Wednesday, April 30, 2014

മനുഷ്യാ നീ മണ്ണാകുന്നു-MANUSHYA NEE MANNAKUNNU MALAYALAM LYRICSമനുഷ്യാ നീ മണ്ണാകുന്നു
MANUSHYA NEE MANNAKUNNU MALAYALAM LYRICS മനുഷ്യാ നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം 
അനുതാപ കണ്ണുനീര്‍ വീഴ്ത്തി
പാപ പരിഹാരം ചെയ്തു കൊള്‍ക നീ (മനുഷ്യാ നീ..)
                        1
ഫലം നല്‍കാതുയര്‍ന്നു നില്‍ക്കും
വൃക്ഷ നിരയെല്ലാം അരിഞ്ഞു വീഴ്ത്തും
എരി തീയില്‍ എരിഞ്ഞു വീഴും
നീറി നിറം മാറി ചാമ്പലായ് തീരും (മനുഷ്യാ നീ..)
                        2
ദൈവപുത്രന്‍ വരുന്നു ഈ
ധാന്യ-ക്കളമെല്ലാം  ശുചിയാക്കുവാന്‍
നെന്‍ മണികള്‍ സംഭരിക്കുന്നു
കെട്ട പതിരെല്ലാം ചുട്ടെരിക്കുന്നു (മനുഷ്യാ നീ..)
                        3
ആയിരങ്ങള്‍ വീണു താഴുന്നു
മര്‍ത്യ മാനസങ്ങള്‍ വെന്തു നീറുന്നു
നിത്യജീവന്‍ നല്‍കിടും നീര്‍ച്ചാല്‍
വിട്ടു മരുഭൂവില്‍ ജലം തേടുന്നു (മനുഷ്യാ നീ..)
2 comments: