മെയ് 1
തൊഴിലാളിയായ വി .യൌസേപ്പ്
വസന്തകാലത്തിന്റെ മദ്ധ്യമാണല്ലോ മെയ് 1 തിയതി .അത് യുറോപ്പില്‍ പുഷ്പദിനമായിരുന്നു ഒരു കാലത്ത് .റഷ്യന്‍ വിപ്ലവത്തിനു ശേഷം മെയ് 1 തൊഴിലാളി ദിനമാണ് (മെയ് ദിനം)അതിനെ പവിത്രികരിക്കുവാനായി 12 പിയുസ് മാര്‍പാപ്പ 1955-ലെ മെയ് ദിനത്തില്‍ വി .പത്രോസിന്റെ അങ്കണത്തില്‍ തടിച്ചുകുടിയിരുന്ന തൊഴിലാളികളോട് പറഞ്ഞു '' ഞാന്‍ നിങ്ങള്ക്ക് ഒരു സമ്മാനം തരുന്നു :മെയ് 1 മേലില്‍ തൊഴിലാളിയായ വ. യൌസേപ്പിന്റെ തിരുനാള്‍ ആയിരിക്കും '' തിരുസ്സഭ ഒട്ടുക്ക് അങ്ങനെ മെയ് ദിനംത്തെ പവിത്രികരിചിരിക്കുകയാണ് .
കുറെക്കാലമായിട്ട് തൊഴിലാളിക്കള്‍ നിരീശ്വര സ്വാധീനത്തില്‍ മത വിശ്വസത്തെ അവഗണിക്കുന്നതായിക്കാണുന്നു .ക്രെസ്തവ രാജ്യങ്ങളിലും അക്രെസ്തവവ രാജ്യങ്ങളിലുമുള്ള തൊഴിലാളിക്കള്‍ ക്രിസ്തുവിലേക്ക് പിന്തിരിയുന്നതിനാണു തൊഴിലാളിയായ വി. യൌസേപ്പിന്റെ തിരുനാള്‍ നാം കൊണ്ടാടുന്നത് .
0 comments:
Post a Comment