Saturday, April 19, 2014

അര്‍ഹിക്കാത്തത് നല്‍കി നീയെന്നെ അന്ധനാക്കരുതേശുവേ-ARHIKAATHATHU NALKI MALAYALAM LYRICS



ARHIKAATHATHU NALKI MALAYALAM LYRICS
അര്‍ഹിക്കാത്തത് നല്‍കി നീയെന്നെ അന്ധനാക്കരുതേശുവേ



അര്‍ഹിക്കാത്തത് നല്‍കി നീയെന്നെ
അന്ധനാക്കരുതേശുവേ
അര്‍ഹിക്കുന്നത് നല്‍കാതെ നാഥാ
ആര്‍ത്തനാക്കരുതെന്നെ നീ
ആശ്രയം നിന്‍റെ വന്‍ കൃപ
ആലംബം എന്നും നിന്‍ വരം (2)
കൈവല്യം നല്‍കും സാന്ത്വനം (അര്‍ഹിക്കാത്തത്..)
                    1
സ്നേഹം മാത്രമെന്‍ മനസ്സില്‍
സത്യം മാത്രമെന്‍ വചസ്സില്‍ (2)
നന്മകള്‍ മാത്രം നിനവില്‍
ആത്മചൈതന്യം വാഴ്വില്‍
നീയെനിക്കെന്നും നല്‍കണേ എന്‍റെ
നീതിമാനാകും ദൈവമേ (അര്‍ഹിക്കാത്തത്..)
                    2
പാപത്തിന്‍ ഇരുള്‍ വനത്തില്‍
പാത കാട്ടി നീ നയിക്കൂ (2)
ജീവിതത്തിന്‍റെ നിഴലില്‍
നിത്യശോഭയായ് നിറയൂ
പാറമേല്‍ തീര്‍ത്ത കോട്ടയില്‍ എന്‍റെ
മാനസത്തില്‍ നീ വാഴണേ (അര്‍ഹിക്കാത്തത്..)

0 comments:

Post a Comment