Thursday, April 24, 2014

പുല്‍കൂട്ടില്‍ വാഴുന്ന പൊന്നുണ്ണി--PULKOOTTIL VAZHUNNA PONNUNNI MALAYALAM LYRICS



പുല്‍കൂട്ടില്‍ വാഴുന്ന പൊന്നുണ്ണി
PULKOOTTIL VAZHUNNA PONNUNNI MALAYALAM LYRICS



പുല്‍കൂട്ടില്‍ വാഴുന്ന പൊന്നുണ്ണി - 
നിന്‍ തൃപ്പാദം കുമ്പിട്ടു നില്‍ക്കുന്നു ഞാന്‍ (2)
                            1
മിന്നും നിലാവിന്‍റെ തൂവെള്ളി കൈകള്‍ നിന്‍
പരിപൂത മേനിയെ പുല്‍കിടുന്നു (2)
ഊര്‍ന്നൂര്‍ന്നിറങ്ങുന്ന  മഞ്ഞിന്‍ തരികളാല്‍ 
പൊന്നാട നെയ്യുന്നു പൂംചന്ദ്രിക (2) (പുല്‍കൂട്ടില്‍ വാഴുന്ന..)
                            2
നീലാംബരത്തിന്‍റെ നീര്‍ച്ചാല്‍ തെളിച്ചൊരു
നീരാള മേഘം പതഞ്ഞു നിന്നു (2)
നീളേ പരന്നു മഹാനന്ദ സന്ദേശം 
സര്‍വ്വേശ പുത്രന്‍ ജനിച്ചു ഭൂവില്‍ (2) (പുല്‍കൂട്ടില്‍ വാഴുന്ന..)
                            3
ഭൂമിയില്‍ ഈശ്വര പുത്രന്‍ ജനിച്ചപ്പോള്‍
പൂത്തിരി കത്തിച്ചില്ലാരുമാരും
പൂവല്‍ മേയ് മൂടുവാന്‍ ശീതമകറ്റുവാന്‍
പൂഞ്ചേല നല്‍കിയില്ലാരുമാരും (2) (പുല്‍കൂട്ടില്‍ വാഴുന്ന..)




0 comments:

Post a Comment