Saturday, April 19, 2014

ആശാ ദീപം കാണുന്നു ഞാന്‍-ASHAA DEEPAM KAANUNNU NJAN MALAYALAM LYRICS



ASHAA DEEPAM KAANUNNU NJAN MALAYALAM LYRICS
ആശാ ദീപം കാണുന്നു ഞാന്‍


ആശാ ദീപം കാണുന്നു ഞാന്‍
നാഥാ നിന്നെ തേടുന്നു ഞാന്‍ 
കണ്ണീര്‍ കണങ്ങള്‍ കൈക്കൊള്ളണെ നീ
കരുണാര്‍ദ്രനേശു ദേവാ (ആശാ..)
                    1
പാരിന്‍റെ നാഥാ പാപങ്ങളെല്ലാം 
നീ വീണ്ടെടുക്കുന്നു ക്രൂശില്‍ 
നേരിന്‍റെ താതാ നീയാണു നിത്യം..
നീ ചൊന്ന വാക്കുകള്‍ സത്യം
സാരോപദേശങ്ങള്‍ പെയ്യും
സൂര്യോദയത്തിന്‍റെ കാന്തി
ഇരുളില്‍ പടരും പരിപാവനമായ് (ആശാ..)
                    2
മണിമേടയില്ല മലര്‍ശയ്യയില്ല
സര്‍വ്വേശപുത്രന്‍റെ മുന്നില്‍
ആലംബമില്ലാതലയുന്ന നേരം
നീ തന്നെ മനസ്സിന്‍റെ ശാന്തി
ശാരോനിലെ പൂവ് പോലെ
ജീവന്‍റെ വാടാത്ത പുഷ്പം
പ്രിയമായ് മനസ്സില്‍ കണി കാണുകയായ് (ആശാ..)

0 comments:

Post a Comment