Saturday, April 19, 2014

ഒന്നു വിളിച്ചാല്‍ ഓടിയെന്‍റെ അരികിലെത്തും-- ONNU VILICHAL OODI ENTE ARIKIL YETHUM MALAYALAM LYRICS



ONNU VILICHAL OODI ENTE ARIKIL YETHUM MALAYALAM LYRICS
ഒന്നു വിളിച്ചാല്‍ ഓടിയെന്‍റെ അരികിലെത്തും




ഒന്നു വിളിച്ചാല്‍ ഓടിയെന്‍റെ അരികിലെത്തും 
ഒന്നു സ്തുതിച്ചാല്‍ അവന്‍ എന്‍റെ മനം തുറക്കും 
ഒന്നു കരഞ്ഞാല്‍ ഓമനിച്ചെന്‍ മിഴി തുടയ്ക്കും 
ഓ എത്ര നല്ല സ്നേഹമെന്‍റെ ഈശോ (2) 
                                1
ഒന്നു തളര്‍ന്നാല്‍ അവന്‍ എന്‍റെ കരം പിടിക്കും 
പിന്നെ കരുണാമയനായി താങ്ങി നടത്തും (2)
ശാന്തി പകരും എന്‍റെ മുറിവുണക്കും
എത്ര നല്ല സ്നേഹം എന്‍റെ ഈശോ 
ഓ എത്ര നല്ല സ്നേഹം എന്‍റെ ഈശോ -- ഒന്നു വിളിച്ചാല്‍.. 
                                2
തന്നെ അനുഗമിക്കാന്‍ അവന്‍ എന്നെ വിളിക്കും 
തിരു വചനം പകര്‍ന്നെന്‍റെ വഴി തെളിക്കും (2)
ശക്തി പകരും എന്നെ അനുഗ്രഹിക്കും 
എത്ര നല്ല സ്നേഹം എന്‍റെ ഈശോ 
ഓ എത്ര നല്ല സ്നേഹം എന്‍റെ ഈശോ -- ഒന്നു വിളിച്ചാല്‍..



2 comments: