങ്ങള്‍ക്കു മീതെ നിന്നു 
അവിടുന്നു കല്പിക്കുമ്പോള്‍ അതു പ്രവഹിക്കയും 
ഇടിമുഴക്കുമ്പാള്‍ അതു വിറയ്ക്കയും ചെയുന്നു 
അവിടുന്നു നിശ്ചയിച്ച സ്ഥാനങ്ങളില്‍ 
മലകളും താഴ്വരകളുമുണ്ടായി
ജലം ഭൂമിയെ മൂടാതിരിക്കുവാന്‍ 
അതിന് അതിരു നിശ്ചയിച്ചു 
നീര്‍ച്ചാലുകളെ നദിയിലേയ്ക്കു തിരിച്ചുവിട്ടു 
അവ മലയിടുക്കിലൂടെ ഒഴുകിപ്പോകുന്നു
വനത്തിലെ മൃഗങ്ങളെല്ലാം അവയില്‍നിന്നു കുടിക്കുന്നു 
കാട്ടുകഴുതകളും ദാഹം തീര്‍ക്കുന്നു 
ആകാശത്തിലെ പറവകള്‍ അവയ്ക്കു സമീപം കൂടുകെട്ടി 
മരച്ചില്ലകളിലിരുന്ന് അവ പാട്ടുപാടി
മാളികയില്‍ നിന്ന് അവിടുന്നു മലകളെ നനയ്ക്കുന്നു 
അവിടുത്തെ പ്രവൃത്തിയുടെ ഫലമനുഭവിച്ച് 
ഭൂമി തൃപ്തിയടയുന്നു 
അവിടുന്ന് മൃഗങ്ങള്‍ക്കുവേണ്ടി പുല്ലു മുളപ്പിക്കുന്നു 
മനുഷ്യന് ആഹാരമുണ്ടാക്കുവാന്‍ സസ്യങ്ങള്‍ കിളിര്‍പ്പിക്കുന്നു
(കാനോനാ) കര്‍ത്താവിന്റെ മഹത്വം എന്നേയ്ക്കും 
(സങ്കീ. 143) ആകാശമണ്ഡലത്തില്‍ കര്‍ത്താവിനെ സ്തുതിക്കുവിന്‍ 
അത്യുന്നതങ്ങളില്‍ അവിടുത്തെ പുകഴ്ത്തുവിന്‍
കര്‍ത്താവിന്റെ മാലാകാമാരേ, അവിടുത്തെ സ്തുതിക്കുവിന്‍ 
കര്‍ത്താവിന്റെ സൈന്യങ്ങളേ, അവിടുത്തെ പുകഴ്ത്തുവിന്‍ 
പകലോനേ, പനിമതിയേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍ 
മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളേ കര്‍ത്താവിനെ പുകഴ്ത്തുവിന്‍
അവിടുന്ന് അരുളിച്ചെയ്തപ്പോള്‍ അവയെല്ലാം ഉണ്ടായി 
അവിടൂന്ന് ആജ്ഞാപിച്ചപ്പോള്‍ അവയെല്ലാം സൃഷ്ടിക്കപ്പെട്ടു 
അവിടുന്ന് അവയെല്ലാം നിത്യകാലത്തേയ്ക്ക് സുസ്ഥിരമാക്കി 
അലംഘ്യമായ നിയമവും അവയ്ക്കു നല്‍കി
ഭൂലോകത്തിലെങ്ങും കര്‍ത്താവിനെ സ്തുതിക്കുവിന്‍ 
അഗ്നിയേ, മഞ്ഞേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍ 
ആലിപ്പഴമേ, മഞ്ഞുകട്ടയേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍ 
കാറ്റേ, കൊടുങ്കാറ്റേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍
അവിടുത്തെ ഒറ്റവാക്കാല്‍ അവയെല്ലാം സൃഷ്ടിക്കപ്പെട്ടു 
പര്‍വ്വതങ്ങളേ, മലകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍ 
ഫലവൃക്ഷങ്ങളേ, മലകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍ 
വന്യമൃഗങ്ങളേ, നാല്‍ക്കാലികളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍
ഇഴജന്തുക്കളേ, പറവകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍ 
രാജാക്കളേ, പ്രഭുക്കളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍ 
ന്യായാധിപന്മാരേ, ജനങ്ങളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍ 
യുവാക്കളേ, കന്യകമാരേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍
വൃദ്ധരേ, ശിശുക്കളെ, കര്‍ത്താവിന്റെ നാമം കീര്‍ത്തിക്കുവിന്‍ 
അവിടുത്തെ തിരുനാമം ഉന്നതമാകുന്നു 
ആകാശത്തിലും ഭൂമിയിലും അവിടുന്ന് പുകഴ്ത്തപ്പെടുന്നു 
(സങ്കീ. 150) കര്‍ത്താവിന്റെ വിശുദ്ധ ഭവനത്തില്‍ 
അവിടുത്തെ സ്തുതിക്കുവിന്‍
പ്രതാപം നിറഞ്ഞ ആകാശത്തില്‍ 
അവിടുത്തെ പ്രകീര്‍ത്തിക്കുവിന്‍ 
കര്‍ത്താവിന്റെ ധീരകൃത്യങ്ങളെക്കുറിച്ച് 
അവിടുത്തെ സ്തുതിക്കുവിന്‍
കാഹളമൂതിക്കൊണ്ട് അവിടുത്തെ സ്തുതിക്കുവിന്‍ 
വീണകളാലും കിന്നരങ്ങളാലും അവിടുത്തെ സ്തുതിക്കുവിന്‍ 
തപ്പുകളാലും മദ്ദളങ്ങളാലും അവിടുത്തെ സ്തുതിക്കുവിന്‍ 
ഇമ്പമുള്ള തന്ത്രികളാല്‍ അവിടുത്തെ സ്തുതിക്കുവിന്‍ 
കര്‍ണ്ണാനന്ദകരമായ കൈത്താളങ്ങളാല്‍ അവിടുത്തെ സ്തുതിക്കുവിന്‍
ആരവം കൊണ്ടും ആര്‍പ്പുവിളികൊണ്ടും 
കര്‍ത്താവിനെ സ്തുതിക്കുവിന്‍ 
സര്‍വജീവജാലങ്ങളും കര്‍ത്താവിനെ സ്തുതിക്കട്ടെ 
(സങ്കീ. 116) ജനപദങ്ങളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍ 
ഭൂവാസികളേ, കര്‍ത്താവിനെ പുകഴ്ത്തുവിന്‍
അവിടുത്തെ സ്നേഹം അനന്തമാകുന്നു 
തന്റെ വാഗ്ദാനം അവിടുന്നു പൂര്‍ത്തിയാക്കുന്നു 
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി 
ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍

മ്‌ശം: (കാനോനാ) എല്ലാ ശ്വാസോഛാസത്തിലും നമുക്കു കര്‍ത്താവിനെ സ്തുതിയ്ക്കാം. വെളിച്ചമായ മിശിഹായേ, ഞങ്ങള്‍ നിന്നെ സ്തുതിയ്ക്കുന്നു. നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

സ്ലോസാ
കാര്‍മ്മി: കര്‍ത്താവേ, അനന്തവും അഗ്രാഹ്യവുമായ അങ്ങേ കാരുണ്യത്തെയോര്‍ത്ത് സൃഷ്ടികളെല്ലാം അങ്ങയെ സ്തുതിക്കുവാനും ആരാധിക്കുവാനും കടപ്പെട്ടിരിക്കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

കാര്‍മ്മി: സകലത്തിന്റെയും നാഥാ, നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നു. ഈശോമിശിഹായേ, നിന്നെ ഞങ്ങള്‍ പുകഴ്ത്തുന്നു. എന്തുകൊണ്ടെന്നാല്‍ നീ ഞങ്ങളുടെ ശരീരങ്ങളെ ഉയിര്‍പ്പിക്കുന്നവനും ആത്മാക്കളെ രക്ഷിയ്ക്കുന്നവനുമാകുന്നു.

മ്‌ശം: കര്‍ത്താവേ, പ്രഭാതത്തില്‍ ഞാന്‍ ഒരുങ്ങി അങ്ങേ പക്കല്‍ വരുന്നു. എന്റെ പ്രാര്‍‌ത്ഥന കേള്‍ക്കണമേ.

സമൂ: സകലത്തിന്റെയും നാഥാ, നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നു. ഈശോമിശിഹായേ, നിന്നെ ഞങ്ങള്‍ പുകഴ്ത്തുന്നു. എന്തുകൊണ്ടെന്നാല്‍ നീ ഞങ്ങളുടെ ശരീരങ്ങളെ ഉയിര്‍പ്പിക്കുന്നവനും ആത്മാക്കളെ രക്ഷിയ്ക്കുന്നവനുമാകുന്നു.

കാര്‍മ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍. സകലത്തിന്റെയും നാഥാ, നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നു. ഈശോമിശിഹായേ, നിന്നെ ഞങ്ങള്‍ പുകഴ്ത്തുന്നു. എന്തുകൊണ്ടെന്നാല്‍ നീ ഞങ്ങളുടെ ശരീരങ്ങളെ ഉയിര്‍പ്പിക്കുന്നവനും ആത്മാക്കളെ രക്ഷിയ്ക്കുന്നവനുമാകുന്നു.

മ്‌ശം: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

സ്ലോസാ
കാര്‍മ്മി: അനാദിയായ ദൈവമേ, ഉന്നതനായ രാജാവേ, അങ്ങു ഞങ്ങളുടെ ശരീരങ്ങളെ ഉയിര്‍പ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനുമാകുന്നു. അങ്ങയെ ഞങ്ങള്‍ ആരാധിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

മ്‌ശം: (സങ്കീ. 51) ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്തവിധം എന്നോടു കരുണ തോന്നണമേ: അങ്ങയുടെ കാരുണ്യാതിരേകത്തിനനുസരിച്ച് എന്റെ പാപങ്ങള്‍ മായിച്ചുകളയുകയും ചെയ്യണമേ. (കാനോനാ) കര്‍ത്താവേ, എന്നില്‍ കനിയണമേ, ദൈവമേ, എന്നില്‍ കനിയണമേ; കര്‍ത്താവേ, എന്നില്‍ കനിയണമേ.

(സമൂഹം രണ്ടു ഗണമായി തുടര്‍ന്നു ചൊല്ലുന്നു)

ദൈവമേ അങ്ങയുടെ കാരുണ്യത്തിനൊത്തവിധം...
എന്റെ അപരാധങ്ങള്‍ നിശ്ശേഷം കഴുകിക്കളയണമേ 
പാപങ്ങളില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ
എന്തുകൊണ്ടെന്നാല്‍ എന്റെ പാപങ്ങള്‍ ഞാനറിയുന്നു 
അവയെല്ലാം എപ്പോഴും എനിക്കെതിരെ നില്‍ക്കുന്നു 
അങ്ങേയ്ക്കെതിരായി ഞാന്‍ പാപം ചെയ്തുപോയി 
അങ്ങയുടെ സന്നിധിയില്‍ ഞാന്‍ തിന്മകള്‍ പ്രവര്‍ത്തിച്ചു.
(നോമ്പുകാലത്ത് താഴെ വരുന്നവയും ചൊല്ലുന്നു)

അങ്ങയുടെ വചനങ്ങള്‍ നീതിയുക്തമാകുന്നു 
അങ്ങയുടെ വിധികള്‍ കുറ്റമറ്റതാകുന്നു 
പാപത്തോടെയാണ് ഞാന്‍ പിറന്നത് 
ഉത്ഭവം മുതലേ ഞാന്‍ പാപിയാകുന്നു
അങ്ങു സത്യത്തില്‍ പ്രസാദിച്ചു 
അങ്ങയുടെ ജ്ഞാനത്തിന്റെ രഹസ്യങ്ങള്‍ എനിയ്ക്കു വെളിപ്പെടുത്തി 
സോപ്പാ കൊണ്ടെന്നെ തളിക്കണമേ 
അപ്പോള്‍ ഞാന്‍ നിര്‍മ്മലനാകും
അതില്‍ എന്നെ കഴുകണമേ 
ഞാന്‍ മഞ്ഞിനെക്കാള്‍ വെണ്മയുള്ളവനാകും 
അങ്ങയുടെ സന്തോഷം എനിയ്ക്കു നല്‍കണമേ 
അപ്പോള്‍ ഞാന്‍ ആനന്ദഭരിതനാകും
എന്റെ പാപങ്ങളില്‍ നിന്നു മുഖം തിരിക്കണമേ 
എന്റെ തെറ്റുകളെല്ലാം മായിച്ചുകളയണമേ 
ദൈവമേ, നിര്‍മ്മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ 
അങ്ങയുടെ ചൈതന്യം എന്റെ ഉള്ളില്‍ നവീകരിക്കണമേ
അങ്ങയുടെ സന്നിധിയില്‍ നിന്നെന്നെ തള്ളിക്കളയരുതേ 
അങ്ങയുടെ പരിശുദ്ധമായ ചൈതന്യം എന്നില്‍ നിന്നെടുത്തുകളയരുതേ 
അങ്ങയുടെ ആനന്ദവും രക്ഷയും എനിക്കു വീണ്ടും തരണമേ 
അങ്ങയുടെ സ്തുത്യമായ ചൈതന്യം എന്നെ താങ്ങിനിര്‍ത്തട്ടെ.
ദുഷ്ടരെ ഞാന്‍ അങ്ങയുടെ വഴി പഠിപ്പിക്കുന്നതിനും 
പാപികള്‍ അങ്ങയുടെ പക്കലേയ്ക്കു പിന്തിരിയുന്നതിനും ഇടയാകട്ടെ 
എന്നെ നീതീകരിക്കുന്ന ദൈവമേ, 
രക്തപാതകത്തില്‍ നിന്ന് എന്നെ രക്ഷിക്കേണമേ
എന്റെ നാവ് അങ്ങയുടെ നീതിയെ സ്തുതിക്കും 
കര്‍ത്താവേ, എന്റെ അധരങ്ങള്‍ തുറക്കണമേ 
എന്റെ വായ് അങ്ങയുടെ സ്തുതികള്‍ ഉരുവിടട്ടെ 
എന്തുകൊണ്ടെന്നാല്‍ ബലികളില്‍ അങ്ങ് സം‌പ്രീതനായില്ല 
ദഹനബലികളിലും സന്തുഷ്ടനായില്ല
ദൈവത്തിനുള്ള ബലി വിനയമുള്ള മനസ്സാണ് 
തകര്‍ന്ന ഹൃദയത്തെ ദൈവം നിരസിക്കുകയില്ല 
അങ്ങയുടെ ഇഷ്ടാനുസരണം സെഹിയോന് നന്മ ചെയ്യണമേ 
ഓറെശ്ലത്തിന്റെ കോട്ടകള്‍ പണിയണമേ
അപ്പോള്‍ നീതിയുടെ ബലികളിലും ഹോമബലികളിലും അങ്ങ് സം‌പ്രീതനാകും 
അങ്ങയുടെ ബലിപീഠത്തില്‍ അവര്‍ കാളകളെ ബലിയര്‍പ്പിക്കുകയും ചെയ്യും
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി 
ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍
മ്‌ശം: ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്തവിധം എന്നോടു കരുണ തോന്നണമേ: അങ്ങയുടെ കാരുണ്യാതിരേകത്തിനനുസരിച്ച് എന്റെ പാപങ്ങള്‍ മായിച്ചുകളയുകയും ചെയ്യണമേ. (കാനോനാ) കര്‍ത്താവേ, എന്നില്‍ കനിയണമേ, ദൈവമേ, എന്നില്‍ കനിയണമേ; കര്‍ത്താവേ, എന്നില്‍ കനിയണമേ.

തെ‌ശ്‌ബൊഹത്താ
(രീതി: മറിയാബസപ്രാ...
ബ്‌എന്താന്‍‌സപ്രാ/സമയമടുത്തു ദൈവമിതാ...)
അഖിലേശാ, നിന്‍ തിരുമുമ്പില്‍ 
സ്തോത്രം ഞങ്ങളണയ്ക്കുന്നു 
സ്തുതിഗീതങ്ങള്‍ പാടുന്നു. 
കര്‍ത്താവേ, നിന്‍ കൃപയാലേ 
സ്രഷ്ടാവാം നിന്‍ കാരുണ്യം 
ഞങ്ങള്‍ വാഴ്ത്തിടുമെന്നാളും. 
രക്ഷകനേ, നിന്‍ കരമിവരെ 
സദയം താങ്ങുന്നനുനിമിഷം 
സതതം കാത്തുനയിക്കുന്നു 
കര്‍ത്താവേ, നിന്‍ ദൈവത്വം 
അരാധിച്ചു വണങ്ങിടുമീ 
ഞങ്ങളിലനിശം കനിയണമേ.
ശാന്തത നിറയും തുറമുഖമേ, 
കരുണാപൂരം ചൊരിയണമേ, 
തനയരെയലിവൊടു നോക്കണമേ. 
കര്‍ത്താവേ, നിന്‍ തിരുവദനം, 
നിന്‍പ്രഭയിവരില്‍ ചൊരിയട്ടെ 
ഞങ്ങള്‍ രക്ഷിതരാകട്ടെ. 
അനുതാപികളെ കൃപയോടെ 
കൈക്കൊള്ളുന്ന ദയാനിധേ, 
ഞങ്ങള്‍ക്കഭയം നീയല്ലോ. 
പ്രാര്‍ത്ഥന സദയം കേള്‍ക്കണമേ 
ആരാധകരുടെ നിലവിളികള്‍ 
നിന്‍ തിരുസന്നിധിയണയട്ടെ.
മര്‍ത്യകടങ്ങള്‍ നീര്‍പ്പവനേ, 
അടിയാര്‍തന്‍ കടബാദ്ധ്യതകള്‍ 
നിന്‍ കൃപയാല്‍ നീ നീക്കണമേ. 
നരകുലപാപം പോക്കും നീ 
പാപക്കറകള്‍ മായ്ക്കണമേ 
നിരവധിയെങ്കിലുമലിവോടെ. 
നരവംശത്തിനുത്തമമാം 
ശരണം നാഥാ, നീയല്ലോ 
ചൊരിയണമേ തവ ശാന്തി സദാ, 
പരിപാവനമാം ത്രിത്വത്തിന്‍ 
നാമം നിതരാം വാഴ്ത്തിടുവാന്‍ 
നരനു പുരോഗതി നല്‍കണമേ!

മ്‌ശം: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

സ്ലോസാ
കാര്‍മ്മി: മനുഷ്യവര്‍ഗ്ഗത്തിന്റെ ശരണവും സമാധാനത്തിന്റെ തുറമുഖവുമായ മിശിഹായേ, ഞങ്ങളുടെ ജീവിതകാലം മുഴുവന്‍ അങ്ങയെ സ്തുതിക്കുവാന്‍ വേണ്ടി അങ്ങയുടെ ശാന്തിയും സമാധാനവും ഞങ്ങള്‍ക്കു തരണമേ. സകലത്തിന്റെയും നാഥാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

മ്‌ശം: സഹോദരരേ, നമുക്കു സ്വരമുയര്‍ത്തി സജീവനായ ദൈവത്തെ പ്രകീര്‍ത്തിക്കാം.

സമൂ:
പരിപാവനനാം സര്‍വ്വേശാ 
പരിപാവനനാം ബലവാനേ, 
പരിപാവനനാമമര്‍ത്യനേ, 
നിന്‍‌‌കൃപ ഞങ്ങള്‍ക്കേകണമേ. (3 പ്രാവശ്യം)

മ്‌ശം: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

സ്ലോസാ
കാര്‍മ്മി: കര്‍ത്താവേ, അങ്ങേ നാമം പരിശുദ്ധമാകുന്നു. നല്ലവനേ, അങ്ങയുടെ കാരുണ്യം അനന്തമാകുന്നു. അങ്ങയെ വിളിച്ചപേക്ഷിക്കുന്ന പാപികളായ ഞങ്ങളുടെമേല്‍ അനുഗ്രഹം വര്‍ഷിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ഒനീസാ ദ്സപ്രാ
ഇന്നു് ( ഉയിര്‍പ്പുകാലം ബുധന്‍ ) ചൊല്ലേണ്ടത്: 
( എല്ലാ ദിവസത്തെയും കാണുക)

(രീതി: തൂയൈ...)

യോഹ 19:27ഇതാ നിന്റെ അമ്മ 
കര്‍ത്താവേ, നിന്‍ ജനനിയിലാ- 
ശിഷ്യന്‍ നിന്നെ ദര്‍ശിച്ചു. 
മാതാവേ, തന്‍ തനയനെയാ- 
ശിഷ്യനിലന്‍‍പൊടു കണ്ടെത്തി. 

സങ്കീ 46:4അത്യുന്നതന്റെ വാസസ്ഥലം പരിശുദ്ധമാകുന്നു
നിര്‍മ്മലഹൃദയ നികേതത്തില്‍ 
വാഴും നീയെന്നറിയിക്കാന്‍ 
നീ നിവസിച്ചോരാലയമാ 
ശിഷ്യന്‍ വിരവൊടു മാനിച്ചു. 

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
അന്യരിലീശ്വര ചൈതന്യം 
ഞങ്ങളുമീമട്ടന്യൂനം 
കണ്ടെത്തിടുവാന്‍ കര്‍ത്താവേ, 
കരുണാമയനേ, കനിയണമേ. 

ബ്മദ്നാഹൈ സപ്രാ (പ്രഭാതകീര്‍ത്തനം)
(രീതി: മെത്തോല്‍ദ് മറിയം ബ്സുല്‍ത്താ)
പുലരിപ്രഭയില്‍ കര്‍ത്താവേ, 
സാമോദം നിന്‍ ദാസരിതാ 
സൃഷ്ടിക്കഖിലം രക്ഷകനാം 
നിന്‍സ്തുതിഗീതം പാടുന്നു. 
സകലേശാ, നിന്‍ കൃപയാലേ 
ശാന്തി നിറഞ്ഞൊരു ദിനവും നീ 
പാപപ്പൊറുതിയുമരുളണമേ 
നന്മയിലൂടെ നയിക്കണമേ.
ശരണം പൊലിയാതെന്നാളും 
സുതരെക്കാത്തരുളീടണമേ 
ഞങ്ങള്‍ക്കെതിരായൊരുനാളും 
വാതിലടയ്ക്കരുതഖിലേശാ 
നരവംശത്തിന്‍ വൈകല്യം 
അറിയും താതാ, കനിയണമേ 
അര്‍ഹതനോക്കാതവികലമായ് 
പ്രതിസമ്മാനം നല്‍കണമേ
സ്നേഹവുമൈക്യവുനന്യൂനം 
ശാന്തിയുമിവിടെ വിതയ്ക്കണമേ 
അജപാലനമൊരു കുറവെന്യേ 
ഫലമേകാനിടയാക്കണമേ 
ആരോഗ്യം നരനേകണമേ 
രോഗികളെ സുഖമാക്കണമേ 
മര്‍ത്യഗണത്തിന്‍ പാപങ്ങള്‍ 
കഴുകി വിശുദ്ധി വളര്‍ത്തണമേ
ശാവോലില്‍ നിന്നെളിയവനാം 
ദാവീദിനെയെന്നതുപോലെ 
വഴികളിലെല്ലാം നിന്‍കരതാര്‍ 
ഞങ്ങളെ രക്ഷിച്ചരുളട്ടെ 
നിന്‍ഹിതമൊത്തിവരീനാളില്‍ 
വയ്‌ക്കും ചുവടുകളോരോന്നും 
ശാന്തതയോടെ വിജയത്തില്‍ 
ചെന്നെത്താനിടയാക്കണമേ
മൂശെയ്‌ക്കും നിന്‍ ജനതയ്‌ക്കും 
കടലില്‍ രക്ഷകൊടുത്തവനേ, 
സിംഹക്കുഴിയിലടിഞ്ഞവനില്‍ 
രക്ഷകനിഞ്ഞു പൊഴിച്ചവനേ, 
അഗ്നിയിലന്നാ ബാലകരെ 
കാത്തുസുരക്ഷിതരാക്കിയ നീ 
ദുഷ്ടപിശാചില്‍ നിന്നിവരെ 
സദയം രക്ഷിച്ചരുളണമേ.
കതിരവനൊത്തിവരുണരുന്നു 
താതനെയാരാധിക്കുന്നു 
തനയനു സ്തോത്രമണയ്ക്കുന്നു 
റൂഹയെ ഞങ്ങള്‍ വാഴ്‌ത്തുന്നു 
ദൈവപിതാവിന്‍ കൃപയും തന്‍ 
വത്സലസുതനുടെ കരളലിവും 
റൂഹാതന്‍ ദിവ്യാഗമവും 
നിത്യം തുണയരുളീടട്ടെ
നാഥാ, ദിവ്യഭിഷഗ്വരനേ 
നരനിഹശരണം നീയല്ലോ, 
നാശം വന്നുഭവിയ്ക്കായ്‌വാന്‍ 
കരുണയുടൗഷധമേകണമേ. 
നിന്‍ കല്പനകള്‍ കാത്തിടുവാന്‍ 
ശക്തിയശേഷമിവര്‍ക്കില്ല 
ആരാധകരാം ഞങ്ങളെ നീ 
കാത്തു തുണയ്ക്കുക മിശിഹായേ.
അനുതാപികളെ കൈക്കൊള്‍വാന്‍ 
വാതില്‍ തുറന്നു പ്രതീക്ഷിയ്ക്കും 
കരുണാമയനൊടു പാപത്തിന്‍ 
പൊറുതി നമുക്കുമിരന്നീടാം. 
ദിനമനുഞങ്ങള്‍ വാഗ്ദാനം 
ചെയ്യുന്നെങ്കിലുമപരാധം 
പെരുകിവരുന്നു കര്‍ത്താവേ, 
കനിവിന്‍ കിരണം ചൊരിയണമേ.

മ്‌ശം: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

സ്ലോസാ
കാര്‍മ്മി: നീതിമാനും നല്ലവനും കരുണാനിധിയുമാക കര്‍ത്താവേ, അങ്ങയുടെ നാമം പരിശുദ്ധമാകുന്നു. അങ്ങയെ വിളിച്ചപേക്ഷിയ്ക്കുന്ന ആരാധകരായ ഞങ്ങളില്‍ അങ്ങയുടെ സ്നേഹമാധുര്യം വര്‍ഷിക്കേണമേ. ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുരക്ഷിയ്‌ക്കുകയും, സ്നേഹം നിറഞ്ഞ പരിപാലനയുടെ തണലില്‍ ഞങ്ങളെ സംരക്ഷിക്കുകയും ചെയ്യേണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

മ്‌ശം: കര്‍ത്താവേ, അനുഗ്രഹിക്കണമേ.

ദ്ഉദ്റാനാ
(സഹായാഭ്യര്‍ത്ഥന)
കാര്‍മ്മി: കര്‍ത്താവേ, അങ്ങേ മഹത്വമേറിയ ത്രിത്വത്തിന്റെ നിഗൂഢമായ ശക്തിയും അനന്തമായ അനുഗ്രഹവും നിരന്തരമായ സഹായവും ഞങ്ങള്‍ക്കു ലഭിക്കുമാറാകട്ടെ. പരിശുദ്ധ കന്യകാമറിയത്തിന്റെ അപേക്ഷയും മാര്‍ യൗസേപ്പിന്റെയും വിശുദ്ധ ശ്ലീഹന്‍മാരുടെയും പ്രാര്‍ത്ഥനകളും മാര്‍ തൊമ്മാശ്ലീഹായുടെയും മാര്‍ ഗീവര്‍ഗീസിന്റെയും മറ്റു വേദസാക്ഷികളുടെയും മല്പാന്മാരുടെയും ഈ പള്ളിയുടെ (ഭവനത്തിന്റെ) മദ്ധ്യസ്ഥനായ (മദ്ധ്യസ്ഥ) ... യും മറ്റു സകല വിശുദ്ധരുടെയും മദ്ധ്യസ്ഥതയും ഞങ്ങളെ സഹായിക്കുമാറാകട്ടെ. അവ ഞങ്ങള്‍ക്കഭയവും സഹായവും ദുഷ്ടപിശാചിലും അവന്റെ സൈന്യങ്ങളിലും നിന്നു സംരക്ഷണവും നല്കി നിത്യഭാഗ്യത്തിലേയ്‌ക്കു ഞങ്ങളെ നയിക്കുമാറാകട്ടെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

മ്‌ശം: കര്‍ത്താവേ, അനുഗ്രഹിക്കണമേ.

ഹുത്താമ്മാ
(മുദ്രവയ്‌ക്കല്‍)
കാര്‍മ്മി: ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, പീഡയനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുകയും രോഗികള്‍ക്കു സുഖം നല്‍കുകയും ദരിദ്രരെ സംരക്ഷിക്കുകയും ചെയ്യേണമേ. പാപികള്‍ക്കു പശ്ചാത്താപവും മരിച്ചവര്‍ക്കു സ്വര്‍ഗ്ഗഭാഗ്യവും നീതിമാന്മാര്‍ക്കു സന്തോഷവും പ്രദാനം ചെയ്യേണമേ. ഒരിക്കല്‍ കൂടി പ്രഭാതം കാണുവാന്‍ ഭാഗ്യം ലഭിച്ച ഞങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കേണമേ. ഇപ്പോഴും + എപ്പോഴും എന്നേയ്ക്കും.

സമൂ: ആമ്മേന്‍





പുത്തന്‍പാന: പന്ത്രണ്ടാം പാദം--PUTHENPANA CHAPTER 12



പുത്തന്‍പാന: പന്ത്രണ്ടാം പാദം


ദൈവമാതാവിന്റെ വ്യാകുല പ്രലാപം



അമ്മ കന്യാമണിതന്റെ നിര്‍മ്മലദുഃഖങ്ങളിപ്പോള്‍ 
നന്മയാലെ മനസ്സുറ്റു കേട്ടുകൊണ്ടാലും
ദുഃഖമൊക്കെപ്പറവാനോ, വാക്കുപോരാ മാനുഷര്‍ക്ക് 
ഉള്‍ക്കനെ ചിന്തിച്ചുകൊള്‍വാന്‍ ബുദ്ധിയും പോരാ,
എന്മനോവാക്കിന്‍വശമ്പോല്‍ പറഞ്ഞാലൊക്കയുമില്ല
അമ്മകന്നി തുണയെങ്കില്‍ പറയാമല്പം
സര്‍വ്വമാനുഷര്‍ക്കുവന്ന സര്‍വ്വദോഷത്തരത്തിനായ് 
സര്‍വ്വനാഥന്‍ മിശിഹായും മരിച്ചശേഷം
സര്‍വനന്മക്കടലോന്റെ, സര്‍വ്വപങ്കപ്പാടുകണ്ട
സര്‍വ്വദുഃഖം നിറഞ്ഞമ്മാ പുത്രനെ നോക്കി
കുന്തമമ്പ് വെടി ചങ്കില്‍ക്കൊണ്ടപോലെ മനംവാടി
തന്‍ തിരുക്കാല്‍ കരങ്ങളും തളര്‍ന്നു പാരം
ചിന്തമെന്തു കണ്ണില്‍നിന്നു ചിന്തിവീഴും കണ്ണുനീരാല്‍ 
എന്തുചൊല്ലാവതു ദുഃഖം പറഞ്ഞാലൊക്കാ
അന്തമറ്റ സര്‍വ്വനാഥന്‍ തന്‍തിരുക്കല്പനയോര്‍ത്തു
ചിന്തയൊട്ടങ്ങുറപ്പിച്ചു തുടങ്ങി ദുഃഖം
എന്‍ മകനേ! നിര്‍മ്മലനേ! നന്മയെങ്ങും നിറഞ്ഞോനെ
ജന്മദോഷത്തിന്റെ ഭാരമൊഴിച്ചോ പുത്ര!
പണ്ടുമുന്നോര്‍ കടംകൊണ്ടു, കൂട്ടിയതു വീട്ടുവാനായ് 
ആണ്ടവന്‍ നീ മകനായി പിറന്നോ പുത്ര!
ആദമാദി നരവര്‍ഗ്ഗം ഭീതികൂടാതെ പിഴച്ചു
ഹേതുവിനുത്തരം നീ ചെയ്തിതോ പുത്ര!
നന്നുനന്നു നരരക്ഷ നന്ദിയത്രേ ചെയ്തതു നീ
ഇന്നിവ ഞാന്‍ കാണുമാറു വിധിച്ചോ പുത്ര!
മുന്നമേ ഞാന്‍ മരിച്ചിട്ടു പിന്നെ ചെയ്തിവയെങ്കില്‍ 
വന്നിതയ്യേ, മുന്നമേ നീ മരിച്ചോ പുത്ര!
വാര്‍ത്തമുമ്പേയറിയിച്ചു യാത്ര നീയെന്നോടു ചൊല്ലി
ഗാത്രദത്തം മാനുഷര്‍ക്കു കൊടുത്തോ പുത്ര!
മാനുഷര്‍ക്ക് നിന്‍പിതാവു മനോഗുണം നല്‍കുവാനായ് 
മനോസാദ്ധ്യമപേക്ഷിച്ചു കേണിതോ പുത്ര!
ചിന്തയുറ്റങ്ങുപേക്ഷിച്ചു ചിന്തവെന്ത സംഭ്രമത്താല്‍ 
ചിന്തി ചോരവിയര്‍ത്തു നീ കുളിച്ചോ പുത്ര!
വിണ്ണിലോട്ടുനോക്കി നിന്റെ കണ്ണിലും നീ ചോരചിന്തി
മണ്ണുകൂടെ ചോരയാലെ നനച്ചോ പുത്ര!
ഭൂമിദോഷ വലഞ്ഞാറെ സ്വാമി നിന്റെ ചോരയാലെ
ഭൂമിതന്റെ ശാപവും നീയൊഴിച്ചോ പുത്ര!
ഇങ്ങനെ നീ മാനുഷര്‍ക്ക് മംഗലം വരുത്തുവാനായ് 
തിങ്ങിന സന്താപമോടു ശ്രമിച്ചോ പുത്ര!
വേല നീയിങ്ങനെ ചെയ്തു കൂലി സമ്മാനപ്പതിനായ്
കാലമേ പാപികള്‍ നിന്നെ വളഞ്ഞോ പുത്ര!
ഒത്തപോലെ ഒറ്റി കള്ളന്‍ മുത്തി നിന്നെ കാട്ടിയപ്പോള്‍ 
ഉത്തമനാം നിന്നെ നീചര്‍ പിടിച്ചോ പുത്ര!
എത്രനാളായ് നീയവനെ, വളര്‍ത്തുപാലിച്ച നീചന്‍ 
ശത്രുകയ്യില്‍ വിറ്റു നിന്നെ കൊടുത്തോ പുത്ര!
നീചനിത്ര കാശിനാശയറിഞ്ഞെങ്കിലിരന്നിട്ടും
കാശു നല്‍കായിരുന്നയ്യോ ചതിച്ചോ പുത്ര!
ചോരനെപ്പോലെ പിടിച്ചു, ക്രൂരമോടെ കരംകെട്ടി
ധീരതയോടവര്‍ നിന്നെയടിച്ചോ പുത്ര!
പിന്നെ ഹന്നാന്‍ തന്റെ മുന്‍പില്‍ വെച്ചു നിന്റെ കവിളിന്മേല്‍ 
മന്നിലേയ്ക്കു നീചപാപിയടിച്ചോ പുത്ര!
പിന്നെ ന്യായം വിധിപ്പാനായ് ചെന്നു കയ്യേപ്പാടെ മുമ്പില്‍ 
നിന്ദചെയ്തു നിന്നെ നീചന്‍ വിധിച്ചോ പുത്ര!
സര്‍വരേയും വിധിക്കുന്ന സര്‍വ്വസൃഷ്ടി സ്ഥിതി നാഥാ
സര്‍വ്വനീചനവന്‍ നിന്നെ വിധിച്ചോ പുത്ര!
കാരണം കൂടാതെ നിന്നെ കൊലചെയ്യാന്‍ വൈരിവൃന്ദം
കാരിയക്കാരുടെ പക്കല്‍ കൊടുത്തോ പുത്രാ!
പിന്നെ ഹെറോദേസുപക്കല്‍, നിന്നെയവര്‍ കൊണ്ടുചെന്നു
നിന്ദചെയ്തു പരിഹസിച്ചയച്ചോ പുത്രാ!
പിന്നെയധികാരി പക്കല്‍ നിന്നെയവന്‍ കൊണ്ടുചെന്നു 
നിന്നെയാക്ഷേപിച്ചു കുറ്റം പറഞ്ഞോ പുത്രാ!
എങ്കിലും നീയൊരുത്തര്‍ക്കും സങ്കടം ചെയ്തില്ല നൂനം
നിങ്കലിത്ര വൈരമിവര്‍ക്കെന്തിതു പുത്രാ!
പ്രാണനുള്ളോനെന്നു ചിത്തേ സ്മരിക്കാതെ വൈരമോടെ
തൂണുതന്മേല്‍ കെട്ടി നിന്നെയടിച്ചോ പുത്രാ!
ആളുമാറിയടിച്ചയ്യോ ധൂളി നിന്റെ ദേഹമെല്ലാം
ചീളുപെട്ടു മുറിഞ്ഞു നീ വലഞ്ഞോ പുത്രാ!
ഉള്ളിലുള്ള വൈരമോടെ, യൂദര്‍ തന്റെ തലയിന്മേല്‍ 
മുള്ളുകൊണ്ടു മുടിവെച്ചു തറച്ചോ പുത്രാ!
തലയെല്ലാം മുറിഞ്ഞയ്യോ ഒലിക്കുന്ന ചോരകണ്ടാല്‍ 
അലസിയെന്നുള്ളിലെന്തു പറവൂ പുത്രാ!
തലതൊട്ടങ്ങടിയോളം തൊലിയില്ല മുറിവയ്യോ!
പുലിപോലെ നിന്റെ ദേഹം മുറിച്ചോ പുത്ര!
നിന്‍ തിരുമേനിയില്‍ ചോര, കുടിപ്പാനാവൈരികള്‍ക്കു
എന്തുകൊണ്ടു ദാഹമിത്ര വളര്‍ന്നൂ പുത്ര!
നിന്‍ തിരുമുഖത്തു തുപ്പി നിന്ദചെയ്തു തൊഴുതയ്യോ!
ജന്തുവോടിങ്ങനെ കഷ്ടം ചെയ്യുമോ പുത്രാ!
നിന്ദവാക്കു പരിഹാസം പല പല ദുഷികളും
നിന്നെയാക്ഷേപിച്ചു ഭാക്ഷിച്ചെന്തിതു പുത്ര?
ബലഹീനനായ നിന്നെ വലിയൊരു കുരിശതു
ബലം ചെയ്തിട്ടെടുപ്പിച്ച് നടത്തി പുത്ര!
തല്ലി, നുള്ളി, യടിച്ചുന്തി, തൊഴിച്ചു വീഴിച്ചിഴച്ചു
അല്ലലേറ്റം വരുത്തി നീ വലഞ്ഞോ പുത്ര!
ചത്തുപോയമൃഗം ശ്വാക്കളെത്തിയങ്ങു പടിക്കുമ്പോല്‍ 
കുത്തിനിന്റെ പുണ്ണിലും പുണ്ണാക്കിയോ പുത്ര!
ദുഷ്ടരെന്നാകിലും കണ്ടാല്‍ മനംപൊട്ടും മാനുഷര്‍ക്കു
ഒട്ടുമേയില്ലനുഗ്രഹമിവര്‍ക്കു പുത്ര!
ഈയതിക്രമങ്ങള്‍ ചെയ്യാന്‍ നീയവരോടെന്തുചെയ്തു
നീയനന്ത ദയയല്ലോ ചെയ്തതു പുത്ര!
ഈ മഹാപാപികള്‍ചെയ്ത ഈ മഹാനിഷ്ഠൂരകൃത്യം
നീ മഹാകാരുണ്യമോടു ക്ഷമിച്ചോ പുത്ര!
ഭൂമിമാനുഷര്‍ക്കുവന്ന ഭീമഹാദോഷം പൊറുപ്പാന്‍ 
ഭൂമിയേക്കാള്‍ ക്ഷമിച്ചു നീ സഹിച്ചോ പുത്ര!
ക്രൂരമായ ശിക്ഷചെയ്തു പരിഹസിച്ചവര്‍ നിന്നെ
ജരൂസലം നഗര്‍നീളെ നടത്തി പുത്ര!
വലഞ്ഞുവീണെഴുന്നേറ്റു കുലമരം ചുമന്നയ്യോ 
കുലമലമുകളില്‍ നീയണിഞ്ഞോ പുത്ര!
ചോരയാല്‍ നിന്‍ ശരീരത്തില്‍ പറ്റിയ കുപ്പായമപ്പോള്‍ 
ക്രൂരമോടെ വലിച്ചവര്‍ പറിച്ചോ പുത്ര!
ആണിയിന്‍മേല്‍ തൂങ്ങി നിന്റെ ഞരമ്പെല്ലാം വലിയുന്ന
പ്രാണവേദനാസകലം സഹിച്ചോ പുത്ര!
ആണികോണ്ടു നിന്റെ ദേഹം തുളച്ചതിന്‍ കഷ്ടമയ്യോ 
നാണക്കേടു പറഞ്ഞതിനാളവോ പുത്ര!
വൈരികള്‍ക്കു മാനസത്തിലെന്മകനെക്കുറിച്ചയ്യോ
ഒരു ദയ ഒരിക്കലുമിലയോ പുത്ര!
അരിയ കേസരികളെ നിങ്ങള്‍പോയ ഞായറിലെന്‍ 
തിരുമകന്‍ മുന്നില്‍വന്നാചരിച്ചു പുത്ര!
അരികത്തു നിന്നു നിങ്ങള്‍ സ്തുതിച്ചോശാനയും ചൊല്ലി
പരിചില്‍ കൊണ്ടാടിയാരാധിച്ചുമേ, പുത്ര!
ഓമനയേറുന്ന നിന്റെ തിരുമുഖ ഭംഗി കണ്ടാല്‍ 
ഈ മഹാപാപികള്‍ക്കിതു തോന്നുമോ പുത്രാ!
ഉണ്ണി നിന്റെ തിരുമുഖം തിരുമേനി ഭംഗികണ്ടാല്‍ 
കണ്ണിനാനന്ദവും ഭാഗ്യസുഖമേ പുത്രാ!
കണ്ണിനാനന്ദകരനാ; മുണ്ണി നിന്റെ തിരുമേനി 
മണ്ണുവെട്ടിക്കിളക്കുംപോല്‍ മുറിച്ചോ പുത്രാ!
കണ്ണുപോയ കൂട്ടമയ്യോ, ദണ്ഡമെറ്റം ചെയ്തുചെയ്തു
പുണ്ണുപോലെ നിന്റെ ദേഹം ചമച്ചോ പുത്ര!
അടിയൊടുമുടിദേഹം കടുകിടയിടയില്ല
കഠിനമായ് മുറിച്ചയ്യോ വലഞ്ഞോ പുത്രാ!
നിന്റെ ചങ്കില്‍ ചവളത്താല്‍ കൊണ്ടകുത്തുടന്‍ വേലസു-
യെന്റെ നെഞ്ചില്‍ കൊണ്ടു ചങ്കുപിളര്‍ന്നോ പുത്ര!
മാനുഷന്റെ മരണത്തെക്കൊണ്ടു നിന്റെ മരണത്താല്‍ 
മാനുഷര്‍ക്ക് മാനഹാനിയൊഴിച്ചോ പുത്ര!
സൂര്യനുംപോയ് മറഞ്ഞയ്യോ! ഇരുട്ടായി ഉച്ചനേരം
വീര്യവാനെ നീ മരിച്ച ഭീതിയോ പുത്ര!
ഭൂമിയില്‍ നിന്നേറിയൊരു ശവങ്ങളും പുറപ്പെട്ടു
പ്രാണനുള്ളോര്‍ക്കില്ല ദുഃഖമെന്തിതു പുത്ര!
കല്ലുകളും മരങ്ങളും പൊട്ടി നാദം മുഴങ്ങീട്ടു 
അല്ലലോടു ദുഃഖമെന്തു പറവൂ പുത്രാ!
കല്ലിനേക്കാളുറപ്പേറും യൂദര്‍ തന്റെമനസ്സയ്യോ
തെല്ലുകൂടെയലിവില്ലാതെന്തിതു പുത്രാ!
സര്‍വ്വലോകനാഥനായ നിന്മരണം കണ്ടനേരം
സര്‍വദുഃഖം മഹാദുഃഖം സര്‍വ്വതും ദുഃഖം
സര്‍വ്വദുഃഖക്കടലിന്റെ നടുവില്‍ ഞാന്‍ വീണ്ടുതാണു
സര്‍വ്വസന്താപങ്ങളെന്തു പറവൂ പുത്ര!
നിന്മരണത്തോടുകൂടെയെന്നെയും നീ മരിപ്പിക്കില്‍ 
ഇമ്മഹാദുഃഖങ്ങളൊട്ടു തണുക്കും പുത്ര!
നിന്മനസ്സിന്നിഷ്ടമെല്ലാം സമ്മതിപ്പാനുറച്ചു ഞാന്‍ 
എന്മനസ്സില്‍ തണുപ്പില്ല നിര്‍മ്മല പുത്ര!
വൈരികള്‍ക്കു മാനസത്തില്‍ വൈരമില്ലാതില്ലയേതും
വൈരഹീന പ്രിയമല്ലോ നിനക്കു പുത്ര!
നിന്‍ചരണചോരയാദം തന്‍ശിരസ്സിലൊഴുകിച്ചു
വന്‍ചതിയാല്‍ വന്നദോഷമൊഴിച്ചോ പുത്ര!
മരത്താലെ വന്നദോഷം മരത്താലെയൊഴിപ്പാനായ് 
നാരികയ്യാല്‍ ഫലം തിന്നു നരന്മാര്‍ക്കു വന്നദോഷം
നാരിയാം മേ ഫലമായ് നീയൊഴിച്ചോ പുത്ര!
ചങ്കിലും ഞങ്ങളെയങ്ങു ചേര്‍ത്തുകൊള്‍വാന്‍ പ്രിയം നിന്റെ
ചങ്കുകൂടെ മാനുഷര്‍ക്കു തുറന്നോ പുത്ര!
ഉള്ളിലേതും ചതിവില്ലാതുള്ളകൂറെന്നറിയിപ്പാന്‍ 
ഉള്ളുകൂടെ തുറന്നു നീ കാട്ടിയോ പുത്ര!
അദിദോഷം കൊണ്ടടച്ച സ്വര്‍ഗ്ഗവാതില്‍ തുറന്നു നീ
ആദിനാഥാ! മോക്ഷവഴി തെളിച്ചോ പുത്ര!
മുമ്പുകൊണ്ട കടമെല്ലാം വീട്ടിമേലില്‍ വീട്ടുവാനായ് 
അന്‍പിനോടു ധനം നേടി വച്ചിതോ പുത്ര?
പള്ളിതന്റെയുള്ളകത്തു വെച്ചനിന്റെ ധനമെല്ലാം 
കള്ളരില്ലാതുറപ്പുള്ള സ്ഥലത്തു പുത്ര!
പള്ളിയകത്തുള്ളവര്‍ക്ക് വലയുമ്പോള്‍ കൊടുപ്പാനായ് 
പള്ളിയറക്കാരനെയും വിധിച്ചോ പുത്ര!
ഇങ്ങനെ മാനുഷര്‍ക്കു നീ മംഗലലാഭം വരുത്തി
തിങ്ങിന താപം ക്ഷമിച്ചു മരിച്ചോ പുത്ര!
അമ്മകന്നി നിന്റെ ദുഃഖം പാടിവന്ദിച്ചപേക്ഷിച്ചു
എന്മനോതാപം കളഞ്ഞു തെളികതായേ!
നിന്മകന്റെ ചോരയാലെയെന്‍മനോദോഷം കഴുകി
വെണ്‍മനല്‍കീടണമെന്നില്‍ നിര്‍മ്മല തായേ!
നിന്മകന്റെ മരണത്താലെന്റെയാത്മമരണത്തെ
നിര്‍മ്മലാംഗി നീക്കി നീ കൈതൂക്കുക തായേ!
നിന്മകങ്കലണച്ചെന്നെ നിര്‍മ്മലമോക്ഷം നിറച്ച് 
അമ്മ നീ മല്പിതാവീശോ ഭവിക്ക തസ്മാല്‍ 

പന്ത്രണ്ടാം പാദം സമാപ്തം




പുത്തന്‍പാന: രണ്ടാം പാദം--PUTHENPANA CHAPTER 2




പുത്തന്‍പാന: രണ്ടാം പാദം



ഹാവായോടു പിശാചു ചൊല്ലിയ വഞ്ചനയും അവള്‍ ആയതിനെ വിശ്വസിച്ചു കനിതിന്നുന്നതും, ഭാര്യയുടെ വാക്കും സ്നേഹവും നിമിത്തം ആദവും ആ കനി തിന്ന് ഇരുവരും പിഴച്ചതും, ദൈവനാദം കേട്ട് അനുതപിച്ചതും, ആ പാപം കാരണത്താല്‍ വന്നുകൂടിയ ചേതനാശവും, അവരുടെ മനസ്താപത്താല്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിച്ചു പുത്രന്‍ തമ്പുരാന്റെ മനുഷ്യാവതാരത്തില്‍ രക്ഷ കല്‍പിച്ചാശ്വസിപ്പിച്ചതും, മിശിഹായുടെ അവതാരത്തെ പൂര്‍വ്വപിതാക്കന്മാര്‍ പ്രാര്‍ത്ഥിച്ചു വന്നതും.

മാനുഷരെ പിഴപ്പിച്ചു കൊള്ളുവാന്‍ 
മാനസദാഹമൊടു പിശാചവന്‍.
തന്‍കരുത്തു മറച്ചിട്ടുപായമായ് 
ശങ്കകൂടാതെ ഹാവായോടോതിനാന്‍ 
മങ്കമാര്‍ മണി മാണിക്യരത്നമേ,
പെണ്‍കുലമൗലേ കേള്‍ മമ വാക്കുനീ 
നല്ല കായ്കനിയും വെടിഞ്ഞിങ്ങനെ 
അല്ലലായിരിപ്പാനെന്തവാകാശം
എന്നസുരന്‍ മധുരം പറഞ്ഞപ്പോള്‍ 
ചൊന്നവനോടു നേരായ വാര്‍ത്തകള്‍ 
കണ്ടതെല്ലാമടക്കി വാണിടുവാന്‍ 
ദണ്ഡമെന്നിയെ കല്‍പിച്ചു തമ്പുരാന്‍ 
വേണ്ടുന്നതെല്ലാം സാധിച്ചുകൊള്ളൂവാന്‍ 
വോണ്ടുന്നവരവും തന്നു തങ്ങള്‍ക്ക് 
പിന്നെയീമരത്തിന്റെ കനിയിത്
തിന്നരുതെന്ന പ്രമാണം കല്‍പിച്ചു
ദൈവകല്‍പന കാത്തുകൊണ്ടിങ്ങനെ 
ദേവാസേവികളായിരിക്കുന്നിതാ
ഹാവായിങ്ങനെ ചെന്നതിനുത്തരം 
അവള്‍ സമ്മതിപ്പാനസുരേശനും 
വഞ്ചനയായ വന്‍ചതിവാക്കുകള്‍ 
നെഞ്ചകം തെളിവാനുരചെയ്തവന്‍ 
കണ്ടകായ്‍കനിയുണ്ടുകൊണ്ടിങ്ങനെ 
കുണ്‌‍ഠരായ് നിങ്ങള്‍ വാഴ്വതഴകതോ?
സാരമായ കനിഭുജിച്ചിടാതെ 
സാരഹീന ഫലങ്ങളും ഭക്ഷിച്ച്,
നേരറിയാതെ സാരരഹിതരായ് 
പാരില്‍ മൃഗസമാനമെന്തിങ്ങനെ,
എത്ര വിസ്മയമായ കനിയിത്!
ഭദ്രമാണെന്റെ വാക്കെന്നറിഞ്ഞാലും 
നന്മയേറ്റം വളര്‍ത്തുമിതിന്‍കനി
തിന്മാനും രുചിയുണ്ടതിനേറ്റവും 
ഭാഗ്യമായ കനിയിതു തിന്നുവാന്‍ 
യോഗ്യരോ നിങ്ങളെന്നറിഞ്ഞില്ല ഞാന്‍ 
അറ്റമില്ലിതു തിന്നാലതിന്‍ ഗുണം 
കുറ്റവര്‍ക്കറിയാമെന്നതേ വേണ്ടു,
ദിവ്യമായ കനിയിതു തിന്നുകില്‍ 
ദേവനു സമമായ്‍വരും നിങ്ങളാ,
ആയതുകൊണ്ട് ദേവന്‍ വിരോധിച്ചു.
ആയുപായത്തട്ടിപ്പു ഗ്രഹിച്ചു ഞാന്‍ 
സ്നേഹം നിങളെയുണ്ടെന്നതുകൊണ്ടു
മഹാസാരരഹസ്യം പറഞ്ഞു ഞാന്‍ 
ചൊന്ന സാരം ഗ്രഹിച്ചിതു തിന്നുകില്‍ 
വന്നിടുമ്മഹാ ഭാഗ്യമറിഞ്ഞാലും.
ദുഷ്ടനിഷ്ടം പറഞ്ഞതു കേട്ടപ്പോള്‍ 
കഷ്ടമാക്കനി തിന്നു പിഴച്ചഹോ,
നഷ്ടമായെന്നറിയാതെ പിന്നെയും
ഇഷ്ട ഭക്ഷ്യമായ് നല്‍കി ഭര്‍ത്താവിന്നും
ഹാവാ തങ്കല്‍ മനോരുചിയാകയാല്‍ 
അവള്‍ക്കിമ്പം വരുവതിന്നാദവും 
ദേവകല്‍പന ശങ്കിച്ചിടാതന്നു 
അവള്‍ ചൊന്നതു സമ്മതിച്ചക്കനി 
തിന്നവന്‍ പിഴപെട്ടൊരനന്തരം 
പിന്നെയും ദേവഭീതി ധരിച്ചില്ല.
ഉന്നതനായ ദേവനതുകണ്ടു
തന്നുടെ നീതിലംഘനം ചെയ്കയാല്‍ 
താതന്‍ തന്റെ തനയരോടെന്നപോല്‍ 
നീതിമാനഖിലേശ്വരന്‍ കോപിച്ചു.
ആദം! നീയെവിടെ എന്നരുള്‍ ചെയ്തു 
നാദം കേട്ടു കുലുങ്ങി പറുദീസാ.
ആദവും അഴകേറിയ ഭാര്യയും 
ഭീതിപൂണ്ടു ഭ്രമിച്ചു വിറച്ചുടന്‍ 
ദൈവമംഗലനാദങ്ങള്‍ കേട്ടപ്പോള്‍ 
ദൈവീക മുള്ളില്‍ പൂക്കുടനാദവും 
ദൈവന്യായം കടന്നതു ചിന്തിച്ചു 
ദൈവമേ പിഴച്ചെന്നവന്‍ തേറിനാല്‍ 
നാണമെന്തെന്നറിയാത്ത മാനുഷന്‍ 
നാണിച്ചു പത്രവസ്ത്രം ധരിച്ചുടന്‍,
ചെയ്ത ദോഷത്തിനുത്തരമപ്പോഴേ
സുതാപത്തോടനുഭവിച്ചാരവര്‍ 
അമ്പൊഴിഞ്ഞു പിശാചിനോടൊന്നിച്ചു 
പാമ്പു ദൈവാജ്ഞ ലംഘിപ്പിച്ചെന്നതാല്‍ 
നിന്റെ വായാല്‍ നീ വചിച്ചതുകൊണ്ടു
നിന്റെ ദോഷം നിന്‍വായില്‍ വിഷമൊന്നും
പൂണ്ടു മണ്ണിലിഴഞ്ഞു വലകെന്നും 
കണ്ടവര്‍ കൊല്ലുകെണ്ടം ശപിച്ചുടന്‍ 
സര്‍വ്വനാഥനെയാദം മറക്കയാല്‍ 
സര്‍വ്വജന്തുക്കളും മറന്നാദത്തെ 
തമ്പുരാന്‍ മുമ്പവര്‍ക്കു കൊടുത്തൊരു 
വമ്പുകള്‍ വരം നീക്കി വിധിച്ചിത്
പൈയും ദാഹം ക്ഷമിക്കേണമെന്നതും,
വിയര്‍പ്പോടു പൊറുക്കേണമെന്നതും,
വ്യാധി ദുഃഖങ്ങളാല്‍ വലകെന്നതും,
ആധിയോടു മരിക്കണമെന്നതും,
ഈറ്റു സങ്കടംകൊണ്ടു പ്രസൂതിയും 
ഏറ്റമായുള്ള ദണ്ഡസമൂഹവും 
മുള്ളുകള്‍ ഭൂമി തന്നില്‍ മുളച്ചിത് 
പള്ളക്കാടു പരന്നു ധരിത്രിയില്‍ 
സ്വൈതവാസത്തില്‍ നിന്നവരെയുടന്‍ 
ന്യായം കല്‍പിച്ചുതള്ളി സര്‍വ്വേശ്വരന്‍.
മൃഗതുല്യമവര്‍ ചെയ്ത ദോഷത്താല്‍ 
മൃഗവാസത്തില്‍ വാഴുവാന്‍ യോഗ്യരായ് 
ഇമ്പമൊടു പിഴച്ചതിന്റെ ഫലം 
പിമ്പില്‍ കണ്ടുതുടങ്ങി പിതാക്കന്മാര്‍ 
നല്ലതെന്നറിഞ്ഞീടിലും നല്ലതില്‍ 
ചെല്ലുവാന്‍ മടി പ്രാപിച്ചു മാനസേ
വ്യാപിച്ചു ഭൂകി തിന്മയെന്നുള്ളതും,
മുമ്പില്‍ തിന്മയറിയാത്ത മാനുഷര്‍ 
തിന്മ ചെയ്തവര്‍ തിന്മയിലായപ്പോള്‍ 
നന്മ പോയതിനാല്‍ തപിച്ചേറ്റവും 
ഉള്ള നന്മയറിഞ്ഞീടുവാന്‍ പണി.
ഉള്ള തിന്മയറിയായ്‍വാനും പണി 
അശുഭത്തിലെ വിരസം കണ്ടവ-
രാശുമുങ്ങീതു ദുഃഖസമുദ്രത്തില്‍ 
വീണുതാണതി ഭീതി മഹാധിയാല്‍ 
കേണപജയമെണ്ണിക്കരയുന്നു 
ജന്മപര്യന്തം കല്‍പിച്ച നന്മകള്‍ 
ദുര്‍മ്മോഹം കൊണ്ടശേഷം കളഞ്ഞയ്യോ,
നല്ല കായ്‍കനി തോന്നിയതൊട്ടുമേ
നല്ലതല്ലതു ദോഷമനവധി 
സ്വാമിതന്നുടെ പ്രധാന കല്‍പന 
ദുര്‍മ്മോഹത്തിനാല്‍ ലംഘനം ചെയ്തതും,
കഷ്ടമെത്രയും സ്വര്‍ല്ലോകനാഥനെ 
ദുഷ്ടരായ നാം മറന്നതെങ്ങനെ!
സത്താം ദേഹവും തന്ന സ്രഷ്ടാവിനെ 
എന്തുകൊണ്ടു നാം നിന്ദനം ചെയ്തയ്യോ.
ആപത്തെല്ലാം വരുത്തിചമച്ചു നാം 
താപവാരിയില്‍ വീണു മുഴുകിയേ
വീഴ്ചയാലടി നാശവും വന്നു നാം 
താഴ്ചയേറും കുഴിയതില്‍ വീണിത് 
പൊയ്‍പോയ ഗുണം ചിന്തിച്ചു ചിന്തിച്ചു 
താപത്തിനു മറുകരകാണാതെ 
പേര്‍ത്തു പേര്‍ത്തു കരഞ്ഞവര്‍ മാനസേ
ഓര്‍ത്തു ചിന്തിച്ചുപിന്നെ പലവിധം 
ശിക്ഷയായുള്ള നന്മകളഞ്ഞു നാം 
രക്ഷയ്ക്കെന്തൊരുപായം നമുക്കിനി
ഇഷ്ടവാരിധി സര്‍വ്വൈകനാഥനെ 
സാഷ്ടാംഗസ്തുതിചെയ്തു സേവിക്കണം 
അവിടന്നിനി മംഗലമേ വരൂ
അവിടെ ദയാലാഭ മാര്‍ഗ്ഗമുണ്ടാം 
അറ്റമറ്റ ദയാനിധി സ്വാമിയേ-
കുറ്റം പോവതിനേറെ സേവിച്ചവര്‍ 
സൈവൈക ഗുണസ്വരൂപാ ദൈവമേ!
അവധി തവ കരുണയ്ക്കില്ലല്ലോ.
പാപം ചെയ്തുനാമേറെ പീഡിക്കുന്നു
താപം നീക്കുക സര്‍വ്വദയാനിധേ!
ന്യായം കല്‍പിച്ച ദൈവമേ നിന്നുടെ 
ന്യായം നിന്ദിച്ച നിങ്ങള്‍ ദുരാത്മാക്കള്‍,
ന്യായലംഘനം കാരണം നിന്നുടെ 
ന്യായശിക്ഷ തികയ്ക്കല്ലേ നായകാ!
കണ്ണില്ലാതെ പിഴയ്ക്കയാല്‍ ഞങ്ങള്‍ക്കു 
ദണ്ഡമിപ്പോള്‍ ഭവിച്ചു പലവിധം 
ദണ്ഡത്തില്‍ നിന്റെ തിരുവുള്ളക്കേടാല്‍ 
ദണ്ഡമേറ്റം നമുക്കയ്യോ ദൈവമേ 
ആര്‍ത്തെരിയുന്നോരാര്‍ത്തിയമര്‍ത്തുവാന്‍ 
പേര്‍ത്തു നീയൊഴുഞ്ഞൊരു ദയാനിധേ!
സര്‍വ്വേശാ നിന്റെ കാരുണ്യശീതളം 
സര്‍വ്വതൃപ്തി സുഖം സകലത്തിനും 
ദേവസൌഖ്യം ഞങ്ങള്‍ക്കു കുറകയാല്‍ 
അവധിഹീന സംഭ്രമവേദന,
അയ്യോ പാപം നിരന്തര മഹത്വമെ
അയ്യോ ബുദ്ധിക്കന്ധത്വം ദുര്‍ഭാഗ്യമെ
നിന്‍തൃക്കൈബലം രക്ഷിച്ചില്ലെങ്കിലോ
ഗതിയെന്നിയേ മുടിഞ്ഞു നാം സദാ
ഇപ്രകാരമനേക വിലാപമായ് 
സുപീഡയോടവരിരിക്കും വിധൌ
കണ്ണുനീരും തൃക്കണ്‍പാര്‍ത്തു നായകന്‍ 
ത്രാണം കല്‍പിച്ചനുഗ്രഹിച്ചു പുനര്‍ 
സ്ത്രീ, പാദത്തിനു കേടു വന്നിടാതെ 
സര്‍പ്പത്തിന്നുടെ തല തകര്‍ത്തീടും 
ആ ദോഷത്തിന്റെ നാശമേല്‍ക്കാതെ ക-
ണ്ടാദത്തിന്നുടെ ജന്മനി ഭൂതയായ്.
കറ കൂടാതെ നിര്‍മ്മല കന്യകാ
സര്‍വ്വപാലനു ജനനിയായ് വരും 
പുത്രന്‍ തമ്പുരാന്‍ നരാവതാരത്തില്‍ 
ധാത്രി ദോഷവിനാശമൊഴിച്ചീടും 
ദിവ്യവാക്കുകള്‍ കേട്ടോരനന്തരം 
ഉള്‍വ്യാധി കുറഞ്ഞാശ്വസിച്ചാരവര്‍ 
രക്ഷയ്ക്കാന്തരം വരാതിരിപ്പാനായ് 
ശിക്ഷയാം വണ്ണമിരുന്നു സന്തതം
അവര്‍കളുടെ കാലം കഴിഞ്ഞിട്ട് 
അപജയമൊഴിക്കും പ്രകാരങ്ങള്‍, 
മുമ്പിലാദത്തോടരുള്‍ ചെയ്തപോല്‍ 
തമ്പുരാന്‍ പിന്നെ ഔറാഹത്തിനോടും 
ദാവീദാകുന്ന പുണ്യരാജാവോടും,
അവര്‍ക്കാത്മജന്‌‍മിശിഹായായ്‍വരും
എന്നുള്ള ശുഭവാര്‍ത്തയറിയിച്ച്,
മാനസാശയുമേറെ വര്‍ദ്ധിപ്പിച്ചു.
ലോകമാനുഷരായ മഹാജനം
ലോകനായകനെ സ്തുതിച്ചീടിനാര്‍. 
ലോകൈകനാഥ! സര്‍വ്വദയാനിധേ! 
ലോകരക്ഷയ്ക്കു വന്നുകൊള്ളേണമേ
മേഘം പെയ്യുന്ന മഞ്ഞതിലെങ്കിലും 
ശീഘ്രം നീയും വരാഞ്ഞതിതെന്തയ്യോ,
ആകാശം വെടിഞ്ഞിറങ്ങും രക്ഷകാ,
ആകെ നിന്‍കൃപയില്ലാതെന്തു ഗതി!
നീക്കു താമസം പാര്‍ക്കാതെ വേദന 
പോക്കിക്കൊള്ളുക വേഗമെന്നാരവര്‍ 

രണ്ടാം പാദം സമാപ്തം




Wednesday, April 30, 2014

ഹൃദയം തകര്‍ന്നൊരു നാള്‍ യേശുവേ നിന്നെ വിളിച്ചു-HRIDAYAM TAKARNORUNAAL YESUVE NINNE VILICHU MALAYALAM LYRICS



ഹൃദയം തകര്‍ന്നൊരു നാള്‍ യേശുവേ നിന്നെ വിളിച്ചു
HRIDAYAM TAKARNORUNAAL YESUVE NINNE VILICHU MALAYALAM LYRICS



ഹൃദയം തകര്‍ന്നൊരു നാള്‍ യേശുവേ നിന്നെ വിളിച്ചു
കരുത്തേകും നിന്‍ കരമെന്‍ തോളില്‍ 
പതിച്ചു ദുഃഖം മറഞ്ഞു 
എന്‍ മിഴികള്‍ നിറഞ്ഞൊഴുകി (2)
                            1
കുരിശുകള്‍ ഓരോന്നായ് പെരുകുമ്പോള്‍
അവശതയാല്‍ ചുറ്റും നോക്കി ഞാന്‍
കടമൊന്നും വീട്ടാന്‍ കഴിയാതെ
പടിവാതില്‍ മുട്ടിത്തളരുമ്പോള്‍
കാലക്കേടാണെന്നോതിയെല്ലാരും വേഗം എന്നില്‍ നിന്നകലുമ്പോള്‍
നാണക്കേടിന്‍റെ നേരത്താരും തെല്ലാശ്വാസം നല്‍കാനില്ലാതായ്
ക്രൂശിലേയ്ക്കൊന്നു നോക്കി ഞാന്‍ (ഹൃദയം..)
                            2
സഹജരെ ഞാന്‍ എന്നും സ്നേഹിച്ചു
അവരുയരാന്‍ നന്നായ് യത്നിച്ചു
പകലും രാവും ഞാന്‍ പ്രാര്‍ഥിച്ചു
സമയം ഞാന്‍ ഏറെ പങ്കിട്ടു
എന്നെ തേടാനും കൂടെ നില്‍ക്കാനും വരുമല്ലോ അവരെന്നാശിച്ചു
പണമില്ലാതായി ബലമില്ലാതായി ആര്‍ക്കും വേണ്ടാത്തൊരു വേപ്പിലയായ്
ദൈവത്തിന്‍ സ്നേഹം ഓര്‍ത്തു ഞാന്‍ (ഹൃദയം..)



സ്വര്‍ഗ്ഗസ്ഥനാം പിതാവേ-SWARGASTHANAM PITHAVE NIN NAMAM MALAYALAM LYRICS



സ്വര്‍ഗ്ഗസ്ഥനാം പിതാവേ
SWARGASTHANAM PITHAVE NIN NAMAM MALAYALAM LYRICS



സ്വര്‍ഗ്ഗസ്ഥനാം പിതാവേ
നിന്‍ നാമം പൂജിതമാകേണമേ 
നിന്‍റെ സാമ്രാജ്യം വരേണമേ ഭൂമിയില്‍
നിന്‍ തിരു മനസ്സരുളേണമേ (സ്വര്‍ഗ്ഗസ്ഥനാം..)
                    1
അന്നന്നു വേണ്ട അപ്പം തന്ന്
ഞങ്ങളെ എന്നെന്നും കാത്തീടണെ (2)
ഞങ്ങള്‍ പൊറുക്കും പോല്‍ ഞങ്ങടെ തെറ്റുകള്‍
ഞങ്ങളോടും പൊറുക്കേണമേ (2)
നീ ഞങ്ങളോടും പൊറുക്കേണമേ  (സ്വര്‍ഗ്ഗസ്ഥനാം..)
                    2
എല്ലാ പരീക്ഷയില്‍ നിന്നും ഞങ്ങളെ
നല്ല വഴിക്കു നടത്തേണമേ (2)
ദുഷ്ടാരൂപിയില്‍ നിന്നും ഞങ്ങളെ 
രക്ഷിച്ചു കൊള്ളേണമേ (2)
നീ രക്ഷിച്ചു കൊള്ളേണമേ (സ്വര്‍ഗ്ഗസ്ഥനാം..)



സ്നേഹസ്വരൂപാ തവദര്‍ശനം-SNEHASWAROOPA THAVA DARSHANAM MALAYALAM LYRICS



സ്നേഹസ്വരൂപാ തവദര്‍ശനം
SNEHASWAROOPA THAVA DARSHANAM MALAYALAM LYRICS 




സ്നേഹസ്വരൂപാ തവദര്‍ശനം ഈ ദാസരില്‍ ഏകിടൂ (2)
പരിമളമിയലാന്‍ ജീവിത മലരിന്‍ അനുഗ്രഹവര്‍ഷം
ചൊരിയേണമേ.. ചൊരിയേണമേ..
                                    1
മലിനമായ ഈ മണ്‍കുടമങ്ങേ തിരുപാദസന്നിധിയില്‍ (2)
അര്‍ച്ചന ചെയ്തിടും ദാസരില്‍ നാഥാ കൃപയേകിടൂ.. കൃപയേകിടൂ..
ഹൃത്തിന്‍ മാലിന്യം നീക്കിടു നീ (സ്നേഹ..)
                                    2
മരുഭൂമിയാം ഈ മാനസം തന്നില്‍ നിന്‍ ഗേഹം തീര്‍ത്തിടുക (2)
നിറഞ്ഞിടുകെന്നില്‍ എന്‍ പ്രിയ നാഥാ പോകരുതേ.. പോകരുതേ.. 
നിന്നില്‍ ഞാനെന്നും ലയിച്ചിടട്ടെ (സ്നേഹ..)



സീയോന്‍ യാത്രയതില്‍ മനമേ ഭയമൊന്നും വേണ്ടിനിയും-SEEYON YATHRAYATHIL MANAME MALAYALAM LYRICS



സീയോന്‍ യാത്രയതില്‍ മനമേ ഭയമൊന്നും വേണ്ടിനിയും
SEEYON YATHRAYATHIL MANAME MALAYALAM LYRICS




സീയോന്‍ യാത്രയതില്‍ മനമേ ഭയമൊന്നും വേണ്ടിനിയും (2)

അബ്രഹാമിന്‍ ദൈവം ഇസഹാക്കിന്‍ ദൈവം
യാക്കോബിന്‍ ദൈവം കൂടെയുള്ളതാല്‍ (2) (സീയോന്‍ യാത്രയതില്‍..)
                     1
ലോകത്തിന്‍ ദൃഷ്ടിയില്‍ ഞാന്‍ 
ഒരു ഭോഷനായ് തോന്നിയാലും (2)
ദൈവത്തിന്‍ ദൃഷ്ടിയില്‍ ഞാന്‍
എന്നും ശ്രേഷ്ഠനായ് മാറിടുമേ (2) (അബ്രഹാമിന്‍ ദൈവം..)
                     2
ലോകത്തിന്‍ ആശ്രയമേ 
ഇനി വേണ്ട നിശ്ചയമായ് (2)
ദൈവത്തിന്‍ ആശ്രയമേ 
അതു ഒന്നെനിക്കാശ്രയമേ (2) (അബ്രഹാമിന്‍ ദൈവം..)
                     3
ഒന്നിനെക്കുറിച്ചിനിയും
എനിക്കാകുല ചിന്തയില്ല (2)
ജീവമന്നാ തന്നവന്‍
എന്നും ക്ഷേമമായ് പാലിക്കുന്നു(2) (അബ്രഹാമിന്‍ ദൈവം..)




സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു-SAMAYAMAM RADHATHIL NJAN SWARGA YATRA CHEYYUNNU MALAYALAM LYRICS



സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
SAMAYAMAM RADHATHIL NJAN SWARGA YATRA CHEYYUNNU MALAYALAM LYRICS




സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
എന്‍ സ്വദേശം കാണ്മതിനു ബദ്ധപ്പെട്ടോടീടുന്നു.

ആകെ അല്പ നേരം മാത്രം എന്‍റെ യാത്ര തീരുവാന്‍
യേശുവേ! നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാന്‍
                                            1
രാവിലെ ഞാന്‍ ഉണരുമ്പോള്‍ ഭാഗ്യമുള്ളോര്‍ നിശ്ചയം
എന്‍റെ യാത്രയുടെ അന്ത്യം ഇന്നലെക്കാള്‍ അടുപ്പം- (ആകെ അല്പ...)
                                            2
രാത്രിയില്‍ ഞാന്‍ ദൈവത്തിന്‍റെ കൈകളില്‍ ഉറങ്ങുന്നു
അപ്പോഴും എന്‍ രഥത്തിന്‍റെ ചക്രം മുന്നോട്ടായുന്നു- (ആകെ അല്പ...)
                                            3
തേടുവാന്‍ ജഡത്തിന്‍ സുഖം ഇപ്പോള്‍ അല്ല സമയം
സ്വന്തനാട്ടില്‍ ദൈവമുഖം കാണ്‍കയത്രെ വാഞ്ഛിതം- (ആകെ അല്പ...)
                                            4
ഭാരങ്ങള്‍ കൂടുന്നതിനു ഒന്നും വേണ്ട യാത്രയില്‍
അല്പം അപ്പം വിശപ്പിന്നു സ്വല്പ വെള്ളം ദാഹിക്കില്‍- (ആകെ അല്പ...)
                                            5
സ്ഥലം ഹാ മഹാവിശേഷം ഫലം എത്ര മധുരം
വേണ്ട വേണ്ട ഭൂപ്രദേശം അല്ല എന്‍റെ പാര്‍പ്പിടം- (ആകെ അല്പ...)
                                            6
നിത്യമായോര്‍ വാസ സ്ഥലം എനിക്കുണ്ടു സ്വര്‍ഗ്ഗത്തില്‍
ജീവവൃക്ഷത്തിന്‍റെ ഫലം ദൈവപറുദീസായില്‍- (ആകെ അല്പ...)
                                            7
എന്നെ എതിരേല്പാനായി ദൈവദൂതര്‍ വരുന്നു
വേണ്ടുമ്പോലെ യാത്രക്കായി പുതുശക്തി തരുന്നു- (ആകെ അല്പ...)




സത്യനായകാ മുക്തി ദായകാ-SATHYANAYAKA MUKTHI NAYAKA MALAYALAM LYRICS



സത്യനായകാ മുക്തി ദായകാ
SATHYANAYAKA MUKTHI NAYAKA MALAYALAM LYRICS




സത്യനായകാ മുക്തി ദായകാ
പുല്‍ തൊഴുത്തിന്‍ പുളകമായ
സ്നേഹ ഗായകാ
ശ്രീ യേശുനായകാ (സത്യ നായകാ..)
                                1
കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേ
കാലത്തിന്‍റെ കവിതയായ കനകതാരമേ (2)
നിന്നൊളി കണ്ടുണര്‍ന്നിടാത്ത കണ്ണു കണ്ണാണോ?
നിന്‍റെ കീര്‍ത്തി കേട്ടിടാത്ത കാതു കാതാണോ? (2) (സത്യ നായകാ..)
                                2
അന്വേഷിച്ചാല്‍ കണ്ടെത്തീടും പുണ്യതീര്‍ഥമേ
സാഗരത്തിന്‍ തിരയെവെന്ന കര്‍മ്മ കാണ്ഠമേ (2) 
നിന്‍ കഥകേട്ടലിഞ്ഞിടാത്ത മനം മനമാണോ?
നിന്‍ രാജ്യം വന്നു ചേരും പുലരി എന്നാണോ? (2) (സത്യ നായക...)