സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
SAMAYAMAM RADHATHIL NJAN SWARGA YATRA CHEYYUNNU MALAYALAM LYRICS
സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
എന്‍ സ്വദേശം കാണ്മതിനു ബദ്ധപ്പെട്ടോടീടുന്നു.
ആകെ അല്പ നേരം മാത്രം എന്‍റെ യാത്ര തീരുവാന്‍
യേശുവേ! നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാന്‍
1
രാവിലെ ഞാന്‍ ഉണരുമ്പോള്‍ ഭാഗ്യമുള്ളോര്‍ നിശ്ചയം
എന്‍റെ യാത്രയുടെ അന്ത്യം ഇന്നലെക്കാള്‍ അടുപ്പം- (ആകെ അല്പ...)
2
രാത്രിയില്‍ ഞാന്‍ ദൈവത്തിന്‍റെ കൈകളില്‍ ഉറങ്ങുന്നു
അപ്പോഴും എന്‍ രഥത്തിന്‍റെ ചക്രം മുന്നോട്ടായുന്നു- (ആകെ അല്പ...)
3
തേടുവാന്‍ ജഡത്തിന്‍ സുഖം ഇപ്പോള്‍ അല്ല സമയം
സ്വന്തനാട്ടില്‍ ദൈവമുഖം കാണ്‍കയത്രെ വാഞ്ഛിതം- (ആകെ അല്പ...)
4
ഭാരങ്ങള്‍ കൂടുന്നതിനു ഒന്നും വേണ്ട യാത്രയില്‍
അല്പം അപ്പം വിശപ്പിന്നു സ്വല്പ വെള്ളം ദാഹിക്കില്‍- (ആകെ അല്പ...)
5
സ്ഥലം ഹാ മഹാവിശേഷം ഫലം എത്ര മധുരം
വേണ്ട വേണ്ട ഭൂപ്രദേശം അല്ല എന്‍റെ പാര്‍പ്പിടം- (ആകെ അല്പ...)
6
നിത്യമായോര്‍ വാസ സ്ഥലം എനിക്കുണ്ടു സ്വര്‍ഗ്ഗത്തില്‍
ജീവവൃക്ഷത്തിന്‍റെ ഫലം ദൈവപറുദീസായില്‍- (ആകെ അല്പ...)
7
എന്നെ എതിരേല്പാനായി ദൈവദൂതര്‍ വരുന്നു
വേണ്ടുമ്പോലെ യാത്രക്കായി പുതുശക്തി തരുന്നു- (ആകെ അല്പ...)
This song is always not only simple but very touching lines which lead us to heavenly experience.
ReplyDeleteThis comment has been removed by the author.
ReplyDeleteഇതെഴുതിയത് ജർമൻ സ്വദേശി നാഗേൽ ആണെന്ന്
ReplyDeleteപലർക്കുമറിയില്ല. പാടുന്നവർക്കും.
കർമബന്ധങ്ങളുടെ ചങ്ങല കണ്ണികൾ
കുന്നംകുളത്തു നിന്നും ജർമനിയോളം നീളുന്നു.
നാഗേൽ സായിപ്പിൻറ്റെ ജീവിതയാത്ര
നിത്യ വിസ്മയമാണ്.
Mesmerizing
ReplyDeleteMeaningful Song,I salute that German missionary.
ReplyDeleteVery touching lines. My all time favorite song. Great salute to the German missionary.
ReplyDelete"സമയമാം രഥത്തിൽ " 1867-ൽ ജർമ്മനിയിൽ പാസ്റ്റർ വോൾ ബ്രീച്ച് നാഗൽ സായ്പ് ജനിച്ചു, 18- മത്തെ വയസ്സിൽ യേശുവിനെ രക്ഷകനായി സ്വീകരിച്ചു, സിസർലണ്ടറിൽ ലൂഥറൺ സെമിനാരിയിൽ പഠിച്ച് 1893-ൽ ബാസൽ മിഷനറിയായി, 1896-ൽ ബാസൽ അവസാനിപ്പിച്ചു. മിഷനറിയായി കേരളത്തിൽ കുന്നംകുളത്ത് കടന്ന് വന്നു, 1897-ൽ വിശ്വാസ സ്നാനം സ്വീകരിച്ചു , (സമയമാം രഥത്തിൽ!! - യേശുവേ നിന്റെ രൂപമീയെന്റെ!! -സ്നേഹത്തിൽ ഇടയനാം യേശുവേ!! - വിതച്ചീടുക നാം ) തുടങ്ങി 66 ഗാനങ്ങൾ ക്രൈസ്തവ കൈരളിയ്ക്ക് സമ്മാനിച്ചു, എങ്കിലും തന്റെ ജീവിതകാലത്ത് കടൽ കടന്ന് വന്നു മലയാളികളായ കൈസ്തവർക്ക് എന്നും പാടി ആശ്വസിക്കുവാൻ ഒരു പിടി ഗാനങ്ങൾ നൽകിട്ടാണ് പ്രിയ ദൈവഭക്തൻ കടന്നു പോയത് 1921 - മേയ് 12 തിയതി പ്രിയദൈവദാസൻ നിത്യതയിൽ ചോർക്കപ്പെട്ടു ഇന്ന് ജർമ്മനിയുടെ മണ്ണിൽ വിശ്രമിക്കുന്നു !!
ReplyDeleteമനോഹരം 🙏നന്ദി 🙏
Delete