ANAYUNNITHA NJANGAL LYRICS
-അണയുന്നിതാ ഞങ്ങൾ ബലിവേദിയിൽ
അണയുന്നിതാ ഞങ്ങൾ ബലിവേദിയിൽ
ബലി അർപ്പണത്തിനായ് അണയുന്നിതാ (2)
നാഥന്റെ കാൽവരി യാഗത്തിൻ ഓർമ്മകൾ
അനുസ്മരിക്കാൻ അണയുന്നിതാ (2)
നാഥാ ഈ ബലിവേദിയിൽ
കാണിയ്കയായ് എന്നെ നല്കുന്നു ഞാൻ (2)
അന്നാ കാൽവരി മലമുകളിൽ
തിരുനാഥൻ ഏകിയ ജീവാർപ്പണം (2)
പുനരർപ്പിക്കുമീ തിരുവൾത്താരയിൽ
അണയാം ജീവിത കാഴ്ച്ചയുമായ് തിരുമുൻപിൽ (2)
സ്നേഹം മാംസവും രക്തവുമായി
എൻനാവിൽ അലിയുന്ന ഈവേളയിൽ (2)
എൻ ചെറുജീവിതം നിൻ തിരുകൈകളിൽ
ഏകാം നാഥാ നിൻ മാറിൽ ചേർത്തണയ്കൂ (2)
0 comments:
Post a Comment