കരുണയുള്ള ദൈവമേ കനിവു തോന്നണമേ --
KARUNAYULLA DAIVAME KANIVU TONNANE
കരുണയുള്ള ദൈവമേ കനിവു തോന്നണമേ
പാപിയാണെങ്കിലും അലിവു തോന്നണമേ (2)
1
അറിയാതെ ചെയ്തൊരു അപരാധമൊക്കെയും
മറന്നീടണെ എന്‍റെ കരുണാമയാ (2)
പാപത്തിന്നാഴിയില്‍ വീഴാതെയെന്നുമേ
കാത്തീടണേ എന്‍റെ കാരുണ്യമേ (2) (കരുണയുള്ള..)
2
കദനങ്ങള്‍ മാനസേ വന്നീടും നേരവും
തളരാതെ എന്നെ നീ കാത്തീടണേ (2)
കനിവിന്‍റെ ചാലുകള്‍ ഹൃദയത്തിന്നുള്ളിലായ്
തീര്‍ത്തീടണേ എന്‍റെ സ്നേഹ താതാ (2) (കരുണയുള്ള..)
0 comments:
Post a Comment