Wednesday, April 23, 2014

ജീവിതമാം അലകടലില്‍ തോണിയേറി ഞാന്‍-- JEEVITHAMAM ALAKADALIL THONIYERI NJAN MALAYALAM LYRICS



ജീവിതമാം അലകടലില്‍ തോണിയേറി ഞാന്‍
JEEVITHAMAM ALAKADALIL THONIYERI NJAN MALAYALAM LYRICS
   



ജീവിതമാം അലകടലില്‍ തോണിയേറി ഞാന്‍
സീയോനിന്‍ തീരം തേടി യാത്ര പോകുന്നു
വന്‍ തിര വന്നാലും തോണിയുലഞ്ഞാലും
അമരക്കാരനായ് എന്‍റെ യേശു ഉണ്ടല്ലോ (2)
കൂരിരുള്‍ നിറഞ്ഞാലും തീരമകന്നാലും
കരയണച്ചീടാന്‍ എന്‍റെ യേശു ഉണ്ടല്ലോ (2)
                                1
കടലിലെന്‍റെ തോണിയുമായ് ഞാനലയുമ്പോള്‍
വലയെറിഞ്ഞ് വലയെറിഞ്ഞ് ഞാന്‍ തളരുമ്പോള്‍ (2)
ചാരെയണഞ്ഞീടും സാന്ത്വനമേകീടും (2)
വലനിറയാനിടമെനിക്ക് കാട്ടിത്തന്നീടും (2) (ജീവിതമാം..)
                                2
ക്ലേശങ്ങമകളാം തിരകമകളേറ്റു ഞാന്‍ വലയുമ്പോള്‍
രോഗങ്ങളാം കാറ്റടിച്ചെന്‍ തോണിയുലയുമ്പോള്‍ (2)
പിന്‍വിളി കേട്ടിടും അരികിലണഞ്ഞിടും (2)
കാറ്റിനെയും തിരകളെയും ശാന്തമാക്കിടും (ജീവിതമാം..)





0 comments:

Post a Comment