Saturday, April 19, 2014

ഒരു നാളിലെന്‍ മനം തേങ്ങി-- ORU NAALIL EN MANAM THENGI MALAYALAM LYRICS



ORU NAALIL EN MANAM THENGI MALAYALAM LYRICS
ഒരു നാളിലെന്‍ മനം തേങ്ങി



ഒരു നാളിലെന്‍ മനം തേങ്ങി
അപരാധ ബോധമോടെ
അനുതാപമെന്നില്‍ നിറഞ്ഞു
എന്നേശു അണഞ്ഞു ചാരേ
തവസ്നേഹധാരയാല്‍ തഴുകാന്‍
കരുണാര്‍ദ്ര സ്പര്‍ശമേകീ
മൃതനായിരുന്ന എന്നെ
നവ സൃഷ്ടിയാക്കി നാഥന്‍ (ഒരു നാളിലെന്‍..)
                    1
മഞ്ഞിന്‍ തുള്ളിപോലെ ഉള്ളം 
വെണ്മ തേടീ നിര്‍മ്മലനായ് ഞാനിതാ
സാക്ഷ്യം എങ്ങും നല്‍കാം ലോകം രക്ഷ നേടും
ശാന്തി തന്‍ ദൂതനാകാം
ഈ ആനന്ദം ഹാ എന്‍ ഭാഗ്യം 
വാഴ്ത്തിപ്പാടാം കീര്‍ത്തിച്ചീടാം
ഉണരൂ മനമേ പാടൂ (ഒരു നാളിലെന്‍..)
                    2
പ്രിയനാം ഈശോ നാഥന്‍ വന്നൂ 
എന്നേ തേടി വേനലില്‍ തേന്മഴയായ്
ദാഹം തീര്‍ത്തീടുന്നു സ്നേഹം നല്‍കിടുന്നൂ
കനവുകള്‍ പൂവണിഞ്ഞൂ
പ്രാര്‍ത്ഥിച്ചീടാം നിന്‍ നാമത്തെ 
കീര്‍ത്തിച്ചീടാം നിന്നെ മാത്രം
തുണയായ് വരണേ നാഥാ (ഒരു നാളിലെന്‍..)



1 comments:

  1. മനസ്സിൽ നിറഞ്ഞ ഒരു പാട്ട്

    ReplyDelete