Thursday, April 24, 2014

നിത്യസ്നേഹത്താല്‍ എന്നെ സ്നേഹിച്ചു--NITHYA SNEHATHAL ENNE SNEHICHU MALAYALAM LYRICS



നിത്യസ്നേഹത്താല്‍ എന്നെ സ്നേഹിച്ചു
NITHYA SNEHATHAL ENNE SNEHICHU MALAYALAM LYRICS



നിത്യസ്നേഹത്താല്‍ എന്നെ സ്നേഹിച്ചു (2)
അമ്മയേകിടും സ്നേഹത്തെക്കാള്‍
ലോകം നല്‍കിടും സ്നേഹത്തെക്കാള്‍
അങ്ങേ വിട്ടെങ്ങും പോകയില്ല ഞാന്‍ (2)
അങ്ങില്‍ ചേര്‍ന്നെന്നും ജീവിക്കും ഞാന്‍
സത്യസാക്ഷിയായ്‌ ജീവിക്കും ഞാന്‍
                        1
നിത്യരക്ഷയാല്‍ എന്നെ രക്ഷിച്ചു (2)
ഏകരക്ഷകന്‍ യേശുവിനാല്‍
ലോകരക്ഷകന്‍ യേശുവിനാല്‍
നിന്‍ ഹിതം ചെയ്‌വാന്‍.. അങ്ങെപ്പോലാകാന്‍
എന്നെ നല്‍കുന്നു പൂര്‍ണ്ണമായി (2)
                        2
നിത്യനാടതില്‍ എന്നെ ചേര്‍ക്കുവാന്‍ (2)
മേഘത്തേരതില്‍ വന്നിടുമേ
യേശു രാജനായ്‌ വന്നിടുമേ
ആരാധിച്ചീടും കുമ്പിട്ടീടും ഞാന്‍ (2)
സ്വര്‍ഗ്ഗനാടതില്‍ യേശുവിനെ
സത്യദൈവമാം യേശുവിനെ (നിത്യസ്നേഹത്താല്‍..)



5 comments: