Saturday, April 19, 2014

ഇടയനെ വിളിച്ചു ഞാന്‍ കരഞ്ഞപ്പോള്‍--IDAYANE VILICHU NJAN KARANJAPPOL MALAYALAM LYRICS



IDAYANE VILICHU NJAN KARANJAPPOL MALAYALAM LYRICS
ഇടയനെ വിളിച്ചു ഞാന്‍ കരഞ്ഞപ്പോള്‍


ഇടയനെ വിളിച്ചു ഞാന്‍ കരഞ്ഞപ്പോള്‍
ഉടനവനരികില്‍ അണഞ്ഞരുളി
ഭയന്നൊരു നിമിഷവും തളരരുതേ
ഉറങ്ങുകില്ല മയങ്ങുകില്ല
നിന്‍റെ കാല്‍ വഴുതാനിടയാവുകില്ല (2) (ഇടയനെ..)
                        1
പച്ചയാം പുല്‍മേട്ടില്‍ നയിക്കാം
ജീവജലം നല്‍കി നിന്നെയുണര്‍ത്താം (2)
ഇരുളല വീഴും താഴ്വരയില്‍
വഴി തെളിച്ചെന്നും കൂടെ വരാം (2)
വഴി തെളിച്ചെന്നും കൂടെ വരാം (ഇടയനെ..)
                        2
എന്‍റെ തോളില്‍ ഞാന്‍ നിന്നെ വഹിക്കാം
നൊമ്പരങ്ങളെന്നും ഞാനകറ്റാം (2)
മുറിവുകളേറും മാനസത്തില്‍
അനുദിനം സ്നേഹം ഞാന്‍ നിറയ്ക്കാം (2)
അനുദിനം സ്നേഹം ഞാന്‍ നിറയ്ക്കാം (ഇടയനെ..)

6 comments: