Wednesday, April 23, 2014

കരുണാമയനേ കാവല്‍ വിളക്കേ-KARUNAMAYANE KAAVAL VILAKKE MALAYALAM LYRICS




കരുണാമയനേ കാവല്‍ വിളക്കേ
KARUNAMAYANE KAAVAL VILAKKE MALAYALAM LYRICS




കരുണാമയനേ കാവല്‍ വിളക്കേ
കനിവിന്‍ നാളമേ (2)
അശരണരാകും ഞങ്ങളെയെല്ലാം
അങ്ങില്‍ ചേര്‍ക്കണേ
അഭയം നല്‍കണേ (കരുണ...)
                    1
പാപികള്‍ക്കു വേണ്ടി വാര്‍ത്തു നീ
നെഞ്ചിലെ ചെന്നിണം
നീതിമാന്‍ നിനക്കു തന്നതോ
മുള്‍ക്കിരീട ഭാരവും
സ്നേഹലോലമായ് തലോടാം
കാല്‍ നഖേന്ദുവില്‍ വിലോലം (സ്നേഹ..)
നിത്യനായ ദൈവമേ കാത്തിടേണമേ  ( കരുണാ..)
                    2
മഞ്ഞു കൊണ്ടു മൂടുമെന്‍റെയീ
മണ്‍ കുടീര വാതിലില്‍
നൊമ്പരങ്ങളോടെ വന്നു ഞാന്‍
വന്നു ചേര്‍ന്ന രാത്രിയില്‍
നീയറിഞ്ഞുവോ നാഥാ നീറും
എന്നിലെ മൌനം ( നീയറിഞ്ഞുവൊ..)
ഉള്ളു നൊന്തു പാടുമെന്‍
പ്രാര്‍ഥനാമൃതം  (കരുണാ..)




5 comments: