Wednesday, April 23, 2014

ദൂരെ നിന്നും ദൂരെ..ദൂരെ..നിന്നും മരുഭൂവിന്‍ വഴികളിലൂടെ--DOORE NINNUM DOORE DOORE MALAYALAM LYRICS




ദൂരെ നിന്നും ദൂരെ..ദൂരെ..നിന്നും മരുഭൂവിന്‍ വഴികളിലൂടെ..
DOORE NINNUM DOORE  DOORE MALAYALAM LYRICS



ദൂരെ നിന്നും ദൂരെ..ദൂരെ..നിന്നും മരുഭൂവിന്‍ വഴികളിലൂടെ..
ഒരു കാലിത്തൊഴുത്തു തേടി..മൂന്നു രാജക്കന്മാരെത്തി.(2)
വാനം തെളിഞ്ഞു നിന്നു ദിവ്യ താരം തിളങ്ങി നിന്നു...(2)
മാലാഖമാരവര്‍ വാനവീഥികളില്‍ സ്തുതിഗീതങ്ങള്‍ പാടി.(2)
                              1
മഞ്ഞിന്‍ തുള്ളികള്‍ തഴുകിയുറങ്ങും ബേത്ലഹേമിന്‍ വഴികളിലൂടെ(2)
ഒരു പുല്‍ക്കുടില്‍ തേടി..ദേവസുതനെ തേടി ഇടയന്മാരുമണഞ്ഞല്ലോ..
അവര്‍ കാലിത്തൊഴുത്തു കണ്ടു അവര്‍ സ്വര്‍ഗ്ഗീയ ഗാനം കേട്ടു(2)
മരിയാസുതനായ്‌ പുല്‍ക്കൂട്ടില്‍ മരുവും മിശിഹാനാഥനെ കണ്ടു(2) - (ദൂരെ നിന്നും ദൂരെ..)
                              2
വെള്ളിനിലാവിന്‍ കുളിരലയില്‍ നീരാടിയെത്തിയ രാക്കുയിലുകള്‍ (2)
നവ സ്വരമഞ്ചരിയില്‍ ഒരു മനസ്സോടെ നാഥനെ വാഴ്ത്തി പാടുന്നു..
വാനം തെളിഞ്ഞു നിന്നു ദിവ്യ താരം തിളങ്ങി നിന്നു...(2)
മാലാഖമാരവര്‍ വാനവീഥികളില്‍ സ്തുതിഗീതങ്ങള്‍ പാടി.(2) - (ദൂരെ നിന്നും ദൂരെ..)




0 comments:

Post a Comment