Saturday, April 19, 2014

ഈശ്വരനെ തേടി ഞാൻ നടന്നു---EESWARANE THEEDI NJAN NADANNU MALAYALAM LYRICS


EESWARANE THEEDI NJAN NADANNU MALAYALAM LYRICS
ഈശ്വരനെ തേടി ഞാൻ നടന്നു


ഈശ്വരനെ തേടി ഞാൻ നടന്നു
കടലുകൾ കടന്നു ഞാൻ തിരഞ്ഞൂ
അവിടെയുമില്ലിവിടെയുമില്ലീശ്വരൻ
വിജനമായ ഭൂവിലുമില്ലീശ്വരൻ (2) (ഈശ്വരനെ..)

എവിടെയാണീശ്വരന്‍റെ കാൽപ്പാടുകൾ
മണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ
എവിടെയാണീശ്വരന്‍റെ സുന്ദരാനനം
വിണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ (ഈശ്വരനെ..)

കണ്ടില്ല കണ്ടില്ലെന്നോതിയോതി
കാനനച്ചോല കുണുങ്ങിയോടി
കാണില്ല കാണില്ലെന്നോതിയോതി
കിളികൾ പറന്നു പറന്നുപോയി (ഈശ്വരനെ..)

അവസാനമെന്നിലേയ്ക്കു ഞാൻ തിരിഞ്ഞൂ
ഹൃദയത്തിലേയ്ക്കു ഞാൻ കടന്നു
അവിടെയാണീശ്വരന്‍റെ വാസം
സ്നേഹമാണീശ്വരന്‍റെ രൂപം (ഈശ്വരനെ..)



0 comments:

Post a Comment