Saturday, April 19, 2014

ആയിരം സൂര്യഗോളങ്ങള്‍ ഒന്നിച്ചുദിച്ചാലും--AAYIRAM SURYA GOLANGAL MALAYALAM LYRICS


AAYIRAM SURYA GOLANGAL MALAYALAM LYRICS
ആയിരം സൂര്യഗോളങ്ങള്‍ ഒന്നിച്ചുദിച്ചാലും


ആയിരം സൂര്യഗോളങ്ങള്‍ ഒന്നിച്ചുദിച്ചാലും
ആകുമോ നിന്‍ മുഖശോഭ പോലെ
ആയിരം ചന്ദ്രഗോളങ്ങള്‍ ഒന്നിച്ചുദിച്ചാലും
ആകുമോ നിന്‍ മുഖകാന്തി പോലെ

ദിവ്യസമാഗമ കൂടാരത്തില്‍ ദിവ്യദര്‍ശനമേകിയപോല്‍
ഉന്നതസ്നേഹാഗ്നിജ്വാലയായ്‌ തെളിയൂ.. തെളിയൂ.. (ആയിരം..)
                                1
നീതിസൂര്യനായവനേ സ്നേഹമായുണര്‍ന്നവനേ
ശാന്തിയായ്‌ ജീവനായ്‌ മഹിയില്‍ പാവനദീപമായ്‌ (2)
നീ തെളിഞ്ഞ വീഥിയില്‍ നീങ്ങിടുന്ന വേളയില്‍
നീ വരണേ താങ്ങേണമേ (ആയിരം..)
                                2
ലോകപാപങ്ങളേറ്റവനേ പാപവിമോചകനായവനേ
ശാന്തനായ്‌ ശൂന്യനായ്‌ കുരിശില്‍ വേദനയേറ്റവനേ (2)
നിന്‍റെ ഉദ്ധാന ശോഭയില്‍ നിര്‍മ്മല മാനസരായിടുവാന്‍ 
കനിയണമേ കാരുണ്യമേ (ആയിരം..)

0 comments:

Post a Comment