Wednesday, April 23, 2014

കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേ--KAVAL MALAGHAMARE KANNADAKKARUTHE MALAYALAM LYRICS




കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേ
KAVAL MALAGHAMARE KANNADAKKARUTHE MALAYALAM LYRICS



കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേ
താഴെ പുല്‍ത്തൊട്ടിലില്‍ രാജ രാജന്‍ മയങ്ങുന്നൂ (2) 
ഉണ്ണീയുറങ്ങൂ  ഉണ്ണീയുറങ്ങൂ ഉണ്ണീയുറങ്ങുറങ്ങൂ
                      1
തളിരാര്‍ന്ന പൊന്‍മേനി നോവുമേ
കുളിരാര്‍ന്ന വയ്ക്കോലിന്‍ തൊട്ടിലല്ലേ (2)
സുഖസുഷുപ്തി പകര്‍ന്നീടുവാന്‍
തൂവല്‍ കിടക്കയൊരുക്കൂ (2) (കാവല്‍ ...) 
                       2
നീല നിലാവല നീളുന്ന ശാരോന്‍ 
താഴ്വര തന്നിലെ പനിനീര്‍പ്പൂവേ (2)
തേന്‍ തുളുമ്പും ഇതളുകളാല്‍
നാഥനു ശയ്യയൊരുക്കൂ (2) (കാവല്‍ ...)   
                        3
ജോര്‍ദാന്‍ നദിക്കരെ നിന്നണയും
പൂന്തേന്‍ മണമുള്ള കുഞ്ഞിക്കാറ്റേ (2) 
പുല്‍കിയുണര്‍ത്തല്ലേ നാഥനുറങ്ങട്ടെ
പരിശുദ്ധ രാത്രിയല്ലേ (2) (കാവല്‍ ...) 




1 comments: