കാല്‍വരി കുന്നിലെ കാരുണ്യമേ
KAALVARI KUNNILE KARUNYAME MALAYALAM LYRICS
കാല്‍വരി കുന്നിലെ കാരുണ്യമേ
കാവല്‍ വിളക്കാവുക
കൂരിരുള്‍ പാതയില്‍ മാനവര്‍ക്കെന്നും നീ
ദീപം കൊളുത്തീടുക മാര്‍ഗ്ഗം തെളിച്ചീടുക (കാല്‍വരി..)
1
മുള്‍മുടി ചൂടി ക്രൂശിതനായി
പാപ ലോകം പവിത്രമാക്കാന്‍(2 )
നിന്‍റെ അനന്തമാം സ്നേഹതരംഗങ്ങള്‍
എന്നെ നയിക്കുന്ന ദിവ്യ ശക്തി
നിന്‍റെ വിശുദ്ധമാം വേദ വാക്യങ്ങള്‍
എന്‍റെ ആത്മാവിനു മുക്തിയല്ലോ
സ്വീകരിച്ചാലും എന്നെ സ്വീകരിച്ചാലും (കാല്‍വരി..)
2
കാരിരുമ്പാണി താണിറങ്ങുമ്പോള്‍
ക്രൂരരോടും ക്ഷമിച്ചവന്‍ നീ (2 )
നിന്‍റെ ചൈതന്യമീ പ്രാണനാളങ്ങളില്‍
എന്നും ചലിക്കുന്ന ശ്വാസമല്ലോ
നിന്‍റെ വിലാപം പ്രപഞ്ച ഗോളങ്ങളില്‍
എന്നും മുഴങ്ങുന്ന ദുഃഖ രാഗം
സ്വീകരിച്ചാലും എന്നെ സ്വീകരിച്ചാലും (കാല്‍വരി..)
'’Kalvari kunnite.....kalil
ReplyDeletekurisum chumannu nee nilkumbol
enthe varille varillayo nee
papiyam enne nee kaividalle ''
കാൽവരി കുന്നിന്റെ ....
കുരിശും ചുമന്നു നീ നിൽക്കുംപോൾ
എന്തേ വരില്ലേ വരില്ലയോ നീ
പാപിയാം എന്നെ നീ കൈവിടല്ലേ
Ee song 1978-79 ill Thiruvananthapuram LMS ladies
hostel Christmas festival samayath kettathanu.
Ariyamenkil padi upload cheyyamo?