Sunday, April 20, 2014

ആബാ ദൈവമേ അലിയും സ്നേഹമേ--ABBA DAIVAME ALIYUM SNEHAME MALAYALAM LYRICS


ABA DAIVAME ALIYUM SNEHAME - MALAYALAM LYRICS
ആബാ ദൈവമേ അലിയും സ്നേഹമേ



ആബാ ദൈവമേ അലിയും സ്നേഹമേ
ആശാ നാളമേ അഭയം നല്കണേ
നിന്റെ ദിവ്യ രാജ്യം മന്നിടത്തിൽ വരണം
നിന്റെ ഉള്ളം ഭൂവിലെങ്ങും നിറയാൻ
മണ്ണും വിണ്ണും പാടും നിന്റെ പുണ്യ ഗീതം
പാരിടത്തിൽ ദൈവരാജ്യം പുലരാൻ
അന്നന്നുള്ള ദിവ്യഭോജ്യം ഞങ്ങൾക്കെന്നും നല്കീടെണം
താതനാം മഹേശനെ.......... (ആബാ ...)

സ്വർഗരാജ്യ സീയോനിൽ വാനദൂതരെല്ലാരും കീർത്തിക്കും രാജാവേ
മന്നിടത്തിൽ മാലോകർ ആമോടത്തോടോന്നായി പൂജിക്കും രാജാവേ
നിന്റെ ദിവ്യ രാജ്യം മന്നിടത്തിൽ വരണം
നിന്റെ ഉള്ളം ഭൂവിലെങ്ങും നിറയാൻ
മണ്ണും വിണ്ണും പാടും നിന്റെ പുണ്യ ഗീതം
പാരിടത്തിൽ ദൈവരാജ്യം പുലരാൻ
അന്നന്നുള്ള ദിവ്യഭോജ്യം ഞങ്ങൾക്കെന്നും നല്കീടെണം
താതനാം മഹേശനെ.......... (ആബാ ...)

അധ്വാനിച്ചീടുന്നോനും ഭാരം വഹിക്കുന്നോനും ആലംബം നീയല്ലോ
പ്രത്യാശിച്ചീടുന്നോർക്ക് നിത്യരക്ഷയേകീടും ആനന്ദം നീയല്ലോ
നിന്റെ ദിവ്യ രാജ്യം മന്നിടത്തിൽ വരണം
നിന്റെ ഉള്ളം ഭൂവിലെങ്ങും നിറയാൻ
മണ്ണും വിണ്ണും പാടും നിന്റെ പുണ്യ ഗീതം
പാരിടത്തിൽ ദൈവരാജ്യം പുലരാൻ
അന്നന്നുള്ള ദിവ്യഭോജ്യം ഞങ്ങൾക്കെന്നും നല്കീടെണം
താതനാം മഹേശനെ.......... (ആബാ ...)

1 comments: