ARIKIL VARANE MALAYALAM LYRICS
അരികില്‍ വരേണേ യേശുനാഥാ അഭയം തരണേ നായകാ
അരികില്‍ വരേണേ യേശുനാഥാ
അഭയം തരണേ നായകാ (2)
എന്‍ മാര്‍ഗ്ഗമേ എന്‍ ജീവനേ (2)
എല്ലാ നാവും പുകഴ്ത്തുന്ന
സ്നേഹസാരമേ.. ദൈവമേ.. (അരികില്‍..)
1
തേടിത്തേടി വന്നവന്‍ കൃപകള്‍ ചൊരിയുവാന്‍
ചാരെ നിന്നവന്‍ ആകെ മോദമായ്
തേടി വന്നവന്‍ കൃപകള്‍ ചൊരിയുവാന്‍
ചാരെ നിന്നവന്‍ എന്‍റെ നാഥന്‍
മനസ്സില്‍ നിറയും ദൈവമേ.. എന്നെയറിയും ദൈവമേ..
നായകാ നീ വരൂ.. ഏകിടാം പൂര്‍ണ്ണമായ് (അരികില്‍ ..)
2
പാടിപ്പാടി വാഴ്ത്തുവാന്‍ വരങ്ങള്‍ നേടുവാന്‍
തേടി വന്നിവര്‍ സ്നേഹരൂപനെ
പാടി വാഴ്ത്തുവാന്‍ വരങ്ങള്‍ നേടുവാന്‍
തേടി വന്നിവര്‍ സ്നേഹരൂപാ
രോഗങ്ങള്‍ അഖിലവും മാറുവാന്‍ എന്നില്‍ വരണേ കരുണയായ്
ദൈവമേ നീ വരൂ.. ഏകിടാം എന്നെയും.. (അരികില്‍ ..)
0 comments:
Post a Comment