പെന്തക്കോസ്തുനാളില്‍ മുന്‍മഴ പെയ്യിച്ച
PENDAKOSTA NAALIL MUN MAZHA MALAYALAM LYRICS
പെന്തക്കോസ്തുനാളില്‍ മുന്‍മഴ പെയ്യിച്ച
പരമപിതാവേ പിന്‍ മഴ നല്‍ക
പിന്‍ മഴ നല്‍കേണം മാലിന്യം മാറേണം
നിന്‍ ജനമുണര്‍ന്നു വേല ചെയ്യുവാന്‍..
1
മുട്ടോളം അല്ല അരയോളം പോരാ
വലിയൊരു ജീവ നദി ഒഴുക്കാന്‍
നീന്തിയിട്ടില്ലാത്ത കടപ്പാന്‍ വയ്യാത്ത
നീരുറവ ഇന്നു തുറക്ക നാഥാ (പെന്തക്കോസ്തു..)
2
ചലിക്കുന്ന എല്ലാ പ്രാണികളും ഇന്ന്
ചലനം ഉണ്ടാക്കി ജീവന്‍ പ്രാപിപ്പാന്‍
ചൈതന്യം നല്‍കേണം നവജീവന്‍ വേണം
നിത്യതയിലെത്തി ആശ്വസിച്ചിടാന്‍ (പെന്തക്കോസ്തു..)
3
സൈന്യത്താലുമല്ല ശക്തിയാലുമല്ല
ദൈവത്തിന്‍റെ ആത്മ ശക്തിയാലത്രേ
ആര്‍ത്തുപാടി സ്തുതിക്കാം ഹല്ലേല്ലുയ്യ പാടാം
ആണിക്കല്ലു കയറ്റാം ദൈവസഭ പണിയാം (പെന്തക്കോസ്തു..)
അസാമാന്യ സൗന്ദര്യമുള്ള സംഗീതം, വരികൾ, ആലാപനം.... എങ്കിലും ഒരു ഭയപ്പാട് എന്നിൽ നീറുന്നു.... മറ്റേതോ ഒരു ലോകത്തേക്ക് പോകാറായോ എന്ന ഭയപ്പാട്...
ReplyDelete