Wednesday, April 23, 2014

ഘോര മരുഭൂവില്‍ യേശു തണലേകി,മഹിതമാം വഴിയിലെ- MAHITHAMAM VAZHIYILE THIRU SABHA MALAYALAM LYRICS



ഘോര മരുഭൂവില്‍ യേശു തണലേകി
MAHITHAMAM VAZHIYILE THIRU SABHA MALAYALAM LYRICS



ഘോര മരുഭൂവില്‍ യേശു തണലേകി..(2)
മഹിതമാം വഴിയിലെ (2) തിരു സഭാ പഥികരെ
മോക്ഷ വഴിയേ യാത്ര ഇനിയെ.. (മഹിതമാം..)
                            1
മോഹം തകര്‍ന്നു വീഴുമ്പോള്‍ 
ദീപം പൊലിഞ്ഞു പോകുമ്പോള്‍ 
പ്രാണന്‍ പിടഞ്ഞു കേഴുമ്പോള്‍ 
പാപം കുമിഞ്ഞു കൂടുമ്പോള്‍ 
യേശു മഹേശനീ വഴി തീര്‍ത്ഥം പകര്‍ന്നു പോകവേ 
സുഭഗ മോഹനമാകും സുകൃത ജീവിതമേ (മഹിതമാം..)
                            2
ഭാരം ചുമന്നു പോകുമ്പോള്‍ 
ദേഹം തളര്‍ന്നു വീഴുമ്പോള്‍ 
നാഥന്‍ പകര്‍ന്ന വചനങ്ങള്‍ 
നാവില്‍ പൊതിഞ്ഞ തേനിന്‍ കണം
സ്നേഹ സ്വരൂപനീ വഴി സൌഖ്യം പകര്‍ന്നു പോകവേ 
പരമ പാവനമാകും അമര ജീവിതമേകും (മഹിതമാം...) (2) 




3 comments: