Saturday, April 19, 2014

ആഴങ്ങള്‍ തേടുന്ന ദൈവം ആത്മാവെ നേടുന്ന ദൈവം-AAZHANGAL THEDUNNA DAIVOM MALAYALAM LYRICS


AAZHANGAL THEDUNNA DAIVOM MALAYALAM LYRICS
ആഴങ്ങള്‍ തേടുന്ന ദൈവം ആത്മാവെ നേടുന്ന ദൈവം



ആഴങ്ങള്‍ തേടുന്ന ദൈവം 
ആത്മാവെ നേടുന്ന ദൈവം 
ആഴത്തില്‍ അനന്തമാം ദൂരത്തില്‍ നിന്നെന്‍റെ 
അന്തരംഗം കാണും ദൈവം (ആഴങ്ങള്‍ ..)
                        1
കരതെറ്റി കടലാകെ ഇളകുമ്പോള്‍ അഴലുമ്പോള്‍ 
മറപറ്റി അണയുമെന്‍ ചാരെ (2)
തകരുന്ന തോണിയും ആഴിയില്‍ താഴാതെ
കരപറ്റാന്‍ കരം നല്‍കും ദൈവം (2) (ആഴങ്ങള്‍ ..)
                        2
ഉയരത്തില്‍ ഉലഞ്ഞീടും തരുക്കളില്‍ ഒളിക്കുമ്പോള്‍
ഉയര്‍ന്നെന്നെ ക്ഷണിച്ചീടും സ്നേഹം (2)
കനിഞ്ഞെന്‍റെ വിരുന്നിന് മടിക്കാതെന്‍ ഭവനത്തില്‍ 
കടന്നെന്നെ പുണര്‍ന്നീടും ദൈവം (2) (ആഴങ്ങള്‍ ..)
                        3
മനം നൊന്ത് കണ്ണുനീര്‍ തരംഗമായ് തൂകുമ്പോള്‍
ഘനമുള്ളെന്‍ പാപങ്ങള്‍ മായ്ക്കും (2)
മനം മാറ്റും ശുദ്ധമായ് ഹിമം പോലെ വെണ്മയായ് 
കനിവുള്ളെന്‍ നിത്യനാം ദൈവം (2) (ആഴങ്ങള്‍ ..)
                        4
പതിര്‍മാറ്റി വിളവേല്‍ക്കാന്‍ യജമാനനെത്തുമ്പോള്‍ 
കതിര്‍ കൂട്ടി വിധിയോതും നേരം (2)
അവനവന്‍ വിതയ്ക്കുന്ന വിത്തിന്‍ പ്രതിഫലം
അവനവനായളന്നീടും ദൈവം (2) (ആഴങ്ങള്‍ ..)

3 comments:

  1. ജയ് Christ

    ReplyDelete
  2. യേശുവേ നന്ദി, യേശുവേ സ്തുതി, അങ്ങയുടെ നാമത്തിന് എന്നും മഹത്വം ഉണ്ടാകട്ടെ

    ReplyDelete
  3. Jesus I trust in you

    ReplyDelete