Saturday, April 19, 2014

എമ്മാനുവേല്‍ എമ്മാനുവേല്‍--EMMANUEL EMMANUEL NINOODU KOODE MALAYALAM LYRICS



EMMANUEL EMMANUEL NINOODU KOODE MALAYALAM LYRICS
എമ്മാനുവേല്‍ എമ്മാനുവേല്‍




എമ്മാനുവേല്‍ എമ്മാനുവേല്‍
നിന്നോടു കൂടെ വാഴുന്നു
രാവും പകലും വാഴുന്നു 
ദൈവം നിന്നില്‍ വാഴുന്നു (എമ്മാനുവേല്‍..)
                    1
ആകാശത്തെങ്ങും തേടേണ്ട നീ 
താഴെ ഈ ഭൂവിലും തേടേണ്ട നീ
കനിവിന്‍ നാഥന്‍ സ്നേഹസ്വരൂപന്‍
എന്നും നിന്‍റെ കൂടെയുണ്ട് (2)
ഇന്നു നിന്‍റെ മാനസം നീ തുറന്നീടില്‍
എന്നുമെന്നും ഈശോ നിന്‍റെ കൂടെ വാഴും (2) (എമ്മാനുവേല്‍..)
                    2
ഭൂമിയില്‍ ഏകാനാണെന്നോര്‍ക്കേണ്ട നീ
ദുഃഖങ്ങള്‍ ഓരോന്നോര്‍ത്തു കേഴേണ്ട നീ
സ്നേഹിതനായി സാന്ത്വനമായി
ദൈവമെന്നും കൂടെയുണ്ട് (2)
ഇന്നു നിന്‍റെ മാനസം നീ തുറന്നീടില്‍
എന്നുമെന്നും ഈശോ നിന്‍റെ കൂടെ വാഴും (2) (എമ്മാനുവേല്‍..)





0 comments:

Post a Comment