Thursday, April 24, 2014

പുലരിയില്‍ നിദ്രയുണര്‍ന്നങ്ങേ--PULARIYIL NIDRA UNARNNANGAYE MALAYALAM LYRICS



പുലരിയില്‍ നിദ്രയുണര്‍ന്നങ്ങേ
PULARIYIL NIDRA UNARNNANGAYE MALAYALAM LYRICS



പുലരിയില്‍ നിദ്രയുണര്‍ന്നങ്ങേ
പാവനസന്നിധിയണയുന്നു
കര്‍ത്താവേ നിന്‍ കരുണയ്ക്കായ്
നന്ദി പറഞ്ഞു നമിക്കുന്നു
                    1
മനുജകുലത്തിന്‍ പാലകനേ
വിനയമോടങ്ങയെ വാഴ്ത്തുന്നു
കൃപയും ശാന്തിയനുഗ്രഹവും
പാപപ്പൊറുതിയുമരുളണമേ.
                    2
പുതിയ ദിനത്തിന്‍ പാതകളില്‍
പാപികള്‍ ഞങ്ങളിറങ്ങുന്നു
വിനകളില്‍ വീഴാതഖിലേശാ
കൈകള്‍ പിടിച്ചു നടത്തണമേ
                    3
കണ്ണുകള്‍ നിന്നിലുറപ്പിച്ചെന്‍
ദിനകൃത്യങ്ങള്‍ തുടങ്ങുന്നേന്‍
വീഴാതെന്നെ നയിക്കണമേ
വിജയാനുഗ്രഹമേകണമേ
                    4
ദൈവപിതാവിന്‍ സൌഹൃദവും
സുതനുടെ കൃപയുമനുഗ്രഹവും
ദൈവാത്മാവിന്‍ പ്രീതിയുമെന്‍
വഴിയില്‍ വിശുദ്ധി വിതയ്ക്കട്ടേ (പുലരി..)




9 comments:

  1. thank you so much

    ReplyDelete
  2. നാഥാ നിൻ സുവിശേഷത്തിൻ
    ഭാരമിടുങ്ങിയ പാതകളിൽ
    സിദ്ധന്മാരുടെ കാൽപാടിൽ
    തെറ്റാതെന്നെ നയിക്കണമേ



    (ഇങ്ങനെ ഒരു ഭാഗം കൂടിയുണ്ട് ..)

    ReplyDelete
    Replies
    1. അനുതാപത്താൽ എൻ നയനം
      നനയുന്നെങ്കിലും അനുനിമിഷം
      പെരുകിവരുന്നു പാപങ്ങൾ
      കരുണക്കടലേ കനിയണമേ

      (ithum undu)

      Delete
  3. Oru prayer koode ille ithinoppam....arkkelum ariyaavo...

    ReplyDelete
    Replies
    1. Athanu njanum thappunath
      Kanivin kaikal ennale thudangune

      Delete
  4. പുലരിയില്‍ നിദ്രയുണര്‍ന്നങ്ങേ
    പാവനസന്നിധിയണയുന്നു
    കര്‍ത്താവേ നിന്‍ കരുണയ്ക്കായ്
    നന്ദി പറഞ്ഞു നമിക്കുന്നു

    മനുജകുലത്തിന്‍ പാലകനേ
    വിനയമോടങ്ങയെ വാഴ്ത്തുന്നു
    കൃപയും ശാന്തിയനുഗ്രഹവും
    പാപപ്പൊറുതിയുമരുളണമേ.
    പുതിയ ദിനത്തിന്‍ പാതകളില്‍
    പാപികള്‍ ഞങ്ങളിറങ്ങുന്നു
    വിനകളില്‍ വീഴാതഖിലേശാ
    കൈകള്‍ പിടിച്ചു നടത്തണമേ

    അനുതപത്താൽ എൻ നയനം നനയുന്നെങ്കിലിം
    അനുനിമിഷം പെരുകി വരുന്നു പാപങ്ങൾ
    കരുണ കടലേ കനിയണമേ
    കരളിൽ നിരാശ നിറയ്ക്കരുതേ
    കൃപയുടെ വാതിൽ അടയ്ക്കരുതേ
    കാക്കും കയ്‌യികൾ വലിക്കരുതേ
    കരുണ വെടിഞ്ഞു വിധി ക്കരുതേ

    കണ്ണുകള്‍ നിന്നിലുറപ്പിച്ചെന്‍
    ദിനകൃത്യങ്ങള്‍ തുടങ്ങുന്നേന്‍
    വീഴാതെന്നെ നയിക്കണമേ
    വിജയാനുഗ്രഹമേകണമേ

    കർത്താവെ നിൻ സുവിശേഷ ത്തിന്
    പാരമിടുങ്ങിയ പാതകളിൽ
    സിദ്ധാന്മാരുടെ കൽപ്പാടിൽ
    തെറ്റാതെന്നെ നയിക്കണ്ണെമേ
         പിതൃ ദൈവാ നിൻ    സ്നേഹമതും
    സുതനുടെ കൃപയുമനുഗ്രഹവും
    റൂഹയുടെ ആവാസമതും
    വിശുദ്ധിയിൽ എന്നെ വളർത്തണ്ണമേ (പുലരി..)

    ReplyDelete
  5. Really thanks a lot. May God bless you

    ReplyDelete